സുഖകരമായി ജീവിക്കാനുതകുന്ന വീട്. കോട്ടയം തൃക്കൊടിത്താനത്തെ സുഭാഷ് കുമാരസ്വാമിയ്ക്കു വേണ്ടി ആർക്കിടെക്ട് ധനുജ് വേണുഗോപാൽ നിർമിച്ച ഈ വീടിന് അനുയോജ്യമായ മറ്റൊരു വിശേഷണമില്ല. വീട്ടിൽ എന്തെല്ലാം സൗകര്യങ്ങൾ വേണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയോടെയാണ് ഛായാഗ്രഹകനായ സുഭാഷ് ആർക്കിടെക്ടിനെ സമീപിച്ചത്.

സുഖകരമായി ജീവിക്കാനുതകുന്ന വീട്. കോട്ടയം തൃക്കൊടിത്താനത്തെ സുഭാഷ് കുമാരസ്വാമിയ്ക്കു വേണ്ടി ആർക്കിടെക്ട് ധനുജ് വേണുഗോപാൽ നിർമിച്ച ഈ വീടിന് അനുയോജ്യമായ മറ്റൊരു വിശേഷണമില്ല. വീട്ടിൽ എന്തെല്ലാം സൗകര്യങ്ങൾ വേണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയോടെയാണ് ഛായാഗ്രഹകനായ സുഭാഷ് ആർക്കിടെക്ടിനെ സമീപിച്ചത്.

സുഖകരമായി ജീവിക്കാനുതകുന്ന വീട്. കോട്ടയം തൃക്കൊടിത്താനത്തെ സുഭാഷ് കുമാരസ്വാമിയ്ക്കു വേണ്ടി ആർക്കിടെക്ട് ധനുജ് വേണുഗോപാൽ നിർമിച്ച ഈ വീടിന് അനുയോജ്യമായ മറ്റൊരു വിശേഷണമില്ല. വീട്ടിൽ എന്തെല്ലാം സൗകര്യങ്ങൾ വേണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയോടെയാണ് ഛായാഗ്രഹകനായ സുഭാഷ് ആർക്കിടെക്ടിനെ സമീപിച്ചത്.

സുഖകരമായി ജീവിക്കാനുതകുന്ന വീട്. കോട്ടയം തൃക്കൊടിത്താനത്തെ സുഭാഷ് കുമാരസ്വാമിയ്ക്കു വേണ്ടി ആർക്കിടെക്ട് ധനുജ് വേണുഗോപാൽ നിർമിച്ച ഈ വീടിന് അനുയോജ്യമായ മറ്റൊരു വിശേഷണമില്ല. വീട്ടിൽ എന്തെല്ലാം സൗകര്യങ്ങൾ വേണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയോടെയാണ് ഛായാഗ്രഹകനായ സുഭാഷ് ആർക്കിടെക്ടിനെ സമീപിച്ചത്. നാട്ടിലെ കാലാവസ്ഥയോടും കേരളീയ വാസ്തുശില്പകലയോടും നീതിപുലർത്തുന്ന വീട് എന്ന വീട്ടുകാരുടെ സ്വപ്നം ഏറ്റവും മികച്ച രീതിയിൽ തന്നെ ആർക്കിടെക്ട് പ്രവർത്തിപഥത്തിലെത്തിച്ചു.

സിംപിൾ പ്ലാൻ
മൂന്ന് കിടപ്പുമുറികളോടു കൂടിയ ഒറ്റനില വീടാണ്. രണ്ട് കിടപ്പുമുറികൾ ബാത്റൂം അറ്റാച്ഡ് ആയും ഒരെണ്ണം കോമൺ ബാത്റൂമിനോടു ചേർന്നും നിർമിച്ചു. മാസ്റ്റർ ബെഡ്റൂമിനോടു ചേർന്ന് സ്റ്റഡി ഏരിയ വേണമെന്നത് സുഭാഷിന്റെ ആഗ്രഹമായിരുന്നു. കരിങ്കൽ പതിച്ച, ചരിഞ്ഞ പുറംഭിത്തി ഈ സ്റ്റഡി ഏരിയയുടേതാണ്. ടെറാക്കോട്ട ജാളിയിലൂടെ എപ്പോഴും ഇവിടേക്ക് വെളിച്ചമെത്തും.

ADVERTISEMENT

ഊണുമുറി എന്ന ഹൃദയം
ഇൻബിൽറ്റ് ഇരിപ്പിടങ്ങളോടു കൂടിയ സിറ്റ്ഔട്ടിൽ നിന്ന് ഓപ്പൺ രീതിയിൽ ക്രമീകരിച്ച ലിവിങ്–ഡൈനിങ് ഏരിയയിലേക്കു പ്രവേശിക്കാം. ഡൈനിങ് ഏരിയയെ വീടിന്റെ ഹൃദയമായി സ്വീകരിച്ച് മുറികൾ ചുറ്റും ക്രമീകരിക്കുകയായിരുന്നു. പ്ലാൻ വരച്ചപ്പോൾ പൂജാമുറിക്ക് ഒരു ഭാഗം കിട്ടി. ഒരു കോർട്‌യാർഡ് നിർമിച്ച് വാഷ് ഏരിയ അവിടെ നിർമിക്കുകയാണ് ചെയ്തത്. ഭാവിയിൽ മുകളിൽ മുറികൾ കൂട്ടിച്ചേർക്കണമെങ്കിൽ ഗോവണി നിർമിക്കാൻ ഈ കോർട്‌യാർഡ് പ്രയോജനപ്പെടുത്താം.

പ്രകൃതിയോടു ചേർന്ന്
കാഴ്ചയിലും അനുഭവത്തിലും പ്രകൃതിയോടു ചേർന്നു നിൽക്കുന്നതാണ് ‘മനസ്സ്’ എന്ന ഈ വീട്. പ്ലാസ്റ്ററിങ് ചെയ്യാത്ത എം ബ്രിക്ക് എന്ന മൺ ഇഷ്ടിക കൊണ്ടുള്ള ഭിത്തികൾ വീടിനുള്ളിലെ താപനില ക്രമീകരിക്കാൻ സഹായിക്കുന്നു. മൺചട്ടികൾ വച്ച് വാർത്തതാണ് ചൂടു കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഘടകം. കോൺക്രീറ്റിന്റെ അളവ് ചെറിയ രീതിയിൽ കുറയ്ക്കാനും ചട്ടി വച്ചുള്ള വാർക്കൽ സഹായിക്കും.

ADVERTISEMENT

പുനരുപയോഗിച്ച് നിർമാണം
നേരത്തേ പ്ലോട്ടിൽ ഉണ്ടായിരുന്ന വീടിന്റെ തടി കൊണ്ടുള്ള ജനലും ഓടുമെല്ലാം പുനരുപയോഗിച്ചാണ് നിർമാണം. ചില ജനലുകൾ മാത്രം മെറ്റൽ ഉപയോഗിച്ച് നിർമിച്ചു. സ്റ്റീലും ഡബ്യൂപിസിയും കൊണ്ടുള്ള റെഡി മെയ്ഡ് വാതിലുകളാണ്. അകത്തെ ചില ഭിത്തികൾ മാത്രം തേച്ച് ഫിനിഷ് ചെയ്തിട്ടുണ്ട്. ഈ ഭിത്തികളിൽ പെയിന്റ് അടിക്കുന്നതിനു പകരം പ്രൈമറിൽ നിറം കലർത്തി ഉപയോഗിക്കുകയാണു ചെയ്തത്. ഡൈനിങ് ഏരിയയിലെ ടെക്സ്ചർ ചന്തമുള്ള ഭിത്തി മഞ്ഞ നിറത്തിലുള്ള ഓക്സൈഡ് കൊണ്ടു നിർമിച്ചതാണ്.

ആത്തംകുടി പോലെ ടൈൽ
വലിയ ചെലവോ അദ്ധ്വാനമോ കൂടാതെ ഫ്ലോറിങ്ങിൽ വിസ്മയം തീർക്കുക എന്ന ലക്ഷ്യവും ആർക്കിടെക്ട് വിജയിച്ചിട്ടുണ്ട്. ആത്തംകുടി ടൈലിനോട് സാദൃശ്യമുള്ള സെറാമിക് ടൈൽ ആണ് ലിവിങ്–ഡൈനിങ് ഏരിയകളിൽ ഉപയോഗിച്ചത്. ആത്തംകുടി ടൈലിന്റെ ഭംഗി കിട്ടുമ്പോൾത്തന്നെ ചെലവ് താരതമ്യേന കുറവാണ്, മാത്രവുമല്ല, സെറാമിക് ടൈലിന് കുറഞ്ഞ പരിചരണം മതി. ഈട് കൂടുകയും ചെയ്യും. സിറ്റ്ഔട്ടിൽ ടെറാക്കോട്ട ടൈൽ ഉപയോഗിച്ചു. മറ്റിടങ്ങളിലെല്ലാം വിട്രിഫൈഡ് ടൈലും വിരിച്ചു.

ADVERTISEMENT

എലിവേഷന്റെ ആകർഷണം
എലിവേഷനിൽ വ്യത്യസ്തത നൽകാൻ ചരിഞ്ഞ മേൽക്കൂര വളരെയധികം സഹായിച്ചിട്ടുണ്ട്. സിറ്റ്ഔട്ടിനും ലിവിങ് റൂമിനും മാത്രം ചരിഞ്ഞ ഓടിട്ട മേൽക്കൂര നൽകി ബാക്കി എല്ലായിടവും വാർക്കുകയായിരുന്നു. എലിവേഷന്റെ മറ്റൊരു ആകർഷണം മുൻവശത്തെ കരിങ്കൽ ഭിത്തിയാണ്. ഇഷ്ടികയുടെ മൺനിറത്തോടു ചേരുന്ന വിധത്തിൽ ചെയ്ത ഈ ഭിത്തികൾ വർക്ക്‌ഏരിയയുടെയും റീഡിങ് ഏരിയയുടെയുമാണ്.

Area: 1800 Sqft
Owner: Subhash Kumaraswamy
Location: Trikkodithanam, Changanassery
Design : Dhanooj Venugopal, Architect, Dave Architects, Kottayam
Contact: architectsdavektm@gmail.com, 8606459973, 7994599468

Eco-Friendly Design Elements for a Serene Abode:

A comfortable living space in Trikkodithanam, Kottayam, designed by Architect Dhanooj Venugopal for Subhash Kumaraswamy, this home beautifully blends traditional Kerala architecture with modern amenities. The design prioritizes natural elements, ventilation, and a connection with nature, offering a serene and sustainable living experience.

ADVERTISEMENT