പഴയ തറവാട് പുതിയ ബിസിനസ് മോഡൽ, ലക്ഷങ്ങള് സമ്പാദിക്കാം Transforming Heritage Homes Into Income
കാലപ്പഴക്കമുള്ള തറവാടുകൾ ഇപ്പോൾ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾക്കും ഇന്റിമേറ്റ് ഫങ്ഷനുകൾക്കും വേദിയൊരുക്കി ലക്ഷങ്ങൾ വരുമാനം നേടുന്നു, കാരണം ഇത്തരം ചടങ്ങുകൾക്ക് ആവശ്യമായ 'വൈബ്' ഈ വീടുകൾ നൽകുന്നു. വടക്കേ ഇന്ത്യൻ വിവാഹങ്ങൾ രാജസ്ഥാനിലേക്ക് ആകർഷിക്കുമ്പോൾ, കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കേരളത്തിലെ ഹെറിറ്റേജ് വീടുകൾ മികച്ച ഓപ്ഷനായി മാറുന്നു. ഹെറിറ്റേജ് വീടുകളുടെ വാസ്തുവിദ്യയും നാടൻ പശ്ചാത്തലവും കുടുംബ മഹത്വവും വധൂവരന്മാർക്ക് ഒരു സ്വപ്നതുല്യമായ അനുഭവം നൽകുന്നു. ഒട്ടനവധി കുടുംബ കൂട്ടായ്മകൾക്കും ഇത്തരം വീടുകൾ വേദിയാകുന്നു. ഇവിടുത്തെ പ്രത്യേകതയായ കുളവും കാവുമൊക്കെ ഡിമാൻഡ് കൂട്ടുന്നു. ഇത് പൈതൃകത്തെ പുതുതലമുറകളിലേക്ക് എത്തിക്കാനും സഹായിക്കുന്നു. പഴയ വീടുകൾ ടൂറിസം വകുപ്പിന്റെ ഹെറിറ്റേജ് കാറ്റഗറിയിൽ ഉൾപ്പെടുത്തി ഹോംസ്റ്റേ ആയി ഉപയോഗിക്കാനും ലൈസൻസ് നേടി വരുമാനം നേടാനും സാധിക്കും.

പഴയ തറവാട് വീട് പൂച്ച പെറ്റു കിടക്കുന്ന അവസ്ഥയിലാണെന്ന് ഇനി കരയേണ്ട. കാലപ്പഴക്കം ചെന്ന വീടുകൾ ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കിത്തരും. പഴക്കം എത്രയും കൂടുന്നോ അത്രയും നന്ന്. കാരണം, ഇത് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളുടെയും ഇന്റിമേറ്റ് ഫങ്ഷനുകളുടെയും കാലമാണ്. ഓണംകേറാമൂലയിലുള്ള ഭാർഗവീ നിലയങ്ങൾ വരെ കുളിച്ചൊരുങ്ങി കുട്ടപ്പനായി ലക്ഷങ്ങൾ സമ്പാദിക്കുകയാണ്.
കേരൾ കാ കല്യാണം
വടക്കേ ഇന്ത്യക്കാർക്ക് കല്യാണമാണെങ്കിൽ രാജസ്ഥാൻ അല്ലെങ്കിൽ ‘കേരൾ’ തന്നെ വേണം. കാശ് കൂടുതലുള്ളവരും കൊട്ടാരം വാടകയ്ക്ക് എടുക്കാൻ കഴിവുള്ളവരും രാജസ്ഥാനിലേക്കു പറക്കുമ്പോൾ സാമ്പത്തികമായി അടുത്ത പടിയിലുള്ളവർ ‘കേരളി’ലേക്കു വണ്ടി കയറും. വടക്കേ ഇന്ത്യൻ കല്യാണങ്ങളിൽ ചടങ്ങുകൾക്ക് ഒരു പഞ്ഞവുമില്ല. സംഗീത്, ഹൽദി, മെഹന്ദി... ഇപ്പോ വടക്കേ ഇന്ത്യക്കാർ നടത്തിയില്ലെങ്കിലും കേരളത്തിലുള്ളവർക്ക് ഹൽദിയും സംഗീതുമില്ലാതെ കല്യാണമില്ല. അതുപോലെ ജാതിമതഭേദമില്ലാതെ കേരളത്തിലെ ഗർഭിണികൾക്കിടയിൽ ട്രെൻഡിങ്ങായ ചടങ്ങാണ് വളകാപ്പ്.
ഇതൊക്കെ നടത്താൻ പറ്റിയ വൈബുള്ള സ്ഥലങ്ങളാണത്രേ പഴയ തറവാടുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ഇന്റിമേറ്റ് ഫങ്ഷനുകളാണ് ഇപ്പോൾ ട്രെൻഡ്. കുറച്ച് ആളുകൾ മാത്രമുള്ളതിനാൽ ഇത്തരം ഹെറിറ്റേജ് കെട്ടിടങ്ങൾക്കാണ് ഡിമാൻഡ്. ചെറിയ ചടങ്ങുകൾ ഇവിടെ വച്ചു നടത്തി ഒത്തിരി ആളുകളുള്ള വലിയ ചടങ്ങുകൾ ഓ ഡിറ്റോറിയത്തിലും റിസോർട്ടിലും വച്ചു നടത്തുന്നവരുമുണ്ട്. ഇതിനൊന്നും അങ്ങനെ പ്രത്യേകിച്ച് നിയമമൊന്നുമില്ലെന്ന് ചുരുക്കം. അവരവരുടെ സൗകര്യവും ഇഷ്ടവുമാണ് പ്രധാനം.
ഒറ്റപ്പാലത്തെ 200 വർഷം പഴക്കമുള്ള സൂര്യമംഗലം ഹെറിറ്റേജ് പുതുക്കിയെടുത്ത് അതിഥികളെ സ്വീകരിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂ. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമുള്ള അതിഥികളെ സൽക്കരിച്ചു കഴിഞ്ഞു. 10-15 പേർക്ക് താമസ സൗകര്യമുള്ള ഇവിടെ 500 പേരെ വരെ ഉൾക്കൊള്ളിച്ചുള്ള ചടങ്ങ് നടത്തിയിട്ടുണ്ട്. നാടൻ അന്തരീക്ഷമാണ് ഹെറിറ്റേജ് കാറ്റഗറിയിൽ സ്ഥാനം നേടിയ സൂര്യമംഗലത്തെ പ്രിയങ്കരമാക്കുന്നതെന്ന് ജനറൽ മാനേജർ രഘുനന്ദനൻ പറയുന്നു.
വിദേശത്തും കേരളത്തിനു പുറത്തുമുള്ള മലയാളി കുടുംബങ്ങളിൽ കല്യാണം പോലെയുള്ള ചടങ്ങുകൾ വരുമ്പോഴും ഇത്തരം ഹെറിറ്റേജ് കെട്ടിടങ്ങളെ ശരണം പ്രാപിക്കാറുണ്ട്. ചെക്കനോ പെണ്ണിനോ സ്വന്തം വീടു പോലെ താമസിച്ച് ഇവിടെ നിന്ന് ഒരുങ്ങിയിറങ്ങാം.
‘ആംബിയൻസ് തന്നെയാണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾക്കും മറ്റുമായി ഞങ്ങളെ തേടിയെത്താനുള്ള കാരണ’മെന്ന് ഭരണങ്ങാനത്തെ നൂറു വർഷത്തോളം പഴക്കമുള്ളതും ടൂറിസം വകുപ്പിന്റെ ഹെറിറ്റേജ് കാറ്റഗറിയിൽ ഇടം നേടിയിട്ടുള്ളതുമായ പുലിക്കുന്നേൽ ഹെറിറ്റേജ് ഹോമിന്റെ മാനേജരായ ബാലകൃഷ്ണൻ പറയുന്നു. ആംബിയൻസിനൊപ്പം സർവീസും മുഖ്യമാണ്.
വൈബിലാണ് കാര്യം
നമ്മുടെ നാട്ടിലെ പച്ചപ്പും ഹരിതാഭയും പഴയ കെട്ടിടങ്ങളുടെ ആർക്കിടെക്ചറൽ ഭംഗിയുമൊക്കെ മുതൽക്കൂട്ടാണ്. എന്തും ഏതും റീൽസിലാകുന്ന ഇക്കാലത്ത് ഇത്തരം ബാക്ഗ്രൗണ്ട് സെറ്റിങ്സാണ് മുഖ്യം. പിന്നെ ഗാംഭീര്യം തുളുമ്പുന്ന പഴയ തറവാടുകളിൽ ചടങ്ങുകൾ നടത്തുമ്പോൾ നമുക്കും ഇരിക്കട്ടെ അൽപം കുടുംബമഹിമയും പത്രാസും എന്നു കരുതുന്നവരും കുറവല്ല. കുടുംബ കൂട്ടായ്മകൾക്കുമൊക്കെ ഇത്തം വീടുകൾ വേദിയാകാറുണ്ട്.
പാലാ-പൊൻകുന്നം റൂട്ടിലെ, 110 വർഷം പഴക്കമുള്ള ഏറാത്ത് ഹെറിറ്റേജ് വരുമാനമുണ്ടാക്കാൻ തുടങ്ങിയിട്ട് 10 വർഷത്തിനു മുകളിലായി. മുഴുവനായും തടിയിൽ പണിത ഈ വീട്ടിൽ 10-15 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. മൂന്ന്-നാല് ഏക്കറിലായതിനാൽ ചടങ്ങുകൾ നടത്താൻ ഇഷ്ടം പോലെ സ്ഥലമുണ്ട്. ഉടമസ്ഥൻ ജിമ്മി പുതിയ വീടു പണിത് താമസം മാറ്റിയപ്പോഴാണ് തറവാടിനെ വരുമാന മാർഗമാക്കിയത്. ഇതിനു തൊട്ടടുത്ത് തന്നെയാണ് ജിമ്മിയുടെ പുതിയ വീടും. പാർട്ടി നടത്താനുള്ള ലോൺ ഏരിയയും ചുറ്റുമുള്ള ഫലവൃക്ഷങ്ങളും ഏറാത്തിെന്റ പ്ലസ് പോയിന്റായി ജിമ്മി ചൂണ്ടിക്കാട്ടുന്നു.
കുളവും കാവുമൊക്കെയുണ്ടെങ്കിൽ ഇരട്ടി ഡിമാൻഡ് ആണ്. പഴയ വീടുകൾ ബിസിനസ് മോഡലുകളായി മാറുമ്പോൾ പൈതൃകം പുതുതലമുറകളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.
ഹെറിറ്റേജ് കാറ്റഗറി
വീടിന്റെ പഴക്കമനുസരിച്ച് ടൂറിസം വകുപ്പിന്റെ ഹെറിറ്റേജ് കാറ്റഗറിയിൽ സ്ഥാനം നേടാം. ഹോംസ്റ്റേ ആയി ഉപയോഗിക്കണമെങ്കിൽ ഡിടിപിസിയുടെ ലൈസൻസ് ഉണ്ടായിരിക്കുകയും വേണം.
ഹെറിറ്റേജിൽ തന്നെ മുറികളുടെ എണ്ണമനുസരിച്ച് ബേസിക് (5 മുറി) , ക്ലാസിക് (10 മുറി), ഗ്രാൻഡ് (15 മുറി), എന്നിങ്ങനെ വീണ്ടും തരംതിരിച്ചിട്ടുണ്ട്. അതു കൂടാതെ സൗകര്യങ്ങളും സർവീസിനും അനുസരിച്ച് 3,4,5,7 എന്നിങ്ങനെ സ്റ്റാർ റേറ്റിങ്ങുമുണ്ട്. ഇവയ്ക്കനുസരിച്ച് വാടകയിലും വ്യത്യാസമുണ്ടാകും.
പഴയ തറവാടുകള്‍ ‘ലീസി’നെടുത്ത് ഇത്തരത്തിൽ നൽകുന്നവരുണ്ട്. അവരെ ഏൽപിച്ചാൽ വരുമാനം ലഭിക്കുകയും ചെയ്യും, മറ്റ് ടെൻഷനുകളുടെ ആവശ്യവുമില്ല.