ബാത്റൂം എന്നുമൊരു തലവേദനയായിരുന്നു ; ആ പ്രശ്‌നം പരിഹരിച്ചത് ഇങ്ങനെ Preventing Water Seepage: A Guide to Waterproofing Your Home
2016-ൽ പണി പൂർത്തിയായ 1340 ചതുരശ്രയടി വിസ്തീർണ്ണമുള്ള മൂന്ന് കിടപ്പുമുറികളുള്ള വീടിന്റെ ബാത്ത്റൂമിൽ, മധ്യത്തിലുള്ള ടൈലുകളിൽ പായൽ പിടിക്കുന്നതായും സൺഷെയ്ഡിൽ നിന്ന് വെള്ളം കിനിഞ്ഞിറങ്ങുന്നതായും കണ്ടെത്തി; പരിശോധനയിൽ ടൈലുകൾക്കിടയിലൂടെയുള്ള വെള്ളം ചോർച്ചയാണ് കാരണം, കൃത്യമായ വാട്ടർപ്രൂഫിംഗ് നടത്താത്തതാണ് ഇതിന് പിന്നിലെന്ന് തെളിഞ്ഞു, അതുപോലെ ഡ്യൂവൽ ഫ്ലഷ് ക്ലോസറ്റിന്റെ ഒരു ബട്ടൺ കേടാവുകയും ടെറസിലെ ടാങ്ക് ഒരു രാത്രി കൊണ്ട് കാലിയാവുകയും ചെയ്തതിനെത്തുടർന്ന്, ടൈലുകൾ, ഭിത്തിയിലെ ടൈലുകൾ, ക്ലോസറ്റ് എന്നിവ ഇളക്കി മാറ്റി, തറയിലെ കോൺക്രീറ്റ് മാറ്റി ചോർച്ചയുള്ള പൈപ്പ് മാറ്റി പുതിയത് സ്ഥാപിച്ചു, വാട്ടർപ്രൂഫിംഗ് നടത്തി, ഷവർ നോബും മാറ്റി, ഏകദേശം 30,000-40,000 രൂപയോളം ഇതിനായി ചെലവഴിച്ചു.

2016 ൽ പണി പൂർത്തിയായ ഞങ്ങളുടെ 1340 സ്ക്വയർഫീറ്റ് വീട്ടിൽ മൂന്ന് ബെഡ്റൂം ആണുള്ളത്. മുകളിലാണ് രണ്ടെണ്ണം, അതിലൊന്ന് മാസ്‌റ്റർ ബെഡ്റൂം. രണ്ടു മുറികളുടെയും മധ്യത്തിലാണ് ബാത്റൂം. ഇരുവശത്തും വാതിൽ വച്ചു. അങ്ങനെ മുറികൾക്കുള്ളിൽ കോമൺ ബാത്റൂം.
മൂന്നോ നാലോ വർഷം കഴിഞ്ഞപ്പോൾ ബാത്റൂമിന്റെ മധ്യഭാഗത്തെ ഒരു ടൈൽ എത്ര വൃത്തിയാക്കിയാലും പെട്ടെന്നു പായൽ പിടിക്കുന്നതു പോലെ... പതിയെ ബാത്റൂമിന്റെ പുറംഭിത്തിയോടു ചേർന്നുള്ള സൺഷേഡിൽ നിന്ന് വെള്ളം കിനിഞ്ഞ് താഴത്തെ ചുവരിലേക്ക് ഒഴുകാൻ തുടങ്ങി. ശക്തമായ ഒഴുക്ക് അല്ല; പതിയെ തുള്ളി തുള്ളിയായി... ഉപയോഗിച്ചു കഴിഞ്ഞു നോക്കുമ്പോളാണ് വെള്ളം ഒഴുകുന്നതു കാണുന്നത്. പതിയെ പുറംചുവരിന്റെ ആ ഭാഗം മുഴുവൻ പായൽ പിടിച്ചു. സൺഷേഡിൽ ചെറിയ വിള്ളലും കണ്ടു.
ഒടുവിൽ പ്ലമറെ വിളിച്ചു. പരിശോധിച്ചപ്പോൾ തറയിലെ ടൈലുകൾക്കിടയിലുടെ വെള്ളം ലീക്ക് ആകുന്നതാണ് പ്രശ്‌നമെന്ന് കണ്ടെത്തി.
തറയുടെ ഏകദേശം നടുക്കുള്ള ടൈലിന്റെ ഭാഗത്താണ് പ്രശ്‌നം. കൃത്യമായി വാട്ടർപ്രൂഫിങ് ചെയ്തിട്ടില്ല. അതുകൊണ്ടാണ് മധ്യഭാഗത്തെ ടൈൽ എപ്പോഴും പായൽ ഉള്ളതു പോലെ കണ്ടിരുന്നത്. ടൈൽ മുഴുവൻ ഇളക്കി ശരിയാക്കിയാലേ ചോർച്ച തടയാൻ പറ്റു എന്നു മനസ്സിലായി.
ഇതു കൂടാതെ ഡ്യൂവൽ ഫ്ലഷ് ക്ലോസറ്റിന്റെ ഒരു ബട്ടണും കേടായി. അതു അമർത്തിയാൽ തിരികെ പഴയ പൊസിഷനിൽ വരില്ല.. പുറമെ ബട്ടൺ പൊങ്ങി ഇരിക്കുമെങ്കിലും ഫ്ലഷ് ടാങ്കിലെ ബട്ടൺ അമർന്നിരിക്കും.. ടെറസിലെ 1000 ലീറ്റർ ടാങ്കിലെ വെള്ളം മുഴുവൻ ഒരു രാത്രി കൊണ്ട് കാലിയായിട്ടുണ്ട്.. അങ്ങനെ ക്ലോസറ്റും മാറാൻ തീരുമാനിച്ചു.
ഷവർ നോബ് ഇളകി പോയതിനാൽ ഷവർ ഉപയോഗിക്കുന്നില്ലായിരുന്നു. അതുകൊണ്ട് അതും പുതിയ സെറ്റ് വാങ്ങുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. ആദ്യം തറയിലെ ടൈൽ മുഴുവൻ കുത്തിയിളക്കി. കൂടാതെ ഭിത്തിയിലെ താഴ്ഭാഗത്തെ ഒരു വരി ടൈലും ക്ലോസറ്റും ഇളക്കിയെടുത്തു. തറയിലെ കോൺക്രീറ്റ് മുഴുവൻ മാറ്റി ചോർച്ചയുള്ള പൈപ്പ് മാറ്റി, പുതിയത് ഇട്ടു. വാട്ടർപ്രൂഫിങും ചെയ്തു. സ്ക്വയർഫീറ്റിന് 35 രൂപ നിരക്കിൽ പുതിയ ടൈൽ വാങ്ങി. സിംഗിൾ ലിവർ ഫ്ലഫ് വാൽവ് ഉള്ള ക്ലോസറ്റ് മതിയെന്നുവച്ചു. അതിന് 4000 രൂപയോളം ചെലവ് വന്നു. 4500 രൂപ വോൾ മിക്‌സറിനായി. മൊത്തം പണിക്ക് ഏകദേശം 30,000- 40,000 രൂപ ചെലവ് വന്നു.