Tuesday 07 April 2020 12:58 PM IST

ടി.വി കണ്ടും മൊബൈൽ നോക്കിയും മടുത്തോ എന്നാൽ വഴിയുണ്ട്. വെജിറ്റബ്ൾ ആർട്. കോറൻ ടൈൻ കാലം വിനോദപ്രദമാക്കാം

Ali Koottayi

Subeditor, Vanitha veedu

v2

കുട്ടികൾ മണിക്കൂറുകളാളം ടിവി കണ്ട് ഇരിക്കുന്നതും മൊബൈൽ ഗെയിമിന് അടിമകളാകുന്നതും പതിവു കാഴ്ചയാണ്. അമ്മമാരുടെ ഈ ആധി കോറൻടൈൻ കാലത്ത് വർധിച്ചിട്ടുണ്ട്. എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വിനോദപ്രദമായ വെജിറ്റബിൾ ആർട്ടിന്റെ സാധ്യതകൾ പരിചയപ്പെടുത്തുകയാണ് ധന്യ ബിജോയ്. ഈ കോറൻടൈൻ കാലത്തെ വിനോദപ്രദമാക്കാൻ വിവിധ പച്ചക്കറികൾ അടുക്കി വച്ച് മനോഹരമായ ചിത്രങ്ങൾ തീർക്കുകയാണ് ധന്യ.

v1

ബഹ്റൈനിലെ തന്റെ ഫ്ലാറ്റിന് സമീപം പച്ചക്കറി തോട്ടത്തിൽ വിവിധയിനം പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതാണ് ആർടിനായി പ്രയോജനപ്പെടുത്തുന്നത്. "കുട്ടികളിൽ ക്രിയേറ്റീവിറ്റി വർധിപ്പിക്കുന്നതിനും കൃഷിയോടുള്ള താൽപര്യം ഉണ്ടാക്കാനും ഇത് സഹായിക്കും. ഫോട്ടോയെടുത്തു സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുകയുമാവാം. ശേഷം പച്ചക്കറി ഉപയോഗിക്കാം.

Tags:
  • Design Talk