Tuesday 09 March 2021 12:55 PM IST : By സ്വന്തം ലേഖകൻ

കല്ലിനും സിമന്റിനും ഗുഡ് ബൈ പറഞ്ഞേക്കൂ... കുറഞ്ഞ ചെലവിലും വേഗത്തിലും വീട് പണിയാൻ എഡ്ജ് നിയോടെറിക് ബിൽഡേഴ്സ്

edge new

വീട് പണിയുമ്പോൾ സാധാരണയായി നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നം മെറ്റീരിയൽ ക്ഷാമം ആണ്. സിമന്റ് കിട്ടാതെ വരിക, മണൽ കിട്ടാനുള്ള പ്രശ്നങ്ങൾ, പിന്നെ കല്ല് കിട്ടാൻ ബുദ്ധിമുട്ട് വരിക തുടങ്ങിയവയെല്ലാം ഉണ്ടാകാം. അങ്ങനെ വരുമ്പോൾ എത്രയും വേഗം കെട്ടിടം പണി തീർക്കാൻ സഹായിക്കുന്ന രീതിയാണ് എഡ്ജ് ബിൽഡേഴ്സ്/എഡ്ജ് നിയോടെറിക് ബിൽഡേഴ്സ് അല്ലെങ്കിൽ പ്രീ ഫാബ് എൻജിനീയറിങ് എന്നത്.

സിവിൽ എൻജിനീയർ ആയ വിഷ്ണുരാജ് വി ആർ പറയുന്നു.

‘‘കുറച്ചു നാളായി ഞാനും എന്റെ പാർട്ണറും കൂടി ഒരു റെന്റിങ് യൂണിറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു. കൺവെഷണൽ ടൈപ്പ് കെട്ടിടത്തിൽ നിന്ന് വ്യത്യസ്തമായി വേറിട്ട രീതിയിൽ പണിയണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. സ്ഥല പരിമിതി കുറച്ച് പ്രശ്നമായിരുന്നു. അതിൽ നിന്നുകൊണ്ട് എത്രയും പെട്ടെന്ന് കെട്ടിടം പണി തീർക്കണമെന്നതായിരുന്നു ഞങ്ങളുടെ പ്രധാന ആവശ്യം. കുറേ നാളായി അതിനു വേണ്ടിയുള്ള റിസെർച്ചിൽ ആയിരുന്നു. അപ്പോഴാണ് എഡ്ജ് നിയോട്ടെറിക് ബിൽഡേഴ്സിനെക്കുറിച്ച് കേൾക്കുന്നത്. ഞങ്ങളുടെ ആവശ്യങ്ങൾ അവരുടേതുമായി ചേർന്നു പോകുന്നതുകൊണ്ട് അവരുമായി ചേർന്ന് ജോലികൾ തുടങ്ങി.

മൂന്ന് മാസം കൊണ്ട് പണി തീർക്കാനും കഴിഞ്ഞു. വാടകയ്ക്ക് കൊടുക്കാൻ വേണ്ടി കെട്ടിയതുകൊണ്ടു മാത്രം ഇതിൽ പ്രധാന ഗുണം കാർപെറ്റ് ഏരിയ കൂടുതൽ കിട്ടും. കാരണം പരമ്പരാഗത രീതിയിലുള്ള ചുമരിനേക്കാൾ ഇതിന്റെ വോൾ തിക്നെസ് കുറവാണ്. അതുകൊണ്ട് പരമാവധി ഏരിയ ഉപയോഗപ്പെടുത്താൻ പറ്റി. സ്റ്റീൽ ഉപയോഗിച്ചുള്ള നിർമാണരീതിയായതുകൊണ്ട് വേഗത്തിൽ തീർക്കാൻ കഴിഞ്ഞു. കാരണം ഇതിലെ പ്രധാന നിർമാണമെല്ലാം യാഡിലാണ് നടക്കുന്നത്. ഇൻസ്റ്റലേഷൻ വർക് മാത്രമേ സൈറ്റിൽ ഉണ്ടാകൂ. കൺവെഷണൽ ടൈപ്പ് വീടായിരുന്നെങ്കിൽ വീടുണ്ടാക്കാൻ ചുരുങ്ങിയത് എട്ട് മാസം മുതൽ ഒരു വർഷം വരെ വേണ്ടി വരുമായിരുന്നു. ഈ രീതിയിൽ കെട്ടിയതുകൊണ്ട് നാലാം മാസം മുതൽ ഞങ്ങൾക്ക് ലാഭം കിട്ടിത്തുടങ്ങി. ഈ കെട്ടിടനിർമാണ രീതിയിൽ ഞങ്ങൾ പൂർണ തൃപ്തരാണ്. എന്തായാലും എന്റെ സുഹൃത്തുക്കൾക്കും ഇത് ഞാൻ റെക്കമെൻഡ് ചെയ്യും.’’

എഡ്ജ് നിയോറ്ററിക് ബിൽഡേഴ്സിൽ ഉപയോഗിക്കുന്നത് ടഫ് ഫ്രെയിം എന്ന ആശയമാണ്. ‍ജി എൽ എക്സ് ടെക്നോളജിയോടു കൂടിയ ജി ഐ ആണ് ഇതിന്റെ നിർമാണത്തിനായി ഉപയോഗിക്കുന്ന മെറ്റീരിയല്‍. ജി ഐ യുടെ ആയുസ് തീരുമാനിക്കുന്നത് സാൾട്ട് സ്പ്രേ ടെസ്റ്റിലൂടെയാണ്. ഈ ടെസ്റ്റിലൂടെ ഏറ്റവും കൂടുതൽ ലൈഫ് പ്രവചിക്കാൻ കഴിയുന്നത് ജി എൽ എക്സ് ടെക്നോളജി ഉല്‍പന്നങ്ങളിലാണ്. കൂടാതെ, ഇതിൽ ക്വിക്നെസ് ടെക്നോളജിയും ഉപയോഗിക്കുന്നുണ്ട്. ഒരു സോഫ്റ്റ്‌വെയറിൽ കെട്ടിടത്തിന്റെ പ്ലാനും മറ്റും സെറ്റ് ചെയ്തു കഴിയുമ്പോൾ ജി ഐ എങ്ങനെ കട്ട് ചെയ്യണം എന്നും സ്ട്രക്ചർ ചെയ്യണമെന്നും തീരുമാനിക്കുന്നത് കംപ്യൂട്ടർ സിസ്റ്റത്തിലെ ഈ സോഫ്റ്റ്‌വെയർ ആണ്. അതുകൊണ്ടാണ് ഇതിനെ ക്വിക്നെസ് ടെക്നോളജി എന്നു പറയുന്നത്. ഇതിന്റെ ഇൻസ്റ്റലേഷൻ വളരെ വേഗത്തിൽ തീർക്കാനാകും. ടഫ് ഫ്രെയിമുകൾ കവർ ചെയ്യാനായി എക്സ്റ്റേണൽ ഭാഗങ്ങളിൽ സിമെന്റ് ഫൈബർ ബോർഡുകളാണ് ഉപയോഗിക്കുന്നത്. 6 എംഎം മുതൽ 18 എം എം വരെ കട്ടിയുണ്ടാകും ഈ ബോർഡുകൾക്ക്. ഇത് വച്ച് കവർ ചെയ്തു കഴിയുമ്പോൾ വരുന്ന ഹോളോ സ്പെയ്സ് വരും. ഈ സ്പെയ്സ് നിറയ്ക്കാനായി ഗ്ലാസ് വൂൾസ്, റോക്ക് വൂൾസ് പോലുള്ള മെറ്റീരിയലുകളാണ്. സൗണ്ട് പ്രൂഫും ഫയർ റെസിസ്റ്റന്റും ആണെന്നു മാത്രമല്ല, ഏതു കാലാവസ്ഥയ്ക്കും അനുയോജ്യവുമാണ് ഈ മെറ്റീരിയലുകൾ.

എഡ്ജ് ബിൽഡേഴ്സിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് ഇതിൽ ലൈറ്റ് ഗെയ്ജ് വെയ്റ്റ് സ്ട്രക്ചറുകൾ ഉപയോഗിക്കുന്നു എന്നതാണ്. അങ്ങനെയാകുമ്പോൾ കൺവെൻഷണൽ രീതിയെ അപേക്ഷിച്ച് ഇതിന് ഭാരം കുറവാകും. ഇത് ഏറ്റവും ഗുണകരമാകുന്നത് എക്സറ്റെൻഷൻ വർക്കുകൾക്കാണ്. മറ്റൊരു പ്രധാനകാര്യം ഇത് സീറോ വെയ്സ്റ്റേജ് ആണ് എന്നതാണ്. ഇതിലുപയോഗിക്കുന്ന ഒന്നും പാഴാക്കുന്നില്ല. പ്ലംബിങ് വയറിങ് വർക്കുകൾ ഇതിൽ കൺസീൽഡ് രീതിയിൽ ചെയ്യാമെന്നതാണ് മറ്റൊരു ഗുണം. റീ യൂസ് ചെയ്യാമെന്നതാണ് എഡ്ജ് ബിൽഡേഴ്സിന്റെ പ്രധാന മേന്മ. ഒരു കെട്ടിടം പൊളിച്ച് റീ കൺസ്ട്രക്‌ഷൻ ചെയ്യാം. ആവശ്യമെങ്കിൽ റീ ലൊക്കേറ്റ് ചെയ്യാനും കഴിയും. ഏത് ഭൂപ്രകൃതിയിലും കെട്ടിടം നിർമിക്കാമെന്നതും എഡ്ജിന്റെ പ്രത്യേകതയാണ്. ഈയടുത്തായി നമ്മൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് പ്രകൃതിദുരന്തങ്ങൾ. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഇടയ്ക്കിടെ സംഭവിക്കുമ്പോൾ എഡ്ജ് നിയോടെറിക് അതിനൊരു പ്രതിവിധിയാകുകയാണ്. എത്ര ഭാരം വന്നു വീണാലും കെട്ടിടം തകരില്ല. ഒന്നിനു മുകളിൽ ഒന്ന് ലോക് ചെയ്തിരിക്കുന്ന രീതിയിൽ തടഞ്ഞു നിർത്തും. ഇത് വളരെ ചെലവേറിയ നിർമാണ രീതിയല്ല. കോസ്റ്റ് എഫക്റ്റീവ് ആണ്.

കടപ്പാട്: അനീഷ് കുമാർ കെ

മാർക്കറ്റിങ് മാനേജർ

എഡ്ജ് നിയോട്ടെറിക് ബിൽഡേഴ്സ്

806078391

Tags:
  • Vanitha Veedu