Saturday 03 April 2021 03:42 PM IST : By സ്വന്തം ലേഖകൻ

'ഒരൊറ്റ നിമിഷം കൊണ്ട് ആ വീടിനെ തച്ചുടച്ച് കാശാക്കാമായിരുന്നു, പക്ഷേ അങ്ങനെ ചെയ്തില്ല': പുതിയ വീടോ പുതുക്കുന്നതോ നല്ലത്: വിഡിയോ

Architect-cindhui

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സൗഭാഗ്യമാണ് വീട്. സുപ്രധാനമായ ആ ജീവിത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പലര്‍ക്കും കണ്‍ഫ്യൂഷനാണ്. വീടു വയ്ക്കണോ, അതു വാങ്ങണോ? ചോദ്യമാണ് പലരേയും ആശങ്കയില്‍ നിര്‍ത്തുന്നത്. ഇനി അതല്ല, പഴയ കുടുംബവീട് പുതുക്കണോ എന്ന കാര്യത്തിലും കണ്‍ഫ്യൂഷനാകാറുണ്ട്. ഇവിടെയിതാ അത്തരം ചിന്തകള്‍ക്ക് സ്വന്തം അനുഭവം മുന്‍നിര്‍ത്തി മറുപടി പറയുകയാണ് ആര്‍ക്കിടെക്റ്റ് സിന്ധു.

മികച്ച കൊത്തുപണികളുള്ള വീടിനെ പൊളിക്കേണ്ടുന്ന ഘട്ടംഎത്തിയപ്പോഴായിരുന്നു മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ മുന്നിലെത്തിയത്. ഒരൊറ്റ നിമിഷം കൊണ്ട് ആ വീടിനെ തച്ചുടച്ച് കാശാക്കാമായിരുന്നു. എന്നാല്‍ ആ വീടിന്റെ തനിമ ചോരാതെ പുനരുപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സിന്ധു പറയുന്നു. പഴയ പ്രൗഢിപേറുന്ന വീടുകളെ പുനരുപയോഗിക്കുന്നതിലെ ഗുണം കൂടി മുന്‍നിര്‍ത്തി വനിത വീട് മാഗസിനുമായി സംസാരിക്കുകയാണ് സിന്ധു. 

വിഡിയോ കാണാം: