Friday 16 August 2019 04:21 PM IST : By സ്വന്തം ലേഖകൻ

ഇനിയൊരു ഉരുളിൽ ഒലിച്ചു പോകരുത് സ്വപ്നങ്ങൾ!വെള്ളപ്പൊക്ക ഭീഷണിയുള്ള ഇടങ്ങളിൽ വീട് പണിയുന്നവർ അറിയാൻ‌

rain-house

1. വീടിന്റെ അടിത്തറ ഉറച്ചതായിരിക്കണം

2. പരമാവധി വാട്ടര്‍ ലെവലിനു മുകളിലേക്ക് ഗ്രൗണ്ട് ലെവൽ ഫിക്സ് ചെയ്യുക.

3. നീരൊഴുക്കുള്ള ഭാഗങ്ങളിൽ ഒഴുക്കിനെ ത‍ടയാതിരിക്കുക.

4. ഷെൽഫുകൾ ഫെറോസിമെന്റ്, പ്ലാസ്റ്റിക്, അലുമിനിയം, എന്നിവ കൊണ്ട് പണിയുക. പ്ലൈ, മൈക്ക, കംപ്രസ്ഡ് വുഡ് എന്നിവ ഒഴിവാക്കുക

5. മോട്ടോർ, ഇൻവെർട്ടർ എന്നിവ ഉയർന്ന പ്രതലത്തിൽ വയ്ക്കുക.

5. സൈഡ് വോളുകളും പരമാവധി വാട്ടർ ലെവലിൽ നിന്ന് ഉയർത്തുക

6.മണ്ണിട്ട് ഉയർത്തിയ സ്ഥ‌ലത്ത് ഫൗണ്ടേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ബെൽറ്റ് വാർത്തതുകൊണ്ടു കാര്യമില്ല. ഫൗണ്ടേഷൻ താഴെ യഥാർത്ഥ മണ്ണിലേക്കെത്തണം. എന്നാലെ കെട്ടിടത്തിന് ഉറപ്പുണ്ടാകൂ.

7. കഴുകാൻ പറ്റുന്ന പെയിന്റ് ഉപയോഗിക്കുക

8. ഇന്റീരിയറിലെ അലങ്കാരപണികൾ പരമാവധി വാട്ടർ ലെവലിനു മുകളിൽ നൽകു

9. സോഫയ്ക്കും കസേരകൾക്കും ഫിക്സ്ഡ് അപ്ഹോൾസ്റ്ററി ഒഴിവാക്കാം, കനമുള്ളതും കൊത്തുപണികൾ ഉള്ളതുമായ ഫർണിച്ചറും വേണ്ട.

10. തറയിൽ വുഡൻ ടൈലുകൾ വേണ്ട, പകരം ഗ്രാനൈറ്റോ വലിയ ടൈലുകളോ ഉപയോഗിക്കാം

11. ചെളി അടി‍‍ഞ്ഞാൽ വൃകത്തിയാക്കാന്‍ ബുദ്ധിമുട്ടുള്ള ഗ്രൂവ് ഡിസൈൻ വാതിലിലും എക്സ്റ്റീരിയറിലും നൽകരുത്.

12. വോൾപേപ്പർ വേണ്ട. നനഞ്ഞാൽ കീറിക്കള.ുകല്ലാതെ മാർഗമില്ല.

13. എസിയുെട ഔട്ട്ഡോർ യൂണിറ്റ് സൺഷേഡ് ലെവലിന് മുകളില്‍ പിടിപ്പിക്കുക.