Saturday 22 May 2021 04:33 PM IST : By സ്വന്തം ലേഖകൻ

വെറുതെ കെട്ടിപ്പൊക്കിയിട്ട് കാര്യമില്ല, ഈടും ഉറപ്പും മുഖ്യം, വെട്ടുകല്ലിനു ശേഷം വിപണി വാഴുന്ന നാല് തരം കട്ടകൾ

brick

ഭിത്തി കെട്ടാൻ വെട്ടുകല്ലും ചുടുകട്ടയും മാത്രമായിരുന്ന കാലം മാറി. വിവിധ കമ്പനികൾ വ്യത്യസ്ത തരത്തിലുള്ള കട്ടകൾ വിപണിയിലെത്തിക്കുന്നുണ്ട്. വീടിന്റെ നട്ടെല്ലാണ് ഭിത്തികൾ. ചെലവ് കുറവ് മാത്രം നോക്കിയല്ല കട്ട തിരഞ്ഞെടുക്കേണ്ടത്.

സിമന്റ് ബ്രിക്ക്/ സോളിഡ് കോൺക്രീറ്റ് ബ്ലോക്ക്

brick 1

കഴിഞ്ഞ പതിനഞ്ച് വർഷമായി വിപണി കീഴടക്കിയവനാണ് സിമന്റ് ബ്ലോക്ക്/ സോളിഡ് കോൺക്രീറ്റ് ബ്ലോക്ക്. വെട്ടുകല്ലിനെ അപേക്ഷിച്ച് എപ്പോഴും ലഭ്യമാണ് എന്ന ഒറ്റക്കാരണം കൊണ്ടു തന്നെ വെട്ടുകല്ലിന് പകരക്കാരനായി രംഗപ്രവേശനം ചെയ്തു. ഉൾഭാഗം പൊള്ളയായ കോൺക്രീറ്റ് ഹോളോ ബ്ലോക്കും വിപണിയിലുണ്ട്.

പൊറോതേം ബ്രിക്ക്

brick 4

ഏതാനും നാളുകളായി പ്രയങ്കരനാണ് പൊറോതേം ബ്രിക്ക്. മികച്ച ഫിനിഷിൽ‌ ലഭിക്കുന്ന കട്ട ആയതുകൊണ്ടു തന്നെ ഭിത്തി തേക്കാതെ നിർത്താൻ ആഗ്രഹിക്കുന്നവർ‌ കൂടുതലും തിരഞ്ഞെടുക്കുന്നു. അരികുകളിൽ‌ ബോർഡർ നൽകണമെന്ന് മാത്രം. മറ്റു കട്ടകളെ അപേക്ഷിച്ച് വില അൽപം കൂടുതലാണെങ്കിലും വലുപ്പം കൂടുതലാണ്. അകത്തളത്തിൽ ചൂട് കുറയ്ക്കും, സൗണ്ട് പ്രൂഫാണ്. വയറിങ് പ്ലമിങ് ജോലികളും എളുപ്പത്തിലാക്കും. പോളിഷ് ചെയ്തില്ലെങ്കിൽ ഫംഗസ് വരാനുള്ള സാധ്യതയുണ്ട്. ഇരുനിലക്ക് മുകളിലേക്ക് അനുയോജ്യമല്ല എന്നാതും ഡീമെറിറ്റാണ്.

ഇന്റർലോക്ക് ബ്രിക്ക്

brick 3

കെട്ടിട നിര്‍മാണത്തിൽ സമയലാഭം കൊണ്ടുന്നതാണ് ഇന്റർ ലോക് കട്ടകൾക്ക് പ്രിയമേറാൻ കാരണം. ലോക് ചെയ്ത് അടുക്കി വച്ച് ഭിത്തി വേഗത്തിൽ കെട്ടിത്തീർക്കാം. മണ്ണിലും സിമന്റിലുമായി ഇന്റർലോക് ബ്ലോക്കുകൾ വിപണിയിലുണ്ട്. മണലും സിമന്റും ഒട്ടും വേണ്ട. ഒറ്റനില വീടുകൾക്കും. മുകളിൽ ഒരു നിലകൂടി പണിയാൻ തുടങ്ങുന്നവർക്കും അഭികാമ്യം. മണ്ണിന്റെ ഇന്റർലോക് കട്ടകൾ മഴ തട്ടുന്നത് ഭിത്തി പോടിഞ്ഞ് ഇളകാൻ കാരണമാകും. അത് പ്ലാസ്റ്ററിങ് നിർബന്ധമാക്കുന്നു. ചെലവ് കുറച്ച് വീട് പണിയുന്നവർക്ക് (പ്ലാസ്റ്ററിങ് ചെയ്തില്ലെങ്കിൽ മാത്രം) തിര‍ഞ്ഞെടുക്കാം. കാലവസ്ഥ മാറുമ്പോൾ ഭിത്തിയുടെ നിറത്തിൽ വത്യാസം വരാം.

എഎസി ബ്ലോക്ക്

brick 2

നിർമാണ മേഖലയിലെ വിപ്ലവമാണ് എഎസി ബ്ലോക്ക്. വിവിധ കമ്പനികളുടെ കട്ടകൾ വിപണിയിലുണ്ട്. പ്ലാസ്റ്ററിങ് ചെയ്ത ഫിനിഷില്‍ കട്ടകൾ ലഭിക്കുന്നതു കൊണ്ടു തന്നെ പ്ലാസ്റ്ററിങ്ങിന്റെ ആവശ്യമില്ല. നേരിട്ട് പുട്ടി ചെയ്യാം. പുട്ടിയിടാതെയും പെയിന്റ് ചെയ്യാം. പാർടീഷൻ ഭിത്തികൾക്ക് കനം കുറഞ്ഞ കട്ടകളും ഉണ്ട്. മണലും സിമന്റും വേണ്ട. ഗം ഉപയോഗിച്ചാണ് പടവ്. ഡ്രില്ല് ചെയ്യാനും എളുപ്പമാണ്. ലോഡ് ബെയറിങ് കുറവാണ്. പ്ലാസ്റ്ററിങ് ചെയ്ത ഭിത്തി കാലാവസ്ഥയിലെ മാറ്റത്തിൽ കട്ടയ്ക്കുള്ള വത്യാസം കൊണ്ടു പ്ലാസ്റ്ററിങ്ങിൽ വിള്ളൽ‌ ഉണ്ടാവുന്നതായി കാണപ്പെടുന്നുണ്ട്.

Tags:
  • Vanitha Veedu