മൺസൂൺ ആർക്കിടെക്ചർ ഫെസ്റ്റിവൽ 28,29 തീയതികളിൽ ഹയാതിൽ
കൊച്ചി∙ മൺസൂൺ ആർക്കിടെക്ചർ ഫെസ്റ്റിവൽ മാർച്ച് 28,29 ദിവസങ്ങളിൽ ഗ്രാന്റ് ഹയാത് ഹോട്ടലിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി എണ്ണൂറോളം ആർക്കിടെക്ടുകൾ പങ്കെടുക്കും. 2015 ൽ ആരംഭിച്ച ലിവിങ് മൺസൂൺ പ്രഭാഷണ പരമ്പരയുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രഭാഷണ പരമ്പരയിൽ പങ്കെടുത്ത

കൊച്ചി∙ മൺസൂൺ ആർക്കിടെക്ചർ ഫെസ്റ്റിവൽ മാർച്ച് 28,29 ദിവസങ്ങളിൽ ഗ്രാന്റ് ഹയാത് ഹോട്ടലിൽ നടക്കും.
വിവിധ രാജ്യങ്ങളിൽ നിന്നായി എണ്ണൂറോളം ആർക്കിടെക്ടുകൾ പങ്കെടുക്കും. 2015 ൽ ആരംഭിച്ച ലിവിങ് മൺസൂൺ പ്രഭാഷണ പരമ്പരയുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രഭാഷണ പരമ്പരയിൽ പങ്കെടുത്ത മുഴുവൻ ആർക്കിടെക്ടുകളും ഫെസ്റ്റിവലിനെത്തും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കൊച്ചി സെന്ററിന്റെ നേതൃത്വത്തിലാണ് പരിപാടികൾ.
സെമിനാർ, സംവാദം, പ്രോജക്ട് പ്രസന്റേഷൻ എന്നിവയാണ് പ്രധാന പരിപാടികൾ. ലോറെൻസോ ജിമിനിസ് (ബ്രസീൽ), ആദിത്യ രംഗരാജൻ (സിംഗപ്പൂർ), സുങ് ഹോ (വിയറ്റ്നാം), അന്ന ഹെറിഞ്ജർ (ജർമനി), ലെനാർഡ് ഇങ് (സിംഗപ്പൂർ),അക്മദ് ടർഡിയാന (ഇന്തൊനീഷ്യ) ഷിമുൾ ജാവേരി (ഇന്ത്യ) എന്നിവരാണ് മുഖ്യ പ്രഭാഷകർ. മൺസൂൺ ആർക്കിടെക്ചർ അവാർഡിന്റെ അന്തിമ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 17 പ്രോജക്ടുകളുടെ അവതരണമാണ് നടക്കുക. 29 ന് വൈകുന്നേരം വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.
ട്രോപ്പിക്കൽ മേഖലയിലെ വാസ്തുകലയുമായി ബന്ധപ്പെട്ട ആശയകൈമാറ്റത്തിനുള്ള വേദി എന്നനിലയിലാണ് ലിവിങ് മൺസൂൺ പ്രഭാഷണ പരമ്പര ആരംഭിക്കുന്നത്. പത്ത് വർഷത്തിനിടെ 45 പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു.