അതിരുകൾ നേർരേഖയിൽ അല്ലെങ്കിൽ ടേപ്പ് പിടിച്ചാൽ കൃത്യമാകുമോ? ഭൂമിക്കച്ചവടം നഷ്ടക്കച്ചവടം ആവാതിരിക്കാൻ പുതിയ വഴിയുണ്ട് Digital Land Survey for accurate land mapping
വീടുപണിയുന്നവർക്കും പുതുക്കിപ്പണിയുന്നവർക്കും എന്നല്ല, സ്വന്തമായി ഒരു തുണ്ട് ഭൂമിയെങ്കിലുമുള്ള ആർക്കും പ്രയോജനപ്പെടുത്താവുന്നതാണ് ഡിജിറ്റൽ സർവേ. ഭൂമി അളക്കാൻ മാത്രമല്ല, പുതിയ വീട് പണിയുമ്പോഴും പഴയ വീടോ കടകളോ പുതുക്കിപ്പണിയുമ്പോഴുമെല്ലാം ഡിജിറ്റൽ സർവേ പ്രയോജനപ്പെടും.. എന്താണ് ഡിജിറ്റിൽ സർവേ? ഒരാളുടെ
വീടുപണിയുന്നവർക്കും പുതുക്കിപ്പണിയുന്നവർക്കും എന്നല്ല, സ്വന്തമായി ഒരു തുണ്ട് ഭൂമിയെങ്കിലുമുള്ള ആർക്കും പ്രയോജനപ്പെടുത്താവുന്നതാണ് ഡിജിറ്റൽ സർവേ. ഭൂമി അളക്കാൻ മാത്രമല്ല, പുതിയ വീട് പണിയുമ്പോഴും പഴയ വീടോ കടകളോ പുതുക്കിപ്പണിയുമ്പോഴുമെല്ലാം ഡിജിറ്റൽ സർവേ പ്രയോജനപ്പെടും.. എന്താണ് ഡിജിറ്റിൽ സർവേ? ഒരാളുടെ
വീടുപണിയുന്നവർക്കും പുതുക്കിപ്പണിയുന്നവർക്കും എന്നല്ല, സ്വന്തമായി ഒരു തുണ്ട് ഭൂമിയെങ്കിലുമുള്ള ആർക്കും പ്രയോജനപ്പെടുത്താവുന്നതാണ് ഡിജിറ്റൽ സർവേ. ഭൂമി അളക്കാൻ മാത്രമല്ല, പുതിയ വീട് പണിയുമ്പോഴും പഴയ വീടോ കടകളോ പുതുക്കിപ്പണിയുമ്പോഴുമെല്ലാം ഡിജിറ്റൽ സർവേ പ്രയോജനപ്പെടും.. എന്താണ് ഡിജിറ്റിൽ സർവേ? ഒരാളുടെ
വീടുപണിയുന്നവർക്കും പുതുക്കിപ്പണിയുന്നവർക്കും എന്നല്ല, സ്വന്തമായി ഒരു തുണ്ട് ഭൂമിയെങ്കിലുമുള്ള ആർക്കും പ്രയോജനപ്പെടുത്താവുന്നതാണ് ഡിജിറ്റൽ സർവേ. ഭൂമി അളക്കാൻ മാത്രമല്ല, പുതിയ വീട് പണിയുമ്പോഴും പഴയ വീടോ കടകളോ പുതുക്കിപ്പണിയുമ്പോഴുമെല്ലാം ഡിജിറ്റൽ സർവേ പ്രയോജനപ്പെടും..
എന്താണ് ഡിജിറ്റിൽ സർവേ?
ഒരാളുടെ കൈവശമുള്ള ഭൂമിയുടെ വിശദാംശങ്ങൾ എല്ലാം മെഷീൻ ഉപയോഗിച്ച് കൃത്യതയോടെ ശേഖരിച്ചു സൂക്ഷിക്കുന്ന സംവിധാനമാണ് ഡിജിറ്റൽ സർവേ. ‘ടോട്ടൽ സ്റ്റേഷൻ’ എന്ന ഉപകരണവും ഡ്രോണും ഉപയോഗിച്ചാണ് ഡിജിറ്റൽ സർവേകൾ നടത്തുന്നത്. പ്ലോട്ട് വലുതോ ചെറുതോ ആകട്ടെ, കൃത്യമായി അതിരുകൾ അടയാളപ്പെടുത്താനും തർക്കങ്ങൾ ഒഴിവാക്കാനും ഡിജിറ്റൽ സർവേ സഹായിക്കും.
അളവുകൾ കൃത്യം
പഴയ രീതിയനുസരിച്ച് ടേപ്പ് പിടിച്ചാണ് ഭൂമി അളന്നിരുന്നത്. അതിർത്തികൾ നേർരേഖയിൽ അല്ല എങ്കിൽ അളവ് കൃത്യമായിക്കൊള്ളണമെന്നില്ല എന്നത് ഈ സംവിധാനത്തിന്റെ പോരായ്മയാണ്. ഡിജിറ്റൽ സർവേയിൽ ചെറിയ അറ്റങ്ങളും മൂലകളും പോലും പ്രിസത്തിന്റെയും ലേസറിന്റെയും സഹായത്തോടെ അളന്നെടുക്കാൻ സാധിക്കും. ചെറിയ വളവു തിരിവുകൾ പോലും കണക്കിൽപ്പെടുത്തി അടയാളപ്പെടുത്താൻ സാധിക്കും എന്നർഥം. സെന്റിന് ലക്ഷങ്ങൾ വിലവരുന്ന ഭൂമി ഇടപാടുകളിൽ നഷ്ടമുണ്ടാതിരിക്കാൻ ഡിജിറ്റൽ സർവേ സഹായിക്കും.
ഭൂമിയെ പൂർണമായി അറിയാം
ഡിജിറ്റൽ സർവേയിലൂടെ ഒരു പ്ലോട്ടിന്റെ വിശദാംശങ്ങളെല്ലാം പൂർണമായി മനസ്സിലാക്കാനാകും. പ്ലോട്ടിന്റെ അതിരുകൾ, മുന്നിലും വശങ്ങളിലുമുള്ള റോഡുകൾ, റോഡിന്റെ വീതി, ഭൂമിയുടെ നിരപ്പ്, പ്ലോട്ടിലുള്ള മരങ്ങൾ, ജലസ്രോതസ്സുകൾ, കെട്ടിടങ്ങൾ, ഓവുചാലുകൾ, റോഡും പ്ലോട്ടുമായുള്ള നിരപ്പ് വ്യത്യാസം തുടങ്ങിയ എല്ലാ വിവരങ്ങളും ഡിജിറ്റൽ സർവേയിലൂടെ ലഭിക്കും.
പുതിയൊരു കെട്ടിടം പണിയുമ്പോൾ അത്യാവശ്യം വേണ്ട വിവരങ്ങളാണ് മേൽപ്പറഞ്ഞതെല്ലാം. അതുകൊണ്ടുതന്നെ മിക്ക ആർക്കിടെക്ടുമാരും പ്ലോട്ട് നേരിട്ട് കാണുന്നുണ്ടെങ്കിൽപ്പോലും ഡിജിറ്റൽ സർവേ ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. പ്ലോട്ടിന്റെ നേരിട്ടു കണ്ടറിയുന്ന കാര്യങ്ങൾ കൂടാതെ, മൂടിപ്പോയ കുളമോ കിണറോ, ഭൂമിക്കടിയിലായ അഴുക്കുചാലുകൾ ഇവയെല്ലാം ഡിജിറ്റൽ സർവേയിലൂടെ തെളിഞ്ഞുവരും.
പ്ലോട്ടിനുള്ളിലെ മാത്രമല്ല, റോഡിലെയും അടുത്ത പ്ലോട്ടുകളിലെയും അഴുക്കുചാലുകളുടെ ആഴവും ദിശയുമെല്ലാം അറിയുകയുമാകാം. പല ആർക്കിടെക്ടുമാരും പ്രദേശത്തിന്റെ പ്രത്യേകതകളും ചുറ്റുമുള്ള കെട്ടിടങ്ങളുടെ സ്ഥാനവുമെല്ലാം അറിയാൻ പ്ലോട്ടിനു ചുറ്റുമുള്ള നിശ്ചിത കിലോമീറ്റർ സ്ഥലത്തിന്റെ കൂടി ഡിജിറ്റൽ സർവേ ചെയ്ത ശേഷമാണ് പ്ലാൻ വരയ്ക്കുന്നത്.
സ്ഥാനം കാണാൻ സഹായം
ഡിജിറ്റൽ സർവേയുടെ റിപ്പോർട്ട് കിട്ടിയാൽ പ്ലോട്ടിൽ വീട് വയ്ക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥാനമേതെന്ന് ആർക്കിടെക്ടിന് അല്ലെങ്കിൽ എൻജിനീയർക്ക് എളുപ്പത്തിൽ കണ്ടെത്താനാകും. പ്ലോട്ടിലെ മരങ്ങൾ പരമാവധി നശിപ്പിക്കാതെ വീടിനു സ്ഥാനം കാണാം. നിലവിലുള്ള കിണറോ കെട്ടിടമോ സംരക്ഷിക്കാം. ചെറിയ പ്ലോട്ടുകളിലും പ്രത്യേക ആകൃതിയില്ലാത്ത പ്ലോട്ടുകളിലും ഏറ്റവും അനുയോജ്യമായ ഡിസൈനിലുള്ള പ്ലാൻ തയാറാക്കാം.
ടുഡി, ത്രീഡി ഡ്രോയിങ്ങുകൾ തയാറാക്കുന്ന സോഫ്ട്‌വെയറുകളുടെ സഹായത്തോടെയാണ് ആർക്കിടെക്ട് /ഡിസൈനറുമാർ പ്ലാൻ വരയ്ക്കുന്നത്. ആ സോഫ്ട്‌വെയറിന്റെ തന്നെ സഹായത്തോടെ ഡിജിറ്റൽ സർവേ ചെയ്തു കിട്ടിയ സ്കെച്ചിൽ നേരിട്ട് വീടിന് സ്ഥാനം കണ്ടെത്തുകയും ചെയ്യാം.
ഭൂമിയിലെ അക്ഷാംശ രേഖാംശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരത്തിൽ ത്രീഡി സോഫ്ട്‌വെയറുകളിൽ പ്ലാൻ വരയ്ക്കുന്നത്. ത്രീഡി ഡ്രോയിങ് സോഫ്ട്‌വെയറിൽ ഏത് അക്ഷാംശ രേഖാംശങ്ങളിലാണോ വീടിന്റെ മൂലകൾ വരുന്നത് ആ പോയിന്റുകൾ പോയിന്റുകൾ ഡിജിറ്റൽ സർവേ ചെയ്യുന്ന മെഷീനിൽ രേഖപ്പെടുത്തണം. ഭൂമിയിൽ ആ പോയിന്റുകൾ വരുന്ന സ്ഥലം മെഷീൻ കൃത്യമായി കാണിച്ചുതരും. ഈ പോയിന്റുകൾ അടയാളപ്പെടുത്തി കെട്ടിടത്തിന്റെ ഔട്ടർ ലൈൻ സൃഷ്ടിച്ചെടുക്കാം. നേർരേഖകൾ മാത്രമല്ല, സ്വിമ്മിങ് പൂൾ പോലെ വളഞ്ഞിരിക്കുന്ന ആകൃതികൾ പോലും ഇത്തരത്തിൽ കൃത്യമായി ഭൂമിയിൽ അടയാളപ്പെടുത്തിയെടുക്കാം.
ഭൂമിയുടെ നിരപ്പറിയാം
സാധാരണയായി റോഡ് നിരപ്പിൽ വീടുവയ്ക്കാനാണ് എല്ലാവർക്കും ഇഷ്ടം. അതിനു വേണ്ടി പ്ലോട്ട് മണ്ണിട്ടു പൊക്കുകയോ മണ്ണു മാറ്റുകയോ ചെയ്യും. പ്ലോട്ട് നിരപ്പാക്കാനും ഡിജിറ്റൽ സർവേയുടെ റിപ്പോർട്ടിനെ ആശ്രയിക്കാം.
പ്ലോട്ടിനു മുന്നിലുള്ള റോഡിന് ഒരു താൽക്കാലിക അളവുകോൽ ( Temperory Bench Mark- TBM) ആക്കിയാണ് മണ്ണിട്ടു പൊക്കേണ്ട അല്ലെങ്കിൽ മണ്ണ് നീക്കം ചെയ്യേണ്ടതിന്റെ അളവ് കാണിച്ചു കൊടുക്കുന്നത്. പ്ലോട്ടിൽ നിന്ന് മണ്ണ് നീക്കം ചെയ്യുമ്പോൾ എത്രയടി മണ്ണ് നീക്കം ചെയ്തു എന്ന അറിയാനും സർവേ സഹായിക്കും. മണ്ണ് വാങ്ങുന്നവരും വിൽക്കുന്നവരും ഡിജിറ്റൽ സർവേയെ ആശ്രയിക്കാൻ കാരണമിതാണ്.
തുല്യമായി ഭാഗിക്കാം
വലിയ ഭൂമി തുല്യ അളവിൽ ഭാഗിക്കുകയോ പ്ലോട്ടുകളാക്കി മുറിച്ചു വിൽക്കുകയോ ചെയ്യുന്നത് എളുപ്പമാക്കാൻ ഡിജിറ്റൽ സർവേകൾ സഹായിക്കും. ഉദാഹരണത്തിന് ഒരേക്കർ ഭൂമി മൂന്നര മീറ്റർ വഴി ഒഴിച്ചിട്ട് ഇരുവശത്തും പത്ത് സെന്റ് പ്ലോട്ട് ആക്കിത്തിരിക്കാൻ ഡിജിറ്റൽ സർവേയിലൂടെ സാധിക്കും.
പത്ത് സെന്റിൽ താഴെയുള്ള പ്ലോട്ട് ഡിജിറ്റൽ സർവേ ചെയ്യാൻ ആണെങ്കിൽ 2,000 –3,500 രൂപ വരും. വലിയ ഭൂമിയാണെങ്കിൽ 6,000 രൂപയോളമാകും. ഡിജിറ്റൽ സർവേ ചെയ്യുന്ന ഏജൻസികൾ പലതും പ്ലോട്ടിലേക്കുള്ള ദൂരം കൂടി കണക്കിലെടുത്താണ് ചാർജ് ചെയ്യുന്നത്.