തൃശൂരു പോയാൽ ഫർണിച്ചർ പ്രിന്റ് ചെയ്തെടുക്കാം, ഇന്ത്യയിൽ തന്നെ ആദ്യം! Furniture 3D Printing in Kerala
എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്? വീടും ഫർണിച്ചറുമെല്ലാം പ്രിന്റ് ചെയ്തെടുക്കാൻ പറ്റുമെന്ന്!!! വീടുപണി പൂർത്തിയാവാൻ ഇനി മാസങ്ങളോളം കാത്തിരിക്കേണ്ട ആവശ്യമില്ല. കേരളത്തിൽ എന്നല്ല ഇന്ത്യയിലെ തന്നെ ആദ്യ 3D ഫർണിച്ചർ പ്രിന്റിങ് സ്ഥാപനമാണ് തൃശൂരിലെ കോൺഫേസ് (konface) എന്ന് ഉടമ സണ്ണി ഡേവിസ്

എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്? വീടും ഫർണിച്ചറുമെല്ലാം പ്രിന്റ് ചെയ്തെടുക്കാൻ പറ്റുമെന്ന്!!! വീടുപണി പൂർത്തിയാവാൻ ഇനി മാസങ്ങളോളം കാത്തിരിക്കേണ്ട ആവശ്യമില്ല. കേരളത്തിൽ എന്നല്ല ഇന്ത്യയിലെ തന്നെ ആദ്യ 3D ഫർണിച്ചർ പ്രിന്റിങ് സ്ഥാപനമാണ് തൃശൂരിലെ കോൺഫേസ് (konface) എന്ന് ഉടമ സണ്ണി ഡേവിസ് അവകാശപ്പെടുന്നു.
കെട്ടിടങ്ങൾ പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങൾ പലയിടത്തും ഉണ്ടെങ്കിലും ഫർണിച്ചർ പ്രിന്റ് ചെയ്യുന്നത് ഇവിടെ മാത്രമാണെന്നു പറയുന്നു. 2023 ൽ ആരംഭിച്ച സ്ഥാപനം ഫർണിച്ചർ പ്രിന്റിങ്ങിനായി പൂർണമായും സജ്ജമാകുന്നത് ഇപ്പോഴാണ്. ‘‘പണിക്കാരെ കിട്ടാനില്ല എന്നത് നിർമാണമേഖല നേരിടുന്ന പ്രതിസന്ധികളിലൊന്നാണ്. ഇലക്‌ഷൻ കാലമായപ്പോൾ പുറത്തു നിന്നുള്ള പണിക്കാർ അവരുടെ നാട്ടിലേക്കു പോയി. അതോടെ പല നിർമാണപ്രവർത്തനങ്ങളും അവതാളത്തിലായി,’’ സണ്ണി പറയുന്നു. ഇതിനുള്ള പരിഹാരമാണ് 3D പ്രിന്റിങ്.
30 മിനിറ്റിൽ ഫർണിച്ചർ
സമയം കുറച്ചു മതി എന്നതാണ് അതിലും പ്രധാനമായ ഗുണം. 1000 ചതുരശ്രയടിയുള്ള കെട്ടിടം നിർമിക്കാൻ 60 ദിവസം മതി. അര മണിക്കൂർ കൊണ്ട് കോഫീ ടേബിൾ കൈയിൽ കിട്ടും. 15 മിനിറ്റ് കൊണ്ട് ജാളി ചെയ്തെടുക്കാം എന്നു പറഞ്ഞാൽ വിശ്വസിക്കുമോ?
ഏത് ആകൃതിയിൽ വേണം?
ഏത് ആകൃതിയിലും പണിയാൻ സാധിക്കും എന്നതാണ് മറ്റൊരു മേന്മ. കെട്ടിടമോ ഫർണിച്ചറോ ഏതുമാകട്ടെ ഇഷ്ടപ്പെട്ട ആകൃതി നൽകാൻ സാധിക്കും. ആപ്പിളിന്റെയോ മാങ്ങയുടെയോ അങ്ങനെ മനസ്സിൽ ആഗ്രഹിക്കുന്ന എന്തിന്റെയും ആകൃതിയിൽ പണിയാം.
മേൽക്കൂരയ്ക്ക് ഓട്, ഫെറോസിമന്റ് തുടങ്ങി ഇഷ്ടമുള്ളവ നൽകാം. ഒന്നിൽ കൂടുതൽ നിലകൾ പണിയുകയുമാകാം.കെട്ടിടം അതിനുള്ളിലെ ഫർണിച്ചറോടു കൂടി അതായത് ഇൻബിൽറ്റ് ഫർണിച്ചർ ആയും പ്രിന്റ് ചെയ്യാം.
പൊതുനിർമിതിക്ക് ബെസ്റ്റ്
പബ്ലിക് ബിൽഡിങ്ങുകൾ പ്രിന്റ് ചെയ്തെടുത്താൽ എളുപ്പത്തിൽ പണികഴിയും. ഉദാഹരണത്തിന് വയനാട്ടിൽ നിർമിച്ച പുനരധിവാസ വീടുകൾ പ്രിന്റ് ചെയ്യുകയാണെങ്കിൽ എത്ര പെട്ടെന്ന് പണി തീർക്കാൻ സാധിക്കും! പൊതു ശൗചാലയങ്ങൾ, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, ചാർജിങ് സ്റ്റേഷൻ, ആംഫി തിയറ്റർ തുടങ്ങിയവയൊക്കെ പ്രിന്റ് ചെയ്തെടുത്താലുള്ള എളുപ്പം ആലോചിച്ചു നോക്കൂ. സ്വിമ്മിങ് പൂൾ വരെ പ്രിന്റ് ചെയ്യാം. വാട്ടർ പ്രൂഫ് ആണ്.
ചെലവ്
കെട്ടിടം പണിയാൻ ചതുരശ്രയടിക്ക് 3,000 രൂപയാണ് ചെലവ്. കുറേ കെട്ടിടങ്ങൾ ഒന്നിച്ചു പണിയുമ്പോൾ ഇതിലും കുറയും. ഫർണിച്ചറിന് വലുപ്പത്തിനും ആകൃതിക്കും ഫിനിഷിനും അനുസരിച്ചാണ് വില.
വിദേശത്തു നിന്നുള്ള രണ്ടു പ്രിന്ററുകളിലായാണ് പ്രിന്റിങ് നടക്കുന്നത്. , സിമന്റ്, മണൽ, അഗ്രിഗേറ്റ്സ്, അഡ്മിക്സ്ചേഴ്സ് എന്നിവയാണ് പ്രിന്റിങ് മിശ്രിതം. 360 ഡിഗ്രിയിൽ പ്രിന്റ് ചെയ്യാൻ സാധിക്കും.
ആർക്കിടെക്ടുമാരുടെ ഭാവനയ്ക്ക് അനുസരിച്ച് പല പുതിയ വിപ്ലവങ്ങളും ഇതിൽ സാധ്യമാണെന്നാണ് സണ്ണി പറയുന്നത്. അതിരുകളില്ലാതെ ഭാവന ചിറകു വിടർത്തട്ടെ...
Konface, മുണ്ടൂർ, തൃശൂർ
konfaceprivatelimited@gmail.com