ഇത്തിരി ബൊഹീമിയൻ വൈബ് ആയാലോ? മിനിമലിസ്റ്റ് ബൊഹീമിയൻ തീമിലൊരുക്കിയ ഫ്ലാറ്റ് ഇന്റീരിയർ Minimal Bohemian Flat Interior
ഇവന്റ് പ്ലാനിങ് മേഖലയിൽ പ്രവർത്തിക്കുന്ന മാത്യു ജേക്കബിനും തൈബുവിനും വീടിന്റെ ഇന്റീരിയറിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകുന്നത് സ്വാഭാവികം. മിനിമലിസ്റ്റ് ബൊഹീമിയൻ തീമിൽ ഇന്റീരിയർ വേണമെന്നതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. അത് അക്ഷരംപ്രതി പാലിച്ചാണ് ഡിസൈനർമാരായ കൃഷ്ണദേവും കാർത്തികയും വീട്ടകം

ഇവന്റ് പ്ലാനിങ് മേഖലയിൽ പ്രവർത്തിക്കുന്ന മാത്യു ജേക്കബിനും തൈബുവിനും വീടിന്റെ ഇന്റീരിയറിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകുന്നത് സ്വാഭാവികം. മിനിമലിസ്റ്റ് ബൊഹീമിയൻ തീമിൽ ഇന്റീരിയർ വേണമെന്നതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. അത് അക്ഷരംപ്രതി പാലിച്ചാണ് ഡിസൈനർമാരായ കൃഷ്ണദേവും കാർത്തികയും വീട്ടകം ഒരുക്കിയത്. വെള്ള-ബെയ്ജ്-ബ്രൗൺ തീമിലാണ് ഇന്റീരിയർ.
ലിവിങ് റൂം
തേക്കു കൊണ്ടാണ് ലിവിങ് റൂമിലെ ഫർണിച്ചർ. കയറും തടിയും കൊണ്ടുള്ള സ്റ്റൂളുകളും ലിവിങ്ങിനെ ആകർഷകമാക്കുന്നു. ഊണുമുറിയും ലിവിങ്ങും തമ്മിൽ വേർതിരിക്കുന്ന പാർട്ടീഷൻ നിർമിച്ചത് തേക്കും ററ്റാനും കൊണ്ടാണ്. ടിവി യൂണിറ്റിനു പിന്നിലെ ചുമരിൽ പാനലിങ്ങിനു പകരം റീപ്പറുകൾ നൽകി. ചെറിയ ഇടമായതിനാൽ വലുപ്പം തോന്നിക്കാനാണ് നീളത്തിൽ റീപ്പർ നൽകിയത്. എച്ച്എംആർ (High Moisture Resistance) ബോർഡ് കൊണ്ടാണ് റീപ്പർ നിർമിച്ചത്.
വാഷ് ഏരിയ
അല്പം വെറൈറ്റിയിലാണ് ഇവിടത്തെ വാഷ് ഏരിയ. കാരണം ബാൽക്കണിയിലാണ് വാഷ് ഏരിയയുടെ സ്ഥാനം എന്നതുതന്നെ. തേക്കു കൊണ്ടാണ് ഇവിടുത്തെ ഫർണിച്ചർ. സ്റ്റോറേജിന് തേക്കു കൊണ്ട് ഷട്ടറും ഉള്ളിൽ മൾട്ടിവുഡും നൽകി. നനഞ്ഞാലും കുഴപ്പമില്ല എന്നതാണ് മൾട്ടിവുഡ് നൽകാൻ കാരണം. സീലിങ്ങിൽ തേക്കിന്റെ ഫിനിഷിലുള്ള ഫ്ലൂട്ടഡ് ഡിസൈന്‍ ചാർക്കോൾ പാനലും ഒപ്പം കസ്റ്റമൈസ്ഡ് ഹാങ്ങിങ് ലൈറ്റും കൂടിയായപ്പോൾ ബാൽക്കണി ഒരു സംഭവമായി.
ഊണുമുറി
തേക്കു കൊണ്ടാണ് ഊണുമേശയും കസേരകളും. ഒരു വശത്ത് ബെഞ്ച് ആണ് നൽകിയത്. ബെഞ്ചിൽ ററ്റാൻ കൊണ്ട് ഡിസൈൻ നൽകിയിട്ടുണ്ട്. ചുമരിൽ തേക്കു കൊണ്ടുള്ള പ്ലേറ്റുകൾ ഭംഗിയേകുന്നു. ഈ പ്ലേറ്റുകളിൽ ഹാൻഡ് പെയിന്റിങ് ചെയ്തിരിക്കുകയാണ്. പച്ചപ്പിന്റെ സൗന്ദര്യമേകി ഇൻഡോർ പ്ലാന്റും ഇവിടെ സ്ഥാനം പിടിച്ചു.
സ്റ്റഡി + കിഡ്സ് റൂം
ഓഫിസ് റൂമിനെ സ്റ്റഡി + കിഡ്സ് റൂം ആക്കി മാറ്റി. നീല നിറത്തിൽ ഒരുക്കിയ ഈ മുറിയിലെ ഫർണിച്ചർ ലാമിനേറ്റ് ഫിനിഷിലുള്ള പ്ലൈവുഡ് കൊണ്ടാണ് നിർമിച്ചത്. എല്ലാ മുറികളുടെയും ഫ്ലോറിങ്ങിന് വിട്രിഫൈഡ് ടൈൽ ആണ്.
കിടപ്പുമുറികൾ
രണ്ട് കിടപ്പുമുറികളാണ് ഇവിടെയുള്ളത്. ചിത്രത്തിൽ കാണുന്നത് ഗെസ്റ്റ് ബെഡ്റൂം ആണ്. വോൾ പേപ്പർ ആണ് ഹെഡ്ബോർഡിനു പിന്നിലെ ചുമരിന് അലങ്കാരമാകുന്നത്. ഫ്ലൂട്ടഡ് ഡിസൈനിൽ ടീക് വുഡ് ഫിനിഷിലുള്ള ചാർക്കോൾ പാനലും ഫാബ്രിക്കും കൊണ്ടാണ് ഹെഡ് ബോർഡ് നിർമിച്ചത്. പ്ലൈവുഡ് ലാമിനേറ്റ് കൊണ്ടാണ് വാഡ്രോബ് പണിതത്.
ചിത്രങ്ങൾ: 148 സൗത്ത്
Area: 1350 sqft Owner: മാത്യു ജേക്കബ് & തൈബു Location: തിരുവനന്തപുരം
Design: എ. ആർ. കൃഷ്ണദേവ്, കാർത്തിക കിഷോർ, L’Art Decor, തിരുവനന്തപുരം Email: krishnadev.interio@gmail.com