മൺനിർമിതികൾക്ക് ലോകവ്യാപകമായി പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നൂറ്റാണ്ടുകളായി മനുഷ്യർ ഉപയോഗിക്കുന്ന നിർമാണവസ്തു എന്നതിലുപരി, കെട്ടിടത്തിനുള്ളിലെ നല്ല കാലാവസ്ഥയാണ് മണ്ണിനെ മികച്ച നിർമാണസാമഗ്രിയായി അംഗീകരിക്കുന്നതിന്റെ പ്രധാന കാരണം. പരിസ്ഥിതി സൗഹൃദ നിർമാണവസ്തു എന്ന

മൺനിർമിതികൾക്ക് ലോകവ്യാപകമായി പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നൂറ്റാണ്ടുകളായി മനുഷ്യർ ഉപയോഗിക്കുന്ന നിർമാണവസ്തു എന്നതിലുപരി, കെട്ടിടത്തിനുള്ളിലെ നല്ല കാലാവസ്ഥയാണ് മണ്ണിനെ മികച്ച നിർമാണസാമഗ്രിയായി അംഗീകരിക്കുന്നതിന്റെ പ്രധാന കാരണം. പരിസ്ഥിതി സൗഹൃദ നിർമാണവസ്തു എന്ന

മൺനിർമിതികൾക്ക് ലോകവ്യാപകമായി പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നൂറ്റാണ്ടുകളായി മനുഷ്യർ ഉപയോഗിക്കുന്ന നിർമാണവസ്തു എന്നതിലുപരി, കെട്ടിടത്തിനുള്ളിലെ നല്ല കാലാവസ്ഥയാണ് മണ്ണിനെ മികച്ച നിർമാണസാമഗ്രിയായി അംഗീകരിക്കുന്നതിന്റെ പ്രധാന കാരണം. പരിസ്ഥിതി സൗഹൃദ നിർമാണവസ്തു എന്ന

 മൺനിർമിതികൾക്ക് ലോകവ്യാപകമായി പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നൂറ്റാണ്ടുകളായി മനുഷ്യർ ഉപയോഗിക്കുന്ന നിർമാണവസ്തു എന്നതിലുപരി, കെട്ടിടത്തിനുള്ളിലെ നല്ല കാലാവസ്ഥയാണ് മണ്ണിനെ മികച്ച നിർമാണസാമഗ്രിയായി അംഗീകരിക്കുന്നതിന്റെ പ്രധാന കാരണം. പരിസ്ഥിതി സൗഹൃദ നിർമാണവസ്തു എന്ന നിലയിലും മണ്ണ് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ചുടുകട്ട, സിമന്റ് ബ്ലോക്ക് എന്നിവ കൊണ്ടുള്ള നിർമിതിയേക്കാൾ ഈടും ഉറപ്പും കൂടുതലുള്ള കെട്ടിടങ്ങൾ മണ്ണുകൊണ്ട് നിർമിക്കാനാകും എന്ന് ആധുനിക ഗവേഷണഫലങ്ങളിലൂടെ, തെളിയിക്കപ്പെട്ടിട്ടുണ്ട്.  

മണ്ണ് നേരിട്ട് ഉപയോഗിച്ചുള്ള നിർമാണം പരിസ്ഥിതി സൗഹാർദമായി ലോകവ്യാപകമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും മണ്ണിനെ ചുട്ട് ചുടുകട്ടയാക്കുന്ന (Clay Burnt Bricks ) രീതി പരിസ്ഥിതി വിരുദ്ധമായാണ് കരുതുന്നത്. ഫലഭൂയിഷ്ടമായ മണ്ണ് ചുടുന്നതിലൂടെ (800 -1200c) രാസമാറ്റംകൊണ്ട് ചുടുകട്ടയ്ക്ക് ബലം ലഭിക്കുമെങ്കിലും ചുടുകട്ട നിർമാണത്തിന് ഉപയോഗിക്കുന്ന ഫലഭൂയിഷ്ഠമായ  മണ്ണ്, ഊഷരമായി (Infertile) മാറുന്നു എന്നതാണ് കാരണം.

ADVERTISEMENT

നിർമാണ രീതികളുടെയും ബലം ലഭിക്കുന്നതിന് ചേർക്കുന്ന വസ്തുക്കളുടെയും അടിസ്ഥാനത്തിൽ മണ്ണ് നിർമിതികളെ താഴെ പറയുന്ന രീതിയിൽ തരം തിരിക്കാവുന്നതാണ്.

1. മഡ് ടെക്നോളജി
മൺനിർമിതിയിലെ പുരാതനമായ രീതിയാണിത്. ചെളി (mud) കുഴച്ച് അച്ചുകൾ ഉപയോഗിച്ചോ അല്ലാതെയോ അസ്ഥിവാരം, ഭിത്തി, തറ  എന്നിവ നിർമിക്കുന്നു. കൂടുതൽ ബലം ലഭിക്കുന്നതിന് വൈക്കോൽ, ചകിരി തുടങ്ങിയ നാരുകളും ചെളിയോടൊപ്പം ചേർത്ത് കുഴച്ചാണ് നിർമാണം. ഇത്തരം നിർമിതികൾ മഴക്കാലത്ത് ജലം ആഗിരണം ചെയ്ത് വികസിക്കുകയും വേനലിൽ ജലം ബാഷ്പീകരിച്ച് സങ്കോചിക്കുകയും ചെയ്യുന്നു. വികാസ സങ്കോചങ്ങളുടെ ഫലമായി തുടക്കത്തിൽ ചെറിയ വിള്ളലുകളും (minor cracks ) തുടർന്ന് നിർമിതിയുടെ നാശത്തിനും (major cracks) കാരണമാകുന്നു. ഈർപ്പത്തെ അതിജീവിക്കാത്ത  ഇത്തരം നിർമിതികൾ ഇപ്പോൾ വളരെ കുറവാണ്. എങ്കിലും ഇത് പരിസ്ഥിതി സൗഹൃദമായി കണക്കാക്കപ്പെടുന്നു.

ADVERTISEMENT

2. റാംഡ് എർത് ടെക്നോളജി
ഇത്തരം നിർമാണ രീതിയിൽ മണ്ണ്, ജലാംശത്തോടുകൂടി  ബലമുള്ള അച്ചുകളിൽ ഇട്ട് ഇടിക്കട്ടകൾ (Rammers) ഉപയോഗിച്ച് ഇടിച്ച് (Ramming) ഉറപ്പിക്കുന്നു. ഇത്തരത്തിൽ 10 - 15 സെന്റിമീറ്റർ കനത്തിൽ ഇടിച്ചുറപ്പിച്ച് ശേഷം അടുത്ത അടുക്ക് (layer) മണ്ണിട്ട് ഇടിച്ച് ഉറപ്പിക്കുന്നു  ഇപ്രകാരം ആവശ്യമായത്ര ഉയരത്തിൽ ഭിത്തി നിർമിക്കുന്നു.


3. സ്റ്റെബിലൈസ്ഡ് റാംഡ് എർത് ടെക്നോളജി         
 ഇത്തരം നിർമിതികളിൽ മണ്ണിലെ തരികളെ ചേർത്തു നിർത്താൻ സിമന്റ്, കുമ്മായം തുടങ്ങിയ ബോണ്ടിങ് ഏജന്റുകൾ ചേർക്കുന്നു. പ്രത്യേകം തയാറാക്കിയ അച്ചുകളിൽ മണ്ണ്, സിമന്റ്, വെള്ളം എന്നിവയുടെ മിശ്രിതം ഇട്ട് ഇടിച്ച് (Ramming) ഉറപ്പിച്ച് അടുക്കുകളായി നിർമാണം പൂർത്തിയാക്കുന്നു.

ADVERTISEMENT

4. സ്റ്റെബിലൈസ്ഡ് മഡ് ബ്ലോക്
മുകളിൽ സൂചിപ്പിച്ച മണ്ണ്, സിമന്റ്, വെള്ളം എന്നിവയുടെ മിശ്രിതം ഹൈഡ്രോളിക് പ്രസ്സിന്റെ (hydraulic press) സഹായത്തോടെ അച്ചുകളിൽ ഇട്ട് മർദ്ദം ചെലുത്തി മഡ് ബ്ലോക്കുകൾ നിർമിക്കുന്നു. സിമന്റ് ചേർത്താണ് ഇത്തരം ബ്ലോക്കുകൾ നിർമിക്കുന്നതെങ്കിലും ജലത്തോട് ഇവയ്ക്ക് പ്രതിരോധം കുറവാണ്. അഞ്ചോ പത്തോ വർഷങ്ങൾക്കു ശേഷം പൊള്ളി ഇളകുക (spalling), പൊടിയുക തുടങ്ങിയ പ്രശ്നങ്ങൾ ഇത്തരം കട്ടകളിൽ കണ്ടേക്കാം.

5. റീ കോൺസ്റ്റിറ്റ്യൂട്ടഡ് സ്റ്റെബിലൈസ്ഡ് റാംഡ് എർത് ടെക്നോളജി
 ഇത്തരം നിർമിതികൾ ഏറ്റവും ശാസ്ത്രീയമായ മൺനിർമിതികളായി കണക്കാക്കപ്പെടുന്നു. സാധാരണ ഇഷ്ടിക അഥവാ ബ്ലോക്ക് കൊണ്ട് നിർമിക്കുന്ന കെട്ടിടങ്ങളെക്കാൾ ഇത്തരം  നിർമിതികൾക്ക് 40% അധിക ബലവും ഈടുമുള്ളതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും പഠനങ്ങൾ ലോകപ്രസിദ്ധ ജേണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതുമാണ്.
ഇത്തരം നിർമിതികൾക്ക് ഈടും ബലവും നൽകുന്നതിൽ പ്രധാനപ്പെട്ട ഘടകങ്ങൾ താഴെപ്പറയുന്നവയാണ്
∙  മണ്ണിന്റെ പുനർമിശ്രണത്തിലൂടെ ലഭിക്കുന്ന ഉയർന്ന സാന്ദ്രത (Density)
∙ അനുയോജ്യമായ മിശ്രിത-ജല അനുപാതം (Optimum Moisture Content)
∙ സിമന്റ് അനുപാതം
∙ ഈടും  ബലവും ലഭിക്കുന്നതിന് സാന്ദ്രതയാണ് ഏറ്റവും പ്രധാന ഘടകം
6. പുനർ മിശ്രണം ചെയ്ത സ്റ്റെബിലൈസ്ഡ്  മൺ ഇഷ്ടിക
മൺനിർമിതികൾക്ക് ഈടും ബലവും നൽകുന്നതിന് ഏറ്റവും ശ്രദ്ധിക്കേണ്ടത് മണ്ണ് ശാസ്ത്രീയമായി പുനർ മിശ്രണം (reconstitution of soil) ചെയ്യുന്നതിലാണ്. മണ്ണ് പുനർമിശ്രണത്തിന് ‘ഗ്രാനുലർ അനാലിസിസ്’ (granular analysis ) എന്ന ടെസ്റ്റ് ചെയ്യേണ്ടതുണ്ട്. ഇത് സാധാരണ സിവിൽ എൻജിനീയറിങ് ലാബുകളിൽ ചെയ്യാവുന്നതാണ്.  പുനർമിശ്രണം ചെയ്ത മണ്ണിൽ 7- 10% സിമന്റ് കൂടി ചേർത്ത് കൂടിയ സാന്ദ്രത (Peak Density) കിട്ടുന്നതിന് ആവശ്യമായ ജല അനുപാത (optimum moisture content ) ത്തിൽ നന്നായി ഇളക്കിയെടുത്ത് മൺമിശ്രിതം തയാറാക്കാം.

 പുനർ മിശ്രണം ചെയ്ത മൺമിശ്രിതം (ടoil, cement  and water)  ഹൈഡ്രോളിക് പ്രസ്സിന്റെ (hydraulic press) സഹായത്തോടെ അച്ചുകളിൽ ഇട്ട് മർദ്ദം ചെലുത്തി മൺ ബ്ലോക്കുകൾ (Soil Blocks) നിർമിച്ച് കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കാവുന്നതാണ്. പുനർ മിശ്രണം ചെയ്യുന്നതിനാൽ ഇപ്രകാരം നിർമിക്കുന്ന മൺകട്ടകൾക്ക് മികച്ച ഈടും ഉറപ്പും ലഭിക്കുന്നു. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. മൺകട്ടകൾ നിർമാണത്തിനായി തിരഞ്ഞെടുക്കുമ്പോൾ അവ പുനർ മിശ്രണം ചെയ്ത് നിർമിച്ചതാണെന്ന്  ഉറപ്പു വരുത്തേണ്ടതാണ്.

Innovative Soil Building Methods for Modern Homes:

Earth construction is gaining global recognition as a sustainable and eco-friendly building method. Modern research proves that buildings constructed with soil offer superior durability and strength compared to traditional brick or cement block structures, while also ensuring better indoor climate control.

ADVERTISEMENT