ഫോൾസ് സീലിങ്ങിന് ഭാരം കുറഞ്ഞ പിവിസി പാനൽ; നേരിട്ട് ഭിത്തിയിൽ പിടിപ്പിക്കാം The Rise of PVC Panels in Modern Interiors
വിപണിയിൽ ലഭ്യമായ പുതിയ ഫ്ലെക്സിബോണ്ട് സോഫിറ്റ് പാനലുകൾ ഭാരം കുറഞ്ഞതും എളുപ്പത്തിൽ സ്ഥാപിക്കാവുന്നതുമായ ഒരു നൂതന ഉൽപ്പന്നമാണ്. ഇവ ഫോൾസ് സീലിംഗിനും വാൾ പാനലിംഗിനും ഉപയോഗിക്കാവുന്നതും, മെറ്റൽ ഫ്രെയിം ഒഴിവാക്കി നേരിട്ട് മേൽക്കൂരയിൽ സ്ക്രൂ ചെയ്ത് പിടിപ്പിക്കാൻ സാധിക്കുന്നതുമാണ്, ഇത് മുറിയുടെ ഉയരം കുറഞ്ഞതായി തോന്നുന്നത് ഒഴിവാക്കാനും ചെലവ് കുറയ്ക്കാനും സഹായിക്കുന്നു. തടി, കല്ല്, സോളിഡ് ഡിസൈനുകളിൽ ലഭ്യമാണെങ്കിലും, തേക്ക്, വീട്ടി തുടങ്ങിയ വിവിധതരം മരങ്ങളുടെ ഡിസൈനിലുള്ള പാനലുകൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്, പ്രത്യേകിച്ച് കാർപോർച്ചുകളിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വെള്ളം, ഈർപ്പം, ചിതൽ എന്നിവയെ പ്രതിരോധിക്കുമെങ്കിലും കഠിനമായ വെയിലിൽ നിറം മങ്ങാൻ സാധ്യതയുണ്ട്. 115 രൂപ സ്ക്വയർ ഫീറ്റിൽ ലഭ്യമാകുന്ന ഈ പാനലുകൾ ഏകദേശം ഇരുപതിലധികം നിറങ്ങളിൽ ലഭ്യമാണ്, അവയുടെ പരസ്പരം ലോക്ക് ചെയ്യുന്ന രീതി കാഴ്ചക്ക് മിഴിവേകുകയും തടിപ്പലകകൾ അടുക്കിയപോലുള്ള പ്രതീതി നൽകുകയും ചെയ്യുന്നു.

പിവിസി പാനലുകളുടെ പ്രളയമാണ് വിപണിയിലിപ്പോൾ! ഫോൾസ് സീലിങ് നിർമിക്കാനും വോൾ പാനലിങ്ങിന് ഉപയോഗിക്കാവുന്നതുമായ നിരവധി മോഡലുകൾ. ന്യൂ ജനറേഷൻ മെറ്റീരിയലുകളുടെ കൂട്ടത്തിൽ ഏറ്റവും ഡിമാൻഡ് ഉള്ള ഇനങ്ങളിലൊന്നാണിത്. ഇപ്പോഴിതാ പുതിയ ഒരു മോഡൽ കൂടി വിപണിയിൽ എത്തിയിരിക്കുന്നു. ഫ്ലെക്സിബോണ്ട് സോഫിറ്റ് പാനൽ.
ഭാരക്കുറവാണ് ഇവയുടെ പ്രധാന സവിശേഷത. സീലിങ്ങിൽ മെറ്റൽ ഫ്രെയിം പിടിപ്പിച്ച് അതിൽ സ്ക്രൂ ചെയ്ത് പാനൽ ഉറപ്പിച്ചാണ് സാധാരണ രീതിയിൽ ഫോൾസ് സീലിങ് നിർമിക്കുന്നത്. എന്നാൽ, സീലിങ്ങിൽ നേരിട്ട് സ്ക്രൂ ചെയ്ത് പിടിപ്പിക്കാം എന്നതാണ് ഫ്ലെക്സിബോണ്ട് സോഫിറ്റ് പാനലിന്റെ പ്രധാന സവിശേഷത. മറ്റ് പാനലുകളെ അപേക്ഷിച്ച് ഭാരം നന്നേ കുറവായതിനാൽ ഇവ ഇളകിപ്പോകുകയില്ല.
മെറ്റൽ ഫ്രെയിമിനായി സ്ഥലം നഷ്ടപ്പെടാത്തതിനാൽ മുറിയുടെ ഉയരം കുറഞ്ഞതായി തോന്നുകയില്ല എന്ന പ്രത്യേകതയുമുണ്ട്.
വുഡ് ഫിനിഷ് ജനകീയം
തടി, സ്റ്റോൺ, സോളിഡ് ഡിസൈനുകളിൽ ഇവ ലഭിക്കും. എങ്കിലും തടിയുടെ ഡിസൈനിലുള്ള പാനലിനാണ് ജനപ്രീതി കൂടുതൽ. തേക്ക്, വീട്ടി, മഹാഗണി, പൈൻ, മേപ്പിൾ തുടങ്ങി ഒട്ടുമിക്ക മരങ്ങളുടെ ഡിസൈനിലും ലഭിക്കും.
ഒരടിയാണ് പാനലിന്റെ വീതി. 10 അടി നീളത്തിലും 13 അടി നീളത്തിലുമുള്ള പാനൽ ലഭിക്കും. രണ്ട് എംഎം മാത്രമാണ് കനം.
പോർച്ചിന് അനുയോജ്യം
കാർപോർച്ചിന്റെ സീലിങ് നിർമിക്കാനാണ് കേരളത്തിൽ ഇതു കൂടുതലായി ഉപയോഗിക്കുന്നത്. മെറ്റൽ ഫ്രെയിം ഒഴിവാക്കാം എന്നതിനാൽ ചെലവ് കുറയ്ക്കാം. വെള്ളം വീഴുകയോ ഈർപ്പം പിടിക്കുകയോ ചെയ്താൽ കേടാവുകയുമില്ല. ഇതു രണ്ടുമാണ് കാരണം.
ചിതലിന്റെ ഉപദ്രവം ഉണ്ടാകില്ല, ദ്രവിച്ചു പോകില്ല തുടങ്ങിയ ഗുണങ്ങളുമുണ്ട്. കഠിനമായ വെയിൽ നേരിട്ട് അടിച്ചാൽ മാത്രം നിറം മങ്ങാൻ സാധ്യതയുണ്ട് എന്ന് നിർമാതാക്കൾ മുന്നറിയിപ്പ് നൽകുന്നു. സോളിഡ് ഡിസൈനിലുള്ള പാനൽ ഇരുപതിലധികം നിറങ്ങളിൽ ലഭിക്കും.
പാനലുകൾ പരസ്പരം ‘ലോക്ക്’ ആകുന്ന രീതിയിലാണ് പിടിപ്പിക്കുക. ഇതുകാരണം കാഴ്ചയ്ക്ക് ഭംഗി കൂടും. വുഡ് ഡിസൈനിലുള്ള പാനൽ ആണെങ്കിൽ തടിപ്പലക അടുക്കിയാതെണെന്നേ തോന്നൂ.
വിവരങ്ങൾക്കു കടപ്പാട്:
സ്വിസ്‌ലാം, ഗിരി ശൈലം, വിഴിഞ്ഞം റോഡ്, ആക്കുളം, തിരുവനന്തപുരം
E mail - swisslamtvm01@gmail.com