അന്ന് കിട്ടിയിരുന്ന കരിക്കിന്റെ രുചിയും തണുപ്പും ഇപ്പോഴും നാവിലുണ്ട്; പ്രകൃതിയും മനുഷ്യനും രണ്ടല്ല എന്ന ബോധ്യമുണ്ടാക്കിയത് ഇത്തരം വീടുകൾ Dr. K. Vasuki IAS shares her dream of living in harmony with nature
പ്രകൃതിയുമായി ചേർന്ന് ജീവിക്കേണ്ടതിന്റെ പ്രാധാന്യം, പ്രത്യേകിച്ച് കുട്ടികൾക്ക് ലഭിക്കേണ്ട തിരിച്ചറിവുകൾ, എന്നിവയെക്കുറിച്ചാണ് ലേഖനം സംസാരിക്കുന്നത്. സ്വന്തമായി വീടില്ലെങ്കിലും, പ്രകൃതിയോട് ഇണങ്ങിച്ചേർന്ന ഒരു വീട് നിർമ്മിക്കണമെന്ന ആഗ്രഹത്തെക്കുറിച്ചും, ശുചിത്വ മിഷനിലെ പ്രവർത്തനങ്ങളും യോഗയും ധ്യാനവും ഈ ബോധ്യത്തെ എങ്ങനെ ശക്തിപ്പെടുത്തിയെന്നും വിവരിക്കുന്നു. ആർക്കിടെക്ചറിലെ മാറ്റങ്ങൾ പ്രകൃതിയിൽ നിന്നകറ്റുന്നുവെന്നും, വീടുകളിൽ മണ്ണ്, മഴ, കാറ്റ് എന്നിവയുടെ സാന്നിധ്യം ഉണ്ടാകണമെന്നും, ഊർജം, ഭക്ഷണം എന്നിവയിൽ സ്വയംപര്യാപ്തത നേടണമെന്നും ലേഖിക പറയുന്നു. മിനിമലിസത്തിലൂടെയും, വസ്തുക്കൾ ഏറ്റവും കുറച്ച് വാങ്ങുകയും കൂടുതൽ കാലം ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെയും, പഴയ സാധനങ്ങൾ പുനരുപയോഗിക്കുന്നതിലൂടെയും ഇത് സാധ്യമാക്കാം. പ്ലാസ്റ്റിക് ഒഴിവാക്കാനും, തുണിസഞ്ചികൾ ഉപയോഗിക്കാനും, ഓർഗാനിക് കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനും ശ്രമിക്കുന്നു. മക്കളുടെ സ്വപ്നങ്ങളും ഇതിനോട് ചേർന്നുനിൽക്കുന്നു, അവർക്ക് പരിസ്ഥിതി സൗഹൃദപരമായ കാര്യങ്ങളിൽ താല്പര്യമുണ്ട്. ക്ഷണിക്കപ്പെടാതെ വരുന്ന പ്ലാസ്റ്റിക്കിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

മുറ്റത്ത് രണ്ട് വേപ്പുമരവും ആറ് തെങ്ങും. അതിരിൽ നിരയായ് പൂത്തുനിൽക്കുന്ന ചെമ്പരത്തി. പിന്നിൽ പച്ചക്കറിത്തോട്ടം. ഇവയ്ക്കിടയിൽ സൗമ്യതയോടെ നിൽക്കുന്ന ഓടിട്ട കുഞ്ഞുവീട്! താമസിച്ചവയിൽ ഏറ്റവും ഇഷ്ടപ്പെട്ട വീട് അതായിരുന്നു. അമ്മയുടെ പുതുക്കോട്ടയിലെ കുടുംബവീട്. ഈറോഡിൽ നിന്ന് ഞങ്ങളെത്തിയാലുടൻ മുത്തച്ഛൻ കരിക്കിട്ടു തരും. അതിന്റെ രുചിയും തണുപ്പും ഇപ്പോഴും നാവിലുണ്ട്. പ്രകൃതിയും മനുഷ്യനും രണ്ടല്ല എന്ന ബോധ്യത്തിന് തിരിതെളിച്ചത് ഇത്തരം വീടുകളും അവയുടെ ചുറ്റുപാടുമായിരിക്കാം. ഇത്തരമൊരു തിരിച്ചറിവ് നേടാനുള്ള സ്വാഭാവിക സാഹചര്യം നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ എന്നുറപ്പില്ല.
ഉള്ളിലുണ്ട് സ്വപ്നവീട്
ഇപ്പോൾ ഞങ്ങൾക്ക് സ്വന്തമായി വീടില്ല. തിരുവനന്തപുരത്ത് വാടകഫ്ലാറ്റിലാണ് താമസം. എവിടെപ്പോയാലും കെട്ടിടങ്ങളും അവയുടെ ആർക്കിടെക്ചറും ശ്രദ്ധിക്കും. അടുത്തിടെ കണ്ട ഒരു വീട് ഒരുപാട് ഇഷ്ടപ്പെട്ടു. അതുപോലൊന്ന് സ്വന്തമാക്കണം എന്നുപോലും തോന്നി. കുളത്തിനോട് ചേർന്ന് തൂണുകളിൽ പണിത മനോഹരമായ വീട്.
പുതിയ വീട് പണിയുമ്പോൾ ഇതുപോലെയാകണം എന്നാണ് ആഗ്രഹം. പ്രകൃതിയുടെ നിയമങ്ങൾ പാലിച്ച്, അതിൽ ലയിച്ചുചേരുന്ന രീതിയിലൊരു വീട്. ഞാൻ പരിസ്ഥിതിവാദിയാണോ എന്നറിയില്ല. ശുചിത്വ മിഷനിൽ പ്രവർത്തിച്ചതോടെയാണ് പ്രകൃതിയുമായി ചേർന്നു ജീവിക്കേണ്ടതിന്റെ പ്രാധാന്യം കൂടുതൽ ബോധ്യമായത്, യോഗയും ധ്യാനവും ശീലിച്ചുതുടങ്ങിയത്. മനസ്സ് ശാന്തമാകുമ്പോൾ പതിയെ പതിയെ നമ്മളും പ്രകൃതിയുടെ താളത്തിലേക്ക് എത്തും. പ്രകൃതിക്കൊത്ത് എത്ര സമയം ചെലവഴിക്കുന്നോ അതനുസരിച്ച് മനസ്സ് ശാന്തമാകുകയും ചെയ്യും.
അടുത്തിടെ ആർക്കിടെക്ട് ഗംഗ ദിലീപുമായി സംസാരിച്ചിരുന്നു. വീട് ശരിയായി രൂപകൽപന ചെയ്താൽ വാട്ടർ കണക്‌ഷന്റെ ആവശ്യമില്ല. പകൽ ലൈറ്റ് ഇടേണ്ടിവരില്ല. പക്ഷേ, നമ്മൾ എന്താണ് ചെയ്യുന്നത്? പ്രകൃതിയിൽ നിന്നുള്ള അകലലാണ് നമ്മുടെ വീടുകെട്ടൽ! ആർട്ടിഫിഷ്യൽ കൂളിങ്ങും ലൈറ്റിങ്ങുമാണ് നമുക്ക് പഥ്യം. ഇൻഡോർ ജനറേഷനായി നമ്മൾ മാറിക്കൊണ്ടിരിക്കുന്നു.
മണ്ണ്, മഴ, കാറ്റ്...
പഞ്ചശക്തികളുടെയും സാന്നിധ്യം വീട്ടിലുണ്ടാകണം എന്നാണാഗ്രഹം. ഊർജം, ഭക്ഷണം എന്നിവയിൽ സ്വയംപര്യാപ്തത വേണം. മിതത്വമാകണം മുഖമുദ്ര.
ഈ സ്വപ്നങ്ങൾ പങ്കുവയ്ക്കുമ്പോ ൾ ‘നമ്മൾക്ക് ഇനിയും മിനിമലാകാൻ കഴിയുമോ അമ്മാ’ എന്ന് മക്കൾ ചോദിക്കാറുണ്ട്. ‘കഴിയും’ എന്നുതന്നെയാണ് ഞാൻ അവർക്കു നൽകുന്ന ഉത്തരം.
ഏറ്റവും കുറച്ച് വാങ്ങുക, ഏറ്റവും കൂടുതൽ കാലം ഉപയോഗിക്കുക. ഇതാണ് വർഷങ്ങളായി ഞങ്ങളുടെ രീതി. പന്ത്രണ്ട് വർഷമായി പുതിയ സാരി വാങ്ങിയിട്ട്. പത്ത് വർഷത്തിലേറ പഴക്കമുള്ള ടവൽ ഇപ്പോഴും ഞങ്ങളുടെ വീട്ടിലുണ്ട്. ചെറിയ കീറലൊക്കെ വന്നിട്ടുണ്ടെങ്കിലും വൃത്തിയായി ഉപയോഗിക്കുന്നു. പാത്രങ്ങളും കുപ്പിയുമൊക്കെ ഉപയോഗിക്കാനാകാത്ത സ്ഥിതിയിലായാൽ ചെടിച്ചട്ടിയായി മാറ്റും. വലിച്ചെറിഞ്ഞു കളയില്ല. അതുപോലെയാണ് പഴയ തുണികളും. നമ്മൾക്കത് നിഷ്പ്രയാസം ഉപേക്ഷിക്കാം, പുതിയത് വാങ്ങാം. പക്ഷേ, ചൂടുപാത്രം പിടിക്കാനുള്ള കൈപ്പിടിയായും ചവിട്ടിയായുമൊക്കെ അവയെ പരുവപ്പെടുത്തുന്നതാണ് ഞങ്ങളുടെ ശീലം.
ക്ഷണിക്കാത്ത അതിഥി
വീട്ടിൽ പ്ലാസ്റ്റിക് കവറുകൾ പ്രവേശിക്കാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. ഷോപ്പിങ്ങിന് പോകുമ്പോൾ എപ്പോഴും തുണിസഞ്ചി കരുതും. ‘തണൽ’ പോലെയുള്ള ഓർഗാനിക് കടകളിൽ നിന്നാണ് സാധനങ്ങൾ വാങ്ങുക.
മക്കളുടെ ബർത് ഡേ പാർട്ടിക്ക് അവർ ബലൂണും തോരണങ്ങളുമൊന്നും ആവശ്യപ്പെടില്ല. പാത്രങ്ങൾ തികയാതെ വന്നാലും പ്ലാസ്റ്റിക് പ്ലേറ്റ് വാങ്ങില്ല. അടുത്ത ഫ്ലാറ്റിൽ നിന്ന് പാത്രങ്ങൾ വാങ്ങും. ആവശ്യം കഴിഞ്ഞ് കഴുകിയുണക്കി തിരിച്ചുകൊടുക്കും. എല്ലാവരും ചെയ്യുന്നു, അല്ലെങ്കിൽ എളുപ്പത്തിൽ ചെയ്യാം എന്നതൊന്നും തെറ്റായ കാര്യം ചെയ്യാനുള്ള ലൈസൻസ് അല്ല എന്ന് അവർക്കറിയാം.
ഇക്കോഫ്രണ്ട്‌ലി ഇന്റീരിയർ ഡിസൈനർ ആകണം എന്നാണ് മകൾ സയൂരിയുടെ ആഗ്രഹം. കഴിഞ്ഞ ബർത് ഡേയ്ക്ക് കൂട്ടുകാർക്കെല്ലാമായി ചോക്ലേറ്റ് വാങ്ങിയപ്പോൾ അതിന്റെ പ്ലാസ്റ്റിക് റാപ്പർ എന്തുചെയ്യും എന്നോർത്തായിരുന്നു വിഷമം. പുതിയ വീടിനോട് ചേർന്ന് ധാരാളം മൃഗങ്ങളുള്ള ഒരു ഫാം തുടങ്ങണം എന്നതാണ് മകൻ സമരന്റെ സ്വപ്നം.
എത്ര ഒഴിവാക്കാൻ ശ്രമിച്ചിട്ടും ഇടയ്ക്കിടെ ക്ഷണിക്കാത്ത അതിഥിയായി പ്ലാസ്റ്റിക് വീട്ടിലേക്കെത്തുന്നു എന്നതിലാണ് ചെറിയ വിഷമം. അടുത്തപടിയായി അതും നിയന്ത്രിക്കാം എന്നാണ് പ്രതീക്ഷ. നമ്മുടെ തന്നെ കുറച്ചു കൂടി നല്ലൊരു പതിപ്പിലേക്കുള്ള യാത്രയല്ലേ ജീവിതം.
തയാറാക്കിയത് : സിനു കെ. ചെറിയാൻ
ചിത്രങ്ങൾ: ഹരികൃഷ്ണൻ