1l49tkj13vljc82abm3m7f21s9-list s71ihbrl74ghilqjl5ovrkn34 1049jlo9nr5eaa8t8od53t2s3e-list

ഹിമാലയത്തിലെ പർവതമുകളിലെ തടാക നടുവിലൊരു ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്.

Anish Krishnamamgalam

കഥകളെക്കാളും മനോഹരമായ, കവിത പോലെ സുന്ദരമായ പ്രദേശമാണ് യുല്ലകണ്ട.

Anish Krishnamamgalam

കഥകളെക്കാളും മനോഹരമായ, കവിത പോലെ സുന്ദരമായ പ്രദേശമാണ് യുല്ലകണ്ട.

Anish Krishnamamgalam

ഹിമാചൽ പ്രദേശിലെ ഷിംലയിൽ നിന്നും ഒരു പകൽയാത്രയുണ്ട് കിന്നൗറിലേക്ക്.

Anish Krishnamamgalam

കിന്നൗർ ജില്ലയുടെ ആസ്ഥാനമായ "റികോങ് പിയൊ, അവിടെ നിന്ന് ഷിംല പാതയിൽ സത്‌ലജ് നദിക്കരയിലൂടെ ടാപ്‌രിയിലേക്ക്. തുടർന്ന് യുല്ല ഘാസ് ഗ്രാമം.

Anish Krishnamamgalam

യുല്ലഘാസ് ഗ്രാമത്തിൽ നിന്ന് 10 കിലോമീറ്റർ നടക്കാനുണ്ട് യുല്ലകണ്ടയിലേക്ക്.

Anish Krishnamamgalam

പുഷ്പിച്ച് നിൽക്കുന്ന വർണച്ചെടികളും പുൽമേടുകളും അരുവികളും വെള്ളച്ചാട്ടങ്ങളും കടന്നാണ് യുല്ലകണ്ട ട്രെക്കിങ്. രണ്ട് ദിവസം നീളുന്നു ഈ ട്രെക്കിങ്.

Anish Krishnamamgalam

ഭക്ഷണ സാധനങ്ങളും പാത്രങ്ങളും കമ്പിളി വിരിയും മറ്റ് അത്യാവശ്യ സാധനങ്ങളും ബാഗിലാക്കി പുലർച്ചേ നടന്നു തുടങ്ങണം. ആപ്പിൾ തോട്ടങ്ങളും ദേവദാരു, ഭൂർജ് വൃക്ഷങ്ങൾ നിറഞ്ഞ കാടും പുൽമേടും ഒന്നൊന്നായി താണ്ടണം.

Anish Krishnamamgalam

ആദ്യ ദിവസം യുല്ലകണ്ട ക്ഷേത്രത്തിന് രണ്ട് കിലോമീറ്റർ താഴെ ട്രെക്കിങ് അവസാനിപ്പിച്ച് വിശ്രമിക്കും. അടുത്ത ദിവസം നന്നേ പുലർച്ചെ ക്ഷേത്രത്തിലേക്കുള്ള കയറ്റം കയറി ദർശനം നടത്തി താഴേക്ക് വരും. തുടർന്ന് ഇറക്കമാണ്.

Anish Krishnamamgalam

12778 അടി ഉയരത്തില്‍ യുല്ലകണ്ട പർവതത്തിന്റെ ഏതാണ്ട് മധ്യഭാഗത്താണ് തടാകവും ക്ഷേത്രവും. മേയ് മുതൽ ഒക്ടോബർ വരെയാണ് ട്രെക്കിങ്ങിന് അനുകൂല കാലാവസ്ഥ. ജൂലൈ, ഓഗസ്റ്റ് ആണ് പൂക്കളുടെയും പച്ചപ്പിന്റെയും സമയം.

Anish Krishnamamgalam

For More Visual Stories Visit:

www.vanitaonline.com/web-stories.html
WEBSTORIES
Swipe-up to Next Story