Monday 22 January 2018 10:47 AM IST : By സ്വന്തം ലേഖകൻ

സുന്ദരിയായ വധുവായി കതിര്‍മണ്ഡപത്തിലേക്ക്; ഭാവനയ്ക്ക് ഇതു പുതുജീവിതം

bhavana_bride2

തൃശൂർ:  നവീന്റെ കൈപിടിച്ച് സ്വര്‍ണ നിറത്തിലെ മനോഹരമായ പുടവയുടുത്ത ഭാവന കതിര്‍മണ്ഡപത്തിലേക്ക് എത്തി. ജന്മപുണ്യമായി ആ മനോഹരമായ താലികെട്ടിന് തൃശൂര്‍ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി സന്നിധി സാക്ഷിയായി. ക്ഷേത്ര സന്നിധിയിൽ വച്ച് രാവിലെ 9.40 ഓടെയായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു ക്ഷേത്രത്തിൽ നടന്നത്. വനിത ലൈവ് വിവാഹ വിഡിയോ ചുവടെ.



കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം നവദമ്പതികൾ ജവഹർ ഓഡിറ്റോറിയത്തിൽ വിവാഹ സത്കാരത്തിന് പോകും. ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവർ ഇവിടുത്തെ ചടങ്ങുകളിൽ പങ്കെടുക്കും. വൈകിട്ട് തൃശൂര്‍  ലുലു കൺവൻഷൻ സെന്ററിലാണ് സിനിമ മേഖലയിൽ നിന്നുള്ളവർക്ക് വിരുന്ന് നിശ്ചയിച്ചിരിക്കുന്നത്.  വിവാഹത്തിൽ ചലച്ചിത്ര മേഖലയിൽ നിന്നുള്ള  ഭാവനയുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കള്‍ പങ്കെടുക്കും.

bhavana_bride

കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.

പ്രണയസാഫല്യം; നടി ഭാവനയും നിർമാതാവ് നവീനും വിവാഹിതരായി

നവീനിന്റെ സ്വന്തം ഭാവന; എക്സ്ക്ലൂസീവ് വിവാഹചിത്രങ്ങൾ കാണാം