Saturday 24 February 2018 03:40 PM IST

തയാറാക്കാം ഫിഷ് ബേക്ക്

Merly M. Eldho

Chief Sub Editor

fish_bake ഫിഷ് ബേക്ക്, ഫോട്ടോ: സരുൺ മാത്യു

1.    എണ്ണ – പാകത്തിന്
2.    സവാള പൊടിയായി അരിഞ്ഞത്             – ഒന്നരക്കപ്പ്
    വെളുത്തുള്ളി പൊടിയായി അരിഞ്ഞത്         – രണ്ടു വലിയ സ്പൂൺ
    പച്ചമുളക് പൊടിയായി അരിഞ്ഞത്             – ഒരു വലിയ സ്പൂൺ
3.    തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്
4.    കാപ്സിക്കം – ഒന്ന്, പൊടിയായി അരിഞ്ഞത്
5.    മീൻ വേവിച്ചു മുള്ളില്ലാതെ പിച്ചിക്കീറിയത്         – മൂന്നു കപ്പ്
    ഉപ്പ് – പാകത്തിന്

വൈറ്റ് സോസിന്

6.    വെണ്ണ – 75 ഗ്രാം
7.    മൈദ – അഞ്ചു വലിയ സ്പൂൺ
8.    മുട്ട – ഒന്ന്
    പാൽ – രണ്ടു പായ്ക്കറ്റ്
    ചീസ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്
    ഉപ്പ് – പാകത്തിന്
    കുരുമുളകു പൊടിച്ചത് – ഒരു വലിയ സ്പൂൺ
    സെലറി ഇല പൊടിയായി അരിഞ്ഞത്         – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙    പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റുക. സവാള കണ്ണാടിപ്പരുവമാകുമ്പോൾ തക്കാളി ചേർത്തിളക്കിയ ശേഷം കാപ്സിക്കം ചേർത്തു വഴറ്റുക.
∙    ഇതിലേക്കു മീനും ഉപ്പും ചേർത്തു വരണ്ടു വരുന്നതു വരെ വഴറ്റണം.
∙    പാൻ ചെറുതീയിൽ വച്ചു വെണ്ണ ചേർത്തിളക്കുക. ഉരുകുമ്പോൾ മൈദ ചേർത്ത് ഒന്നു ചൂടാകും വരെ ഇളക്കുക.
∙    ഇതിലേക്ക് എട്ടാമത്തെ ചേരുവയും ചേർത്തു കുറുകും വരെ തുടരെയിളക്കിക്കൊണ്ടിരിക്കണം.
∙    ഇതിൽ മീൻ മിശ്രിതം മെല്ലേ ചേർത്തു യോജിപ്പിക്കുക.
∙    ഇത് ഒരു പൈ ഡിഷിലാക്കി 2500C ൽ ബേക്ക് ചെയ്യുക. മു കൾവശം ഇളം ബ്രൗൺനിറമാകുന്നതാണ് കണക്ക്.


സെലറി റൈസ്& ചില്ലി ടുമാറ്റോ ചിക്കൻ


പ്രോൺ ബാറ്റർ ഫ്രൈ

പാചകക്കുറിപ്പുകൾക്കു കടപ്പാട്: സാറ വർഗീസ്, കോഫി ബീൻസ്, കൊച്ചി.

ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: റോയ് പോത്തൻ,  എക്സിക്യൂട്ടീവ് ഷെഫ് - ഫ്ളോറ എയർപോർട്ട് ഹോട്ടൽ, നെടുമ്പാശ്ശേരി, കൊച്ചി.