Wednesday 14 June 2023 03:31 PM IST

പുട്ടും ലഡ്ഡുവും ടേസ്റ്റി ബഡീസ്...

Merly M. Eldho

Chief Sub Editor

ladu_puttu ഫോട്ടോ: സരുൺ മാത്യു

പുട്ടിന്


1.    അരിപ്പൊടി – രണ്ടു കപ്പ്
2.    ഉപ്പ്, വെള്ളം – പാകത്തിന്
3.    തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

ലഡ്ഡുവിന്


4.    നെയ്യ് – രണ്ടു വലിയ സ്പൂൺ
5.    കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – ഒരു വലിയ സ്പൂൺ
    ഉണക്കമുന്തിരി – ഒരു വലിയ സ്പൂൺ
6.    പഞ്ചസാര – ഒന്നേകാൽ കപ്പ്
    പാൽ – ഒരു വലിയ സ്പൂൺ
    വെള്ളം – ഒന്നരക്കപ്പ്
7.    കുങ്കുമപ്പൂവ് – ഒരു നുള്ള്
8.    കടലമാവ് – ഒരു കപ്പ്
    വെള്ളം – പാകത്തിന്
9.    എണ്ണ – വറുക്കാൻ ആവശ്യത്തിന്
10.    ഏലയ്ക്ക – നാല്, പൊടിച്ചത്


പാകം ചെയ്യുന്ന വിധം
∙    അരിപ്പൊടിയിൽ പാകത്തിനുപ്പും വെള്ളവും  ചേർത്തു കട്ട കെട്ടാതെ നനയ്ക്കണം. അരക്കപ്പ് തേങ്ങ ചുരണ്ടിയതു ചേ ർത്തു മെല്ലേ ഇളക്കി യോജിപ്പിക്കുക.
∙    പുട്ടുകുറ്റിയിൽ തേങ്ങ ചുരണ്ടിയതും അരിപ്പൊടിയും ഇടവിട്ടു നിറച്ച്, പുട്ടുകുറ്റി അടച്ച് ആവിയിൽ വേവിച്ചെടുക്കുക.
∙    പുട്ടുപൊടി നനച്ച ശേഷം മിക്സിയിൽ ഒന്ന് അടിച്ചെടുത്താ ൽ പുട്ടിനു കൂടുതൽ മാർദവം കിട്ടും.
∙    ല‍ഡ്ഡു തയാറാക്കാൻ പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തു വയ്ക്കുക.
∙    ആറാമത്തെ ചേരുവ യോജിപ്പിച്ചു പഞ്ചസാരപ്പാനിയുണ്ടാക്കുക. മുകളിൽ തെളിഞ്ഞു വരുന്ന പത നീക്കം ചെയ്യണം.‌ ഇതിൽ കുങ്കുമപ്പൂവു ചേർത്തു ചെറുചൂടോടെ വയ്ക്കുക.
∙    കടലമാവ‌ിൽ വെള്ളം ചേർത്ത് ദോശമാവിനെക്കാൾ അൽ പം കുറുകിയ മാവ് തയാറാക്കുക. ‌
∙    പാനിൽ എണ്ണ ചൂടാക്കി, തയാറാക്കിയ കടലമാവ് മിശ്രിതം ഒരു അരിപ്പത്തവിയിലൂടെ എണ്ണയിൽ ഒഴിക്കുക. മുത്തുകൾ പോലെ വരുന്ന ബൂന്തി വറുത്തു കോരി പഞ്ചസാരപ്പാനിയിൽ ചേർക്കുക.    ഏലയ്ക്കാപ്പൊടിയും വറുത്തു വച്ചിരി ക്കുന്ന കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്തു ചെ റു ചൂടോടെ ഉരുട്ടി ലഡ്ഡു തയാറാക്കാം.
∙    പുട്ട് പൊടിച്ചതിൽ ലഡ്ഡു പൊടിച്ചതു യോജിപ്പിച്ചു രുചി യോടെ കഴിക്കാം.

കപ്പയും കാച്ചിയ മോരും മീൻ വേവിച്ചതും; ഒരു കിടിലന്‍ കോമ്പിനേഷന്‍...

രുചിക്കൂട്ടായി കൊഴുക്കട്ടയും ചമ്മന്തിയും...


തയാറാക്കിയത്- ശില്‌പ ബി. രാജ്
ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്:  റെജിമോൻ പി. എസ്. ഷെഫ് ഡി പാർട്ടി, ക്രൗൺ പ്ലാസ, കൊച്ചി