Tuesday 06 March 2018 04:07 PM IST

കപ്പയും കാച്ചിയ മോരും മീൻ വേവിച്ചതും; ഒരു കിടിലന്‍ കോമ്പിനേഷന്‍...

Merly M. Eldho

Chief Sub Editor

kappa_moru_meen


കപ്പയ്ക്ക്


1.    കപ്പ – ഒരു കിലോ
2.    ഉപ്പ് – പാകത്തിന്
    മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
    വെള്ളം – പാകത്തിന്
3.    തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
    ചുവന്നുള്ളി – രണ്ട്
    പച്ചമുളക് – രണ്ട്–മൂന്ന്
    വെളുത്തുള്ളി – രണ്ട് അല്ലി
    ജീരകം – ഒരു നുള്ള്
    മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
4.    കറിവേപ്പില – ഒരു തണ്ട്
5.    വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
6.    കടുക് – അര ചെറിയ സ്പൂൺ
7.    ചുവന്നുള്ളി – രണ്ട്, വട്ടത്തിലരിഞ്ഞത്
    വറ്റൽമുളക് – രണ്ട്, മുറിച്ചത്
    കറിവേപ്പില – ഒരു തണ്ട്

മീൻ വേവിച്ചതിന്


8.    ദശക്കട്ടിയുള്ള മീൻ  – മുക്കാൽ കിലോ, കഷണങ്ങളാക്കിയത്
9.    മുളകുപൊടി – രണ്ടര വലിയ സ്പൂൺ
    മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
    ഉലുവാപ്പൊടി – കാൽ ചെറിയ സ്പൂൺ
    മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
10. വെളിച്ചെണ്ണ – പാകത്തിന്
11.    കടുക് – അര ചെറിയ സ്പൂൺ
12.    വറ്റൽമുളക് – ഒന്ന്, മുറിച്ചത്
13.    ഇഞ്ചി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
    വെളുത്തുള്ളി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
    ചുവന്നുള്ളി – അഞ്ച്, നീളത്തിൽ അരിഞ്ഞത്
    കറിവേപ്പില – രണ്ടു തണ്ട്
14.    ചൂടുവെള്ളം – ഒന്നര–രണ്ടു കപ്പ്
    ഉപ്പ് – പാകത്തിന്
    കുടംപുളി – രണ്ട്–മൂന്നു കഷണം,             ചൂടുവെള്ളത്തിൽ കുതിർത്തത്

കാച്ചിയ മോരിന്


15.    തൈര് – അര ലീറ്റർ‌
16.    തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
    വെളുത്തുള്ളി – രണ്ട് അല്ലി
    ജീരകം – കാൽ ചെറിയ സ്പൂൺ
    മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
    പച്ചമുളക് – രണ്ട്
    ചുവന്നുള്ളി – രണ്ട്
17. കറിവേപ്പില – ഒരു തണ്ട്
    ഉപ്പ് – പാകത്തിന്
18.    വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ
19.    കടുക് – കാൽ ചെറിയ സ്പൂൺ
20.    ചുവന്നുള്ളി – രണ്ട്, വട്ടത്തിൽ അരിഞ്ഞത്
    പച്ചമുളക് – ഒന്ന്, വട്ടത്തിൽ അരിഞ്ഞത്
    ഇഞ്ചി പൊടിയായി അരിഞ്ഞത്             – കാൽ ചെറിയ സ്പൂൺ
21.    ഉലുവാപ്പൊടി – കാൽ ചെറിയ സ്പൂൺ
    മുളകുപൊടി – ഒരു നുള്ള്


പാകം ചെയ്യുന്ന വിധം


∙    കപ്പ തൊലി കളഞ്ഞു കഷണങ്ങളാക്കി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു, നികക്കെ വെള്ളമൊഴിച്ചു വേവിക്കണം.
∙    കപ്പ വെന്ത ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് തിരികെ അടുപ്പിൽ വയ്ക്കുക.
∙    വെന്ത കപ്പയ്ക്കു നടുവിൽ ഒരു കുഴിയുണ്ടാക്കി മൂന്നാമത്തെ ചേരുവ തരുതരുപ്പായി ചതച്ചതും കറിവേപ്പിലയും ചേർത്തു കപ്പ കൊണ്ടു മൂടിയ ശേഷം ഒരു മിനിറ്റ് മൂടി വ യ്ക്കുക. കപ്പ വരണ്ടു പോയാൽ ഒരു ചെറിയ സ്പൂൺ വെള്ളം ചേർത്തു കൊടുക്കാം.
∙    കപ്പ അധികം ഉടഞ്ഞു പോകാതെ കുഴച്ചു വയ്ക്കണം.
∙    ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേ ഷം ഏഴാമത്തെ ചേരുവ താളിച്ചു കപ്പയിൽ ചേർത്തിളക്കി ഉപയോഗിക്കാം.
∙    മീൻകറി തയാറാക്കാൻ മീൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙    ഒൻപതാമത്തെ ചേരുവ അൽപം വെള്ളം ചേർത്തു കുഴച്ചു വയ്ക്കണം.
∙    ചട്ടിയിൽ രണ്ടര വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ക ടുകു പൊട്ടിച്ച് വറ്റൽമുളകു ചേർത്തിളക്കുക. ഇതിലേക്ക് 13ാമത്തെ ചേരുവയും ചേർത്തു ഗോൾഡൻ നിറമാകും വരെ വഴറ്റണം.
∙    തീ കുറച്ച ശേഷം പൊടികൾ കുഴച്ചതു ചേർത്തു വഴറ്റുക. എണ്ണ തെളിയുമ്പോൾ ചൂടുവെള്ളവും ഉപ്പും പുളിയും ചേ ർത്തു തിളപ്പിക്കുക.
∙    ഇതിലേക്കു മീൻ കഷണങ്ങൾ ചേർത്ത് ചട്ടിയൊന്നു ചുറ്റിച്ചു വയ്ക്കുക. തിളയ്ക്കുമ്പോൾ ചെറുതീയിൽ മൂടി വച്ചു വേവിക്കണം.
∙    മീൻ വെന്ത് ചാറു കുറുകി പാകമാകുമ്പോൾ അൽപം കറിവേപ്പിലയും വെളിച്ചെണ്ണയും തൂവി വാങ്ങാം.
∙    കാച്ചിയ മോരുണ്ടാക്കാൻ തൈര് പാകത്തിനു വെള്ളം ചേർത്തടിച്ച് മോരുണ്ടാക്കുക.
∙    16ാമത്തെ ചേരുവ മയത്തിലരച്ചതും കറിവേപ്പിലയും ഉപ്പും മോരിൽ ചേർത്തിളക്കി ചെറുതീയിൽ വച്ച് ഇളക്കി ചൂടാക്കു ക. മോര് തിളയ്ക്കരുത്. മോരിൽ നിന്ന് തവി പുറത്തെടുക്കുമ്പോൾ തവിയിൽ നിന്ന് ആവി വരുന്നതാണു പാകം.
∙    വെളിച്ചെണ്ണയിൽ കടുകു പൊട്ടിച്ച് 20ാമത്തെ ചേരുവ ചേർക്കുക. ബ്രൗൺനിറമാകുമ്പോൾ ഉലുവാപ്പൊടിയും മുളകുപൊടിയും ചേർത്തിളക്കുക. ഇത് മോരു കാച്ചിയതിൽ ഒഴിച്ച് ഇളക്കുക.
∙    കപ്പ വേവിച്ചതിനു മുകളില്‍ കാച്ചിയ മോരൊഴിച്ച്, മീൻചാ റും കൂട്ടി കഴിക്കാം.


തയാറാക്കിയത്- ശില്‌പ ബി. രാജ്
ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്:  റെജിമോൻ പി. എസ്. ഷെഫ് ഡി പാർട്ടി, ക്രൗൺ പ്ലാസ, കൊച്ചി


രുചിക്കൂട്ടായി കൊഴുക്കട്ടയും ചമ്മന്തിയും...