Thursday 18 January 2018 11:21 AM IST : By സ്വന്തം ലേഖകൻ

സ്പ്രൗട്സ് ആൻഡ് ഫ്രൂട്സ് ഇൻ ഹണി ഡ്രസ്സിങ്

sprouts ഫോട്ടോ : ലെനിൻ എസ്. ലങ്കയിൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: shabas khan, Chef, Holiday Inn, Kochi

ഇഫ്താർ വിരുന്നൊരുക്കുന്ന സന്ധ്യകള്‍ക്കു പതിവിൽ നിന്നു മാറി ഇത്തവണ ചില ആരോഗ്യവിഭവങ്ങളുമായിട്ടാകാം. ഹെൽതി ഫൂ‍ഡ് ആണെങ്കിലും രുചിയുടെ കാര്യത്തിലും ഇവ മുന്നിൽ തന്നെ. വനിത പാചകത്തിനു വേണ്ടി രുചിയും ആരോഗ്യവും കൈ കോർക്കുന്ന നോമ്പു തുറ വിഭവങ്ങൾ തയാറാക്കിയിരിക്കുന്നത് കൊച്ചി ഹോളിഡേ ഇന്നിലെ സൂസ് ഷെഫ് ഷിഹാബ് കരീം. ഇന്ന് സ്പ്രൗട്സ് ആൻഡ് ഫ്രൂട്സ് ഇൻ ഹണി ഡ്രസ്സിങ്...

1. പലതരം പയർ മുളപ്പിച്ചത് – 100 ഗ്രാം

2.തണ്ണിമത്തൻ ചതുരക്കഷണങ്ങളാക്കിയത് – 25 ഗ്രാം

ആപ്പിൾ ചതുരക്കഷണങ്ങളാക്കിയത് – 25 ഗ്രാം

പപ്പായ ചതുരക്കഷണങ്ങളാക്കിയത് – 25 ഗ്രാം

ഏത്തപ്പഴം ചതുരക്കഷണങ്ങളാക്കിയത് – 25 ഗ്രാം

ഉണക്കമുന്തിരി – 50 ഗ്രാം

3.തേൻ – 10 മില്ലി

പാകം ചെയ്യുന്ന വിധം

∙ പയർ മുളപ്പിച്ചതിൽ പഴങ്ങൾ ചേർത്തു യോജിപ്പിക്കുക.

∙ ഇതിൽ തേന്‍ ചേർത്തു നന്നായി ഇളക്കി യോ ജിപ്പിച്ചു വിളമ്പാം.

തേങ്ങ പൂവപ്പം

റമസാൻ നോമ്പിന് വിളമ്പാൻ ആരോഗ്യം നിറഞ്ഞ എട്ടു വിഭവങ്ങൾ