Thursday 27 December 2018 06:38 PM IST : By സ്വന്തം ലേഖകൻ

‘മഹാനടനെ തൊട്ടുതലോടി അദ്ദേഹം പൊയ്ക്കൊട്ടേ’; മാധവൻ വൈദ്യരുടെ ലക്ഷ്യം പണവും പ്രശസ്തിയും; കുറിപ്പ്

sulphi ഫോട്ടോ; ശ്രീകാന്ത് കളരിക്കൽ

ജഗതി ശ്രീകുമാറിന്റെ ഇന്നു കാണുന്ന അവസ്ഥയ്ക്ക് പരിഹാരം നൽകി അദ്ദേഹത്തെ പൂർവ്വസ്ഥിതിയിലെത്തിക്കാമെന്ന കാസർകോട് സ്വദേശി മാധവൻ വൈദ്യരുടെ വാക്കുകൾ വലിയ ചർച്ചകൾക്കാണ് സോഷ്യൽമീഡിയയിൽ തുടക്കമിട്ടത്. പാരമ്പര്യ വൈദ്യത്തിന്റെ പിൻബലത്തിൽ ജഗതിയുടെ രോഗാവസ്ഥയ്ക്ക് പ്രതിവിധിയുണ്ടെന്നറിയിച്ച മാധവൻ വൈദ്യരെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകളും നിറഞ്ഞിരുന്നു. മാധവൻ വൈദ്യരുടെ ചികിത്സാരീതി നേരിൽക്കണ്ട് ബോധ്യപ്പെടുന്ന പക്ഷം അദ്ദേഹത്തിന്റെ ചികിത്സ സ്വീകരിക്കുമെന്ന് അറിയിച്ച് ജഗതിയുടെ കുടുംബം രംഗത്തെത്തിയതോടെ ചർച്ചകൾ ഒന്നു കൂടി ഉഷാറാകുകയും ചെയ്തു.

ഇപ്പോഴിതാ മാധവൻ വൈദ്യർക്കും അദ്ദേഹത്തിന്റെ ചികിത്സാരീതിക്കുമെതിരെ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫി നൂഹ് രംഗത്തെത്തിയിരിക്കുകയാണ്. അപകടത്തിനുശേഷം രോഗബാധിതനായ ജഗതിയെ പൂര്‍വ സ്ഥിയിലേയ്ക്കത്തിക്കാമെന്ന വാഗാദാനവുമായി രംഗത്തെത്തിയ മാധവന്‍ വൈദ്യരുടെ വാക്കുകള്‍ വിശ്വസിക്കരുതെന്നാണ് ഡോക്ടർ സുൽഫിയുടെ വാക്കുകൾ.

ഒരു കാരണവശാലും ഈ അത്ഭുത ചികിത്സകന്‍ നല്‍കുന്ന , ശരീരത്തിനുള്ളില്‍ കൊടുക്കുന്ന മരുന്നുകള്‍ ഒന്നുംതന്നെ ദയവായി അദ്ദേഹത്തിന് നല്‍കരുതെന്നും പണവും പ്രശസ്തിയും മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാല അനുഭവങ്ങളില്‍ ഇത്തരം അത്ഭുത ചികിത്സകര്‍ നല്‍കുന്ന മരുന്നുകളുടെ ഫലം വളരെ അപകടം പിടിച്ചതാണെന്നും ഡോക്ടര്‍ പറഞ്ഞു. ഫെയ്സ്ബുക്ക് കുറുപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കരടി നെയ്യും ബിയേർഡ് ഓയിലും; ഫ്രീക്കൻമാരുടെ താടിസ്വപ്നവും ചില തെറ്റിദ്ധാരണകളും

സ്ലീപ്പര്‍ കോച്ചുകളില്‍ സീറ്റ് നല്‍കാതെ ഇറക്കിവിട്ടു; ഹൃദ്രോഗിയായ ഒരു വയസ്സുകാരി അമ്മയുടെ മടിയില്‍ മരിച്ചു!

‘പാൽമണം മാറും മുമ്പേ അമ്മ പോയി, ഒന്നുമറിയാതെ അച്ഛന്റെ ഷർട്ടിൽ മുറുകെപ്പിടിച്ചിരിക്കയാണവൻ’; കണ്ണീർ കുറിപ്പ്


ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

മഹാനടനെ തൊട്ടുതലോടി സംതൃപ്തനായി അദ്ദേഹം പൊയ്ക്കോട്ടെ!!
===========================

മഹാനടൻ ശ്രീ ജഗതി ശ്രീകുമാർ അവർകളെ തൊട്ടുതലോടിയാൽ പഴയ ആരോഗ്യസ്ഥിതിയിൽ എത്തിക്കാം എന്ന അവകാശവാദവുമായി ഒരു അൽഭുത ചികിത്സകൻ പ്രത്യക്ഷപ്പെട്ടതായി സോഷ്യൽമീഡിയയിൽ വായിച്ചു.

സത്യാവസ്ഥ അറിയില്ല .

ചികിത്സയ്ക്ക് സമ്മതം നൽകി ജഗതി ശ്രീകുമാറിന്റെ അടുത്ത ബന്ധുക്കളും അത്ഭുത ചികിത്സകനെ വിവരമറിയിച്ചു എന്നും സമൂഹ മാധ്യമങ്ങളിൽ കാണുന്നു.

മറ്റേതു സിനിമാ പ്രേമിയെയും പോലെ ശ്രീ ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിൽ വന്നു

" നീ ആ പോസ്റ്റ് കണ്ടോ ഞാനത് കണ്ടില്ല" എന്നു വീണ്ടും പറയണമെന്ന് അതിയായി ആഗ്രഹിക്കുന്നു .

എങ്കിലും പ്രായോഗികമായ ചികിത്സാ രീതികൾ വച്ച് അതിനുള്ള സാധ്യത വ്യക്തമല്ല. ഈ സ്ഥിതിവിശേഷത്തിൽ അത്ഭുത ചികിത്സകൾ മറിച്ചൊരു ഫലം നൽകും എന്ന് കരുതാൻ വഴി കാണുന്നില്ല.

അതുകൊണ്ട് മഹാനടന്റെ ഉറ്റബന്ധുക്കൾ ഒരു കാര്യം മാത്രം ശ്രദ്ധിക്കണം

അത്ഭുത ചികിത്സകൻ വന്നോട്ടെ

മഹാനടനെ തൊട്ടു തലോടി സംതൃപ്തിയടഞ്ഞു സാമ്പത്തികനേട്ടവും പ്രശസ്തിയും നേടി അദ്ദേഹം പൊക്കോട്ടെ

എന്നാൽ ഒരു കാരണവശാലും ഈ അത്ഭുത ചികിത്സകൻ നൽകുന്ന , ശരീരത്തിനുള്ളിൽ കൊടുക്കുന്ന മരുന്നുകൾ ഒന്നുംതന്നെ ദയവായി അദ്ദേഹത്തിന് നൽകരുത്....

മുൻകാല അനുഭവങ്ങളിൽ ഇത്തരം അത്ഭുത ചികിത്സകർ നൽകുന്ന മരുന്നുകളുടെ ഫലം വളരെ അപകടം പിടിച്ചതാണ്.

തൊട്ടുതലോടി അദ്ദേഹം പൊയ്ക്കോട്ടെ

അദ്ദേഹത്തിനു വേണ്ടത് മഹാനടന്റെ അത്ഭുത സ്പർശവും അല്പം പ്രശസ്തിയും കുറച്ചു പണവും മാത്രം

ഡോ സുൽഫി നൂഹു

അറ്റമില്ലാത്ത മരുഭൂമിയിലൂടെ ദിക്കറിയാതെ ഓടി; ഒട്ടക ജീവിതത്തിൽനിന്നു രക്ഷപ്പെട്ട് അബുദാബിയിലെത്തിയ ഇസ്ഹാഖിന്റെ കഥ!

ഡയറ്റ് ചെയ്യുമ്പോൾപ്പോലും വോഡ്ക ഉപയോഗിച്ചു; ക്യാൻസറിലേക്ക് നയിച്ച കാരണങ്ങൾ വെളിപ്പെടുത്തി മനീഷ കൊയ്‌രാള

കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ആളുകളുടെ ശത്രുത വാങ്ങണോ; അതോ, എല്ലാവരുടെയും സ്വീറ്റ്ഗേള്‍ ആകണോ?