Thursday 27 December 2018 06:38 PM IST

കരടി നെയ്യും ബിയേർഡ് ഓയിലും; ഫ്രീക്കൻമാരുടെ താടിസ്വപ്നവും ചില തെറ്റിദ്ധാരണകളും

Unni Balachandran

Sub Editor

fin ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പതിനെട്ടു വയസ്സെത്തിയ മകൻ കണ്ണാടി യുടെ മുന്നിൽ നിന്ന് മാറാതെ നിന്നപ്പോൾ അമ്മയ്ക്കൊരു പേടി. പഠിക്കാനോ കൂട്ടുകാരുടെയൊപ്പം കറങ്ങാനോ പോലും താൽപര്യമില്ലാതായതോടെ അമ്മയും സീരിയസ്സായി. ‘കൂട്ടുകാർക്കെല്ലാം നല്ല താടിയും മീശയുമുണ്ട്. എനിക്കു മാത്രമെന്താ താടി വളരാത്തെ?’ ഇതും പറഞ്ഞ് മകൻ വിഷമിച്ചപ്പോൾ പിന്നെ, അമ്മയ്ക്ക് ര ണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു. താടി വളരാനുള്ള ചികിത്സയ്ക്കായി മകനെക്കൂട്ടി നേരേ ആശുപത്രയിലേക്ക്.

വളരെ കുറച്ച് കാലം കൊണ്ട് വളരെ കൂടുതൽ


പ്രശസ്തി നേടിയെടുത്ത സൂപ്പർസ്റ്റാറാണ് ഇപ്പോൾ താടി. ഒരുകാലത്ത് ഷേവ് ചെയ്യാതെ വീട്ടിൽ ക യറ്റില്ലെന്നു പറഞ്ഞ അമ്മമാരെക്കൊണ്ട്, മക്കളുടെ താടി വളരാൻ മരുന്നു പുരട്ടിക്കുന്ന തരത്തിലൊരു ഹിറ്റാകൽ. ഇപ്പോൾ പ്രായഭേദമില്ലാതെ എല്ലാ പു രുഷന്മാരും ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു, ഈ താടി ഒന്ന് വളർന്നിരുന്നെങ്കിലെന്ന്...

എന്നു വരും നീ

താടി സ്വപ്നങ്ങളിലേക്ക് ആൺകുട്ടി സോപ്പ് തേച്ച് തുടങ്ങുന്നത് അവന്റെ ഹൈസ്കൂള്‍ പഠനകാലം തൊട്ടാണ്. കൃതാവിലും മുഖത്തിന്റെ വരമ്പിലും മേൽ ചുണ്ടിന് മുകളിലും ഉണ്ടാകുന്ന ആദ്യ രോമ വളർച്ചയാണ് പുരുഷനായി മാറുന്ന ആണിന്റെ ജീവിതത്തിലെ വലിയ സന്തോഷങ്ങളിൽ ഒന്ന്. പക്ഷേ, എല്ലാവർക്കും ഒരേസമയത്ത് തന്നെ താടി വളർച്ചയുണ്ടാകണമെന്നു നിർബന്ധമില്ല. ഓരോ വ്യക്തിയുടെയും ജനിതക ഘടനയും ശരീരത്തിന്റെ ആരോഗ്യവുമനുസരിച്ചുള്ള ഭാഗ്യ നിർഭാഗ്യങ്ങളി ലാണ് താടിയുടെ രാശിയിരിക്കുന്നത്.

മനുഷ്യശരീരത്തിലെ ലൈംഗിക ഹോർമോണുകളായ ആൻഡ്രജനാണ് താടിയുടെയും മുടിയൊഴിെകയുള്ള ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെയും രോ മവളർച്ചയ്ക്ക് കാരണമാകുന്നത്. ആൺകുട്ടികളിൽ ഏകദേശം പന്ത്രണ്ട് പതിമൂന്നു വയസ്സോടെയാണ് ബീജോൽപാദനത്തിന് സഹായിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ടെസ്റ്റിസിൽ ഉണ്ടാകുന്നത്. ടെസ്റ്റിസ് വളരുന്നതോടുകൂടി ശരീരത്തിൽ ആൻഡ്രജൻ ഉൽപാദിപ്പിക്കപ്പെട്ടു തുടങ്ങുകയും അതിനനുസരിച്ച് താടിയും മീശയും വളരുകയും ചെയ്യും. പക്ഷേ, ആൻഡ്രജനിൽ മാത്രമല്ല താടിമീശയുടെ സൗന്ദര്യശാസ്ത്രം ഷേപ് ചെയ്യപ്പെടുന്നത്.

‘മഹാനടനെ തൊട്ടുതലോടി അദ്ദേഹം പൊയ്ക്കൊട്ടേ’; മാധവൻ വൈദ്യരുടെ ലക്ഷ്യം പണവും പ്രശസ്തിയും; കുറിപ്പ്

സ്ലീപ്പര്‍ കോച്ചുകളില്‍ സീറ്റ് നല്‍കാതെ ഇറക്കിവിട്ടു; ഹൃദ്രോഗിയായ ഒരു വയസ്സുകാരി അമ്മയുടെ മടിയില്‍ മരിച്ചു!

‘പാൽമണം മാറും മുമ്പേ അമ്മ പോയി, ഒന്നുമറിയാതെ അച്ഛന്റെ ഷർട്ടിൽ മുറുകെപ്പിടിച്ചിരിക്കയാണവൻ’; കണ്ണീർ കുറിപ്പ്

താടി വളർച്ചയിൽ ആൻഡ്രജനോടൊപ്പം തന്നെ പ്രാധാന്യമുണ്ട് പാരമ്പര്യത്തിനും. അച്ഛനമ്മമാ രുടെ ജീനുകളിൽ ‘ഹെർഡിറ്ററി പാറ്റേൺ’ ഉണ്ടെങ്കിൽ മാത്രമേ മക്കൾക്കു താടി ഉണ്ടാവുകയുള്ളൂ.

അച്ഛന് നല്ല കട്ട താടിയുള്ളപ്പോൾ മകന് താടി വളരുന്നില്ല എന്ന പരാതിയാണെങ്കിൽ അതിന് കാരണവും ഇതേ പാരമ്പര്യത്തിന്റെ കളിയാണ്. അമ്മയുടെ കുടുംബത്തിൽ താടിയുള്ളവർ കുറവായിരിക്കാം. അമ്മയിൽ നിന്നാണ് താടിയുടെ ജീനുകൾ മകനിലേക്ക് പകർന്നതെങ്കിൽ, മകന് താടി വളരാനുള്ള സാധ്യത ഇല്ലാതാകും. ട്രോളുകളിൽ നിറവസന്തമായി നിൽക്കുന്നൊരു തമാശയാണ് കട്ടതാടിയുള്ള അനിയൻ ഷേവ് ചെയ്യുന്നത് നോക്കി നിൽക്കുന്ന മീശപോലും വളരാത്ത ചേട്ടൻ. മുൻപേ പറഞ്ഞ ജീൻ കഥകളിലെ ‘ചേട്ടൻÐഅനിയൻ’ വേർഷൻ മാത്രമാണിതും. ഉശിരൻ താടിയുള്ള അച്ഛന്റെ ജീൻ കിട്ടിയത് ഇളയവനും അമ്മയു ടെ കുടുംബത്തിലെ താടിയില്ലാത്ത ജീൻ കിട്ടിയത് ചേട്ടനുമാകുമ്പോഴാണ് ജ്യേഷ്ഠാനുജ താടിപ്രശ്നങ്ങൾ വരുന്നത്.

IMG_20180404_170447307

പാരമ്പര്യമായുള്ള അനുകൂല ഘടകങ്ങൾക്കൊപ്പം ആൻഡ്രജന്റെ ഉൽപാദനവും കൂടിചേരുമ്പോഴുണ്ടാകുന്ന സന്തു ലിതാവസ്ഥയനുസരിച്ചാണ് ഒരാൾക്കു താടിയുണ്ടാകാനുള്ള സാധ്യത നിശ്ചയിക്കപ്പെടുന്നത്. 20 വയസ്സെത്തിയിട്ടും താടി വരുന്നില്ലെങ്കിൽ ഹോർമോണൽ ടെസ്റ്റ് നടത്തി നോക്കാൻ മടിക്കേണ്ട. ആൻഡ്രജന്റെ കുറവാണ് താടി വളർച്ചയ്ക്കു കാരണമെങ്കിൽ ആ ഹോർമോൺ ഉൽപാദിപ്പിക്കാൻ സഹാ യിക്കുന്ന മരുന്നുകളും പോഷകങ്ങളും കഴിച്ച് താടിയുടെ വളർച്ച ഉറപ്പാക്കുകയും ചെയ്യാം. എന്നാൽ താടി വളരാത്തത് ഹോർമോൺ അപര്യാപ്തത മൂലമല്ലെങ്കിൽ സ്വാഭാവിക താ ടിയെന്ന സ്വപ്നം മാറ്റിവയ്ക്കേണ്ടി വരാം.

താടിയുടെ ആണത്തം

ഒരു പ്രണയം തുടങ്ങുന്ന സമയം മുതൽ ഭൂരിഭാഗം പേരുടെയും തെറ്റിധാരണയാണ് താടിയുണ്ടെങ്കിൽ മാത്രമേ ആണിന്റെ പ വറുള്ളൂവെന്ന്. മീശ പിരിച്ച സിനിമാ നടൻമാരുടെ ലുക്കും സ്വ ന്തം മുഖത്തിന്റെ കുറവുകൾ താടി വന്നാൽ പരിഹരിക്കപ്പെ ടും എന്ന വിശ്വാസവും മാത്രമല്ല, ഈ അനാവശ്യ കോംപ്ലക്സി ന്റെ കാരണം. എന്തിനും ഏതിനും ഇന്റർനെറ്റിൽ തിരയുന്നവ ർക്കു കിട്ടുന്ന ഒരു അഡാറ് പണിയും കൂടിയാണ്.

ആൻഡ്രജൻ എന്ന സെക്‌ഷ്വൽ ഹോർമോണ്‍ കാരണമാണ് താടിയുടെയും മീശയുടെയും വളർച്ചയെങ്കിൽ, താടിവളരാത്ത ആണുങ്ങൾക്ക് ലൈംഗിക ശേഷിക്കുറവ് ഉണ്ടാകാമല്ലോ എന്ന് ചിന്തിച്ച ഡോക്ടർമാരുടെയടുത്തെത്തുന്ന യുവാ ക്കൾ ഇത് സാക്ഷ്യപ്പെടുത്തുന്നു. നെറ്റിൽ നിന്നു കിട്ടുന്ന വിവരങ്ങൾ ചേർത്തു വായിച്ച് താടി വളരാത്തതിന്റെ പേരിൽ ലൈംഗിക ശേഷിക്കുറവിന്റെ ചികിത്സയ്ക്കു പോകുന്നവരും ധാരാളം.

സത്യത്തിൽ താടിയുടെ വരവും ലൈംഗിക ശേഷിയും തമ്മിൽ ഒരു ബന്ധവുമില്ല. പാരമ്പര്യമായി പകർന്നു കിട്ടുന്ന ജീനുകൾകൊണ്ട് മാത്രമേ താടി ഉണ്ടാകൂ, അങ്ങനെയുണ്ടാകു ന്ന താടിയുടെ വളർച്ചയ്ക്കു സഹായിക്കുന്ന ഹോർമോണുകളുടെ സ്ഥാനമാണ് ആൻഡ്രജനുള്ളത്. അതുകൊണ്ട് താടി വളർന്നില്ലെങ്കിൽ ഒരിക്കലും ലൈംഗികമായ ശേഷിക്കുറവ് വരുമെന്ന് വിചാരിക്കരുത്.

അനുകൂല സാഹചര്യങ്ങളിൽ താടിയുടെ വളർച്ചയെ സ ഹായിക്കുമെന്നത് മാത്രമാണ് താടിയുമായി ഹോർമോണിനു ള്ള ബന്ധം. നല്ല കട്ടത്താടിയുള്ളവരേക്കാൾ ലൈംഗികശേഷി കൂടുതൽ ചിലപ്പോൾ താടിരോമങ്ങൾ തീരെയില്ലാത്തവ ർക്കാകും. അതുകൊണ്ട് താടി പേടിച്ച് ജീവിതത്തിലെ സമാ ധാനം ഷേവ് ചെയ്തു കളയരുതെന്ന് ചുരുക്കം.

‘താടി ഇല്ലാത്തവർ അട്രാക്ടീവല്ല’ എന്നൊരുപൊതുവർ ത്ത മാനം ഈ ‘താടിക്കാലത്ത്’ നമ്മുടെ നാട്ടിലുണ്ട്. മനഃ ശാസ്ത്രവിദഗ്ധരുടെ അഭിപ്രായത്തിൽ ഈ ഒരൊറ്റ കാരണത്താൽ പലരിലും ആത്മവിശ്വാസക്കുറവ് എന്ന പ്രശ്നം ഉണ്ടാകുന്നുണ്ട്.

കരടി നിരപരാധി

ഒരു പെണ്ണിന് മുന്നിൽ നിന്ന് സംസാരിക്കാൻ ഭയമുണ്ടാകുന്നതിനും താടിയില്ലായ്മയ്ക്ക് വലിയ പ്രധാന്യമുണ്ട്. അതുകൊണ്ട് കരടി നെയ്യ്, പലതരം ഓയിൽ എന്നിങ്ങനെ താടി വരുമെന്ന് ഉറപ്പ് തരുന്ന എന്തു പരീക്ഷണത്തിനും ടിക്കറ്റെടുക്കാൻ മുൻനിരയിലേക്കോടും. പക്ഷേ, നെയ്യും ഓ യിലുമൊക്കെ പുരട്ടി മുഖം വർക്‌ഷോപ്പിൽ കയറ്റേണ്ട അ വസ്ഥയിലെത്തുമ്പോഴേ നമ്മളിതിന്റെ ക്ലൈമാക്സ് ട്വിസ്റ്ററിയൂ. കരടി നെയ്ക്ക് ഒരു മനുഷ്യനിലും താടി രോമങ്ങൾ വളർത്താനുള്ള ശേഷിയില്ലെന്ന വേറെ ലെവൽ ട്വിസ്റ്റ്.

കരടിക്ക് ധാരാളം രോമമുണ്ടെന്നല്ലാതെ കരടി നെയ്യ് കാ രണം താടിരോമങ്ങൾ വളരുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എങ്ങനെയെങ്കിലു താടി വളരട്ടെ എന്ന നിസ്സ ഹായ അവസ്ഥയിലാണ് പലതരം ഓയിലിന്റെ മുകളിലേക്ക് ആളുകള്‍ തെന്നീവീഴുന്നത്. ബിയേർഡ് ഓയിൽ താടി ഒതു ക്കി നിർത്താനും മൃദുവാക്കാനും മാത്രമാണ് സഹായിക്കുന്നത്, അല്ലാതെ രോമമില്ലാത്ത മുഖത്ത് ബിയേർഡ് ഓയിൽ തേച്ചാൽ എണ്ണയുടെ തിളക്കമല്ലാതെ മുഖത്ത് രോമവളർച്ച യുണ്ടാകില്ല. എന്തെങ്കിലും ഓയിലോ ഒറ്റമൂലിയോ പോലും താടിവളര്‍ച്ചയ്ക്കുവേണ്ടി ശാസ്ത്രീയമായി കണ്ടുപിടിച്ചിട്ടി ല്ല. മുടി ട്രാൻസ്പ്ലാന്റ് ചെയ്യുന്നതുപോലെ ആർട്ടിഫിഷ്യൽ പ്രോസ്തെസിസ് ചെയ്ത് താടിയും മുഖത്ത് പിടിപ്പിക്കാം.

വടിച്ചാൽ വളരില്ല

‘‘ചെറുപ്പം മുതലേ താടി വളർച്ച കുറവാണ്. പ്രണയം തുടങ്ങി ആദ്യമൊന്നും പ്രശ്നമില്ലായിരുന്നെങ്കിലും ഇപ്പോൾ താടി യെന്താ വളരാത്തത്, എന്തെങ്കിലും മരുന്നു തേച്ചൂടെ എന്നൊക്കെ ചോദിച്ച് കാമുകി നിരന്തരം ശല്യപ്പെടുത്തുന്നു. എല്ലാ ദിവസവും നിർബന്ധമായി ഷേവ് ചെയ്യിക്കും, രോമങ്ങൾ ഇടയ്ക്ക് വടിച്ചാൽ താടി വളരുമെന്ന് പറയും. ഇതൊന്നും പോരാത്തതിന് മുഖത്ത് ക്രീമും കറ്റാർവാഴയുമൊെക്ക തേക്കാനായി തരികയും ചെയ്യും.’’ കാമുകിയുണ്ടാക്കുന്ന താടി പ്രഷർ സഹിക്കാനകാതെ ബ്രേക്കപ്പിനൊരുങ്ങുകയാണ് പേര് വെളിപ്പെടുത്താനിഷ്ടപ്പെടാത്ത കാമുകൻ.

താടി വളരാനായി എന്തെങ്കിലുമൊക്കെ മുഖത്ത് കാട്ടികൂട്ടുന്നത് വലിയ മണ്ടത്തരമാണ്. പെട്ടെന്ന് റിയാക്‌ഷൻ സം ഭവിക്കുന്ന തരത്തിലുള്ള കോശങ്ങളാണ് മുഖത്തുള്ളത്. അ തുകൊണ്ട് അമിതമായ പരീക്ഷണങ്ങൾക്കു മുഖത്തെ വിട്ടുകൊടുക്കാതിരിക്കുന്നതാണ് നല്ലത്. ‘14 വയസ്സിൽ ഷേവിങ് തുടങ്ങിയതുകൊണ്ടാണ് എനിക്കിത്രയും താടി’യെന്നു വീ മ്പു പറയുന്നവരുണ്ട് യുവാക്കൾക്കിടയിൽ. അതൊരു തെറ്റാ യ തോന്നലാണ്. താടിയുള്ളവർ അതു ഷേവ് ചെയ്യുമ്പോൾ പുതിയ താടി വരും, പഴയതിലും കട്ടികൂടുതലായിരിക്കും സ്വാഭാവികമായും അതിന്. അതല്ലാതെ എപ്പോഴും ഷേവ് ചെയ്തെന്നു കരുതി മുഖത്തു ഫോളിക്കിളുകൾ കൂടുകയോ കുറയുകയോ ചെയ്യില്ല. പക്ഷേ, ഈ ഷേവുകൾ വിപരീത ദിശയിൽ ചെയ്തു ശീലിക്കുകയാണെങ്കിൽ താടിയിലെ ഫോളിക്കിളുകൾ നശിക്കുകയും അതുവഴി താടി വളരാതിരിക്കു കയും ചെയ്യും. അതുകൊണ്ട് ഷേവ് ചെയ്യുമ്പോൾ പരമാവധി ഒരേ ദിശയിൽ റേസർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

ചിലതരം ഭക്ഷണങ്ങൾ കഴിച്ചാൽ താടി വളരുമെന്ന് ആ രെങ്കിലും പറഞ്ഞാൽ അതും കണ്ണടച്ച് വിശ്വസിക്കരുത്. പ്രോട്ടീനുകളടങ്ങിയ മീന്‍, ഇറച്ചി, മുട്ടയുടെ വെള്ള, അയൺ അടങ്ങിയ ചീര, മുരിങ്ങയില, നട്സ്, കാൽസ്യമടങ്ങിയ പാ ൽ, ചെറുമീനുകൾ, നെല്ലിക്ക... ഇവയെല്ലാം പൊതുവായി മുടിയുടെയും താടിരോമങ്ങളുടെയും ആരോഗ്യത്തിന് നല്ലതാണ്. എങ്കിലും, ഇതൊക്കെ കഴിച്ചാൽ താടിയില്ലാത്തവർക്കു താടി വളരുമെന്നു പറഞ്ഞാൽ അത് വെറും തെറ്റിധാരണയാണെ ന്ന് മനസ്സിലാക്കുക.

_REE6259 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മീശയും താടിയും തമ്മിലുള്ള കണക്‌ഷൻ എങ്ങനെ കൊണ്ടുവരാമെന്നതാണ് താടി വളർന്നു തുടങ്ങിയവരുടെ പ്രധാന ആശങ്ക. മുഖത്ത് കുറവ് ഫോളിക്കിളുകൾ ഉള്ളത് മീശയും താടിയും കൂട്ടി മുട്ടുന്ന ഭാഗത്താണ്. അതുകൊണ്ടാണ് ഏറ്റവും അവസാനം മാത്രം അവിടെ രോമങ്ങൾ ഉണ്ടായി വരുന്നത്. അതുകൊണ്ട് താടി മീശ കണക്‌ഷനുവേണ്ടി അനാവശ്യമായി വലിച്ചും വടിച്ചും താടിയും മീശയും തമ്മിലുള്ള നല്ല ബന്ധം നശിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ആരോഗ്യകരമായി താടി വളർത്താം

മീശയെയും താടിയെയും ഒരുമിച്ചു വളർത്തി സ്നേഹിക്കാൻ തീരുമാനിച്ചാൽ ആദ്യം ശ്രദ്ധിക്കേണ്ടത് നല്ല ഒരു ഷേപ്പും സ്‌റ്റൈലും കണ്ടുപിടിച്ചെടുക്കുന്നതാണ്. സിനിമയിൽ കണ്ടിഷ്ടപ്പെട്ട സ്‌റ്റൈലുകൾ മുഖത്ത് പരീക്ഷിക്കുന്നതിൽ തെറ്റില്ല. പക്ഷേ, നമ്മുടെ മുഖത്തിന് എത്രമാത്രം ഇണങ്ങുന്നതാണെന്ന് ഉറപ്പാക്കണം. ഇഷ്ടമുള്ള ഒരു സ്‌റ്റൈലോ പാറ്റേണോ മു ഖത്ത് സ്ഥിരമായി പരീക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. ഒ രുപാട് ഷേപ്പ് ചെയ്യുമ്പോഴും വരകളിടുമ്പോഴും താടിയുടെ ആരോഗ്യത്തെ അത് സാരമായി ബാധിക്കാം.

താടിയും മീശയും മുടിയേക്കാൾ ശ്രദ്ധയോടെ ചീകി നിർത്താൻ തുടക്കം മുതലേ ശ്രദ്ധ നൽകണം. കെയർലെസ് ലു ക്കാണ് ഉദ്ദേശിക്കുന്നതെങ്കിൽ താടി ചീകാതെ വയ്ക്കുന്നത് നല്ലതാണ്. പക്ഷേ, താടിയുടെ ആരോഗ്യത്തിന് അതത്ര നല്ലത ല്ല. ഒതുക്കമുള്ള താടിരോമങ്ങള്‍ ചുരുളാനും അഭംഗിയോടെ വളർന്നു നിൽക്കാനും ഈ ലുക് കാരണമാകും.

മുടിയേക്കാൾ പെട്ടെന്ന് ജട പിടിക്കാൻ സാധ്യതയുണ്ട് താടിക്ക്. അങ്ങനെ സംഭവിച്ചാൽ അവ പെട്ടെന്ന് പൊട്ടിപ്പോ കും. എന്നും കൃത്യമായി ചീകി വയ്ക്കുകയും ഒതുക്കി നിർത്തുകയും ചെയ്താൽ ആഗ്രഹിക്കുന്ന രൂപത്തിൽ താടി വളർന്നു വരും. കൃത്യമായി പരിപാലിച്ചാൽ അനാവശ്യ കെമിക്കലുകൾ ഉപയോഗിക്കുകയോ താടി സ്ട്രെയ്റ്റനിങ് പോലുള്ള ബ്യൂട്ടി ട്രീറ്റ്മെന്റ് എടുക്കുകയോ വേണ്ടി വരില്ല. ചെലവ് മാത്രമല്ല, താടി സ്ട്രെയ്റ്റ് ചെയ്യുന്നതു വഴി കട്ടി കുറയുകയും താടി കൊഴിയാനുള്ള സാധ്യത കൂടുകയും ചെയ്യും. സ്ട്രെയ്റ്റ് ചെയ്യുമ്പോഴുണ്ടാകുന്ന ചൂട് കാരണം താടിയിലെ ജലാംശം നഷ്ടപ്പെടുന്നതാണ് രോമങ്ങൾ കൊഴിയാനുള്ള സാധ്യത വർധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ താടി ചീകാനായി പല്ലകലം കുറഞ്ഞൊരു ചീപ്പ് കയ്യിൽ കൊണ്ടു നടക്കുന്നതി ൽ പോലും തെറ്റില്ലെന്നു ചുരുക്കം.

താടിയുടെ നല്ല വളർച്ചയിൽ ഏറ്റവും പ്രധാനപ്പെട്ട കാ ര്യം വൃത്തിയാക്കലാണ്. നന്നായി വളർന്നു കഴിഞ്ഞാൽ താടി യുടെ ‘റോ ലുക്’ നിലനിർത്താനായി മിക്കയാളുകളും താടി കഴുകുകയോ വൃത്തിയാക്കുകയോ ചെയ്യാറില്ല. താടിയുടെ മുഴുവൻ സൗന്ദര്യവും നശിക്കാനും ഈ ഒരൊറ്റ അശ്രദ്ധ മതി. ദിവസവും സോപ്പോ ഷാംപൂവോ ജെല്ലോ തേച്ച് താടി വൃ ത്തിയായി കഴുകുക. അമിതമായി ഉപയോഗിക്കാതിരുന്നാൽ ഷാംപൂവും സോപ്പുമൊന്നും നമ്മുടെ താടിരോമങ്ങൾക്ക് അ പകടമുണ്ടാക്കില്ല. ഇങ്ങനെ കഴുകി വൃത്തിയാക്കുന്നത് മുടങ്ങാതെ ചെയ്താൽ താടി വളർച്ച നല്ല രീതിയിൽ മുന്നേറും.

അറ്റമില്ലാത്ത മരുഭൂമിയിലൂടെ ദിക്കറിയാതെ ഓടി; ഒട്ടക ജീവിതത്തിൽനിന്നു രക്ഷപ്പെട്ട് അബുദാബിയിലെത്തിയ ഇസ്ഹാഖിന്റെ കഥ!

ഡയറ്റ് ചെയ്യുമ്പോൾപ്പോലും വോഡ്ക ഉപയോഗിച്ചു; ക്യാൻസറിലേക്ക് നയിച്ച കാരണങ്ങൾ വെളിപ്പെടുത്തി മനീഷ കൊയ്‌രാള

കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ആളുകളുടെ ശത്രുത വാങ്ങണോ; അതോ, എല്ലാവരുടെയും സ്വീറ്റ്ഗേള്‍ ആകണോ?

താടി തഴച്ചു വളരുമ്പോൾ താടിക്കുള്ളിൽ ചെറിയ പ്രാണി കൾ കയറാനും ഉപദ്രവിക്കാനും സാധ്യതയുണ്ട്. പ്രാണി കടിച്ചതാണോയെന്ന് നോക്കാതെ മിക്കവാറും താടിയുടെ ചൊറിച്ചിലായി മാത്രം നമ്മളിതിനെ കാണും. പക്ഷേ, എപ്പോഴെ ങ്കിലും താടി വടിക്കുമ്പോഴാകും അണുബാധ ഉണ്ടെന്നറിയുന്നത്. അതുകൊണ്ട് സാധാരണയിൽ കൂടുതൽ ചൊറിച്ചിൽ അനുഭവപ്പെട്ടാൽ നിസ്സാരമായി കാണാതെ ഉടനെ ത്വക്‌രോ ഗവിദഗ്ധരെ സമീപിക്കണം.

പറഞ്ഞു വരുന്നതെന്തെന്നാൽ, താടി നീട്ടിയേ പറ്റൂവെന്ന നിർബന്ധമാണെങ്കിൽ, അതിനെ പൊന്നുപോലെ കൊണ്ടു ന ടക്കാമെന്നുമുള്ള ഉറപ്പും വേണമെന്നാണ്. താടിയൊരിക്കലും ഒരു കുറവല്ല. പക്ഷേ, താടി ഇപ്പോഴത്തെ ട്രെന്‍ഡ് ആണെ ന്നു കരുതി അതല്ല കേരളത്തിന്റെ ഔദ്യോഗിക പ്രശ്നവും. അതുകൊണ്ട് താടി വളരാത്തതിന്റെ പേരിൽ കൗൺസലിങ്ങിന് പോയും കല്യാണം അടുക്കുമ്പോൾ താടി പെട്ടെന്ന് വളരാനായി വ്യാജ ഡോക്ടർമാരുടെ കയ്യിൽ ചെന്നുപെട്ടും പാടുപെടേണ്ട ആവശ്യമില്ലെന്നു ചുരുക്കം.