Manorama Traveller is a travel magazine in Malayalam from the house of Vanitha.
November 2025
ക്രിസ്മസ് മുതൽ ന്യൂ ഇയർ വരെ നീണ്ടു നിൽക്കുന്ന ആഘോഷം എവിടെ അടിച്ചുപൊളിക്കും എന്ന ആശയക്കുഴപ്പത്തിലാണ് സഞ്ചാരികൾ. തണുപ്പുതേടി മൂന്നാർ, കൊളുക്കുമല, വാഗമൺ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ സഞ്ചാരികളും പോകുന്നത്. ഇക്കഴിഞ്ഞ അഞ്ചുദിവസത്തിൽ മാത്രം കൊളുക്കുമല സന്ദർശിച്ചത് 11,214 സഞ്ചാരികളാണ്. സഞ്ചാരികളുടെ എണ്ണം
യമുനാതീരത്തെ ലോകാദ്ഭുതം, ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ അതൊരു വൻ നഷ്ടം തന്നെ. ഡൽഹിയിൽ നിന്ന് ഉദ്ദേശം 200 കിലോമീറ്റർ അകലെയാണ് താജ്മഹൽ. ഇന്ത്യൻ ടൂറിസത്തിന്റെ ഗോൾഡൻ ട്രയാംഗിളിന്റെ ഭാഗമാണ് ആഗ്ര. ഡൽഹി– ആഗ്ര–ജയ്പുർ ബന്ധിപ്പിച്ചുള്ള സഞ്ചാരമാണ് ഗോൾഡൻ ട്രയാംഗിൾ. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ (ഈ ദിവസം
സ്വർണവിരൽ നീട്ടി െതാടുന്ന പുലരിക്കുപോലും അലിവിന്റെ തണുപ്പ്. അമ്മയുടെ അടുത്തെത്തുമ്പോൾ മാത്രമറിയുന്ന ശാന്തതയാണു ചുറ്റും. ശ്രീകോവിലിനു മുന്നിൽ നിന്ന് ഉള്ളം നൊന്തു പ്രാർഥിക്കുന്ന മുത്തശ്ശിയും അമ്മയുടെ മുന്നിലെത്തിയ കുഞ്ഞുമകളാകുന്നു. മക്കളുടെ ഉള്ളിലെ തപമകറ്റുന്ന അമ്മയാണ് അകത്ത്.
നാഗാലാൻഡ്, 17 ദേശഭേദങ്ങളോടെ 14 ഭാഷകൾ സംസാരിക്കുന്ന 16 ഗോത്രവർഗങ്ങളുടെ നാട്. ഇവരുടെ സംസ്കാരത്തെ ഒരുമിച്ച് പരിചയപ്പെടുത്തുന്ന ഹോൺബിൽ ഫെസ്റ്റിവൽ. ഇന്ത്യയിൽ ഗോത്രവർഗക്കാർ ഏറെയുള്ള ഒരു നാട്. ഒരുകാലത്ത് ഹെഡ് ഹണ്ടേഴ്സ് ആയിരുന്ന സമൂഹങ്ങൾ വരെ ഇവരിലുണ്ട്. കൊഹിമയിൽ നിന്ന് 10 കിലോമീറ്റർ അകലെ കിസാമ
മഹാബലി, മഹാലക്ഷ്മി.. ഈ പേരുകളുമായി ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ട് ‘മാവേലിക്കര’ എന്ന സ്ഥല നാമത്തിന്. സംഘകാല അളവുകളായ മാ, വേലി എന്നീ പദങ്ങളിൽ നിന്ന് ഉദ്ഭവിച്ചത്, വലിയ തീരപ്രദേശമുള്ള ഇടം എന്നർഥത്തിൽ, മേലേക്കര എന്ന പദത്തിൽ നിന്ന് രൂപപ്പെട്ട വാക്ക്, മാടത്തിൻകൂറ് രാജവംശത്തിലെ ഒരു രാജാവിന്റെ പേരിൽ നിന്ന്
സമീപകാലത്ത് ഇന്ത്യയിൽ ഏറെ സഞ്ചാരികളെ ആകർഷിച്ച ഇടമാണ് കശ്മീർ. പ്രായഭേദമെന്യേ എല്ലാവർക്കും ആസ്വദിക്കാവുന്ന, പ്രകൃതിഭംഗിക്കും സാഹസിക സഞ്ചാരികൾക്കും ബൈക്ക് റൈഡേഴ്സിനും ഉല്ലസിക്കാൻ മാത്രം പോകന്നവർക്കും ഒക്കെ ആഹ്ലാദിക്കാനുള്ള വഴിയുണ്ട് ഇവിടെ. മഞ്ഞും മഴയും വസന്തവും വേനലും വ്യക്തമായി വേറിട്ട്
പുള്ളുവക്കുടത്തിന്റെയും വീണയുടെയും അകമ്പടിയോടെ സന്താന പരമ്പരകളുടെ സർപ്പദോഷമകറ്റാൻ പാടുന്ന പുള്ളുവൻ പാട്ട്, പരിശുദ്ധമായ പ്രാണവായുവിനെ ഓരോ കോശങ്ങളിലും തഴുകി നവോൻമേഷം പകരുന്ന ഇളംകാറ്റ്, ഉള്ളംതണുപ്പിക്കുന്ന മഞ്ഞൾ വാസന, ശ്രീലകത്ത് നിവേദിച്ച പാലും പഴവും പ്രസാദമായി പകരുന്ന അമൃത രുചി... മണ്ണാറശ്ശാല
കെട്ടുകാഴ്ചകളും കുത്തിയോട്ടവുമുള്ള, മാവേലിക്കരയുടെ കാഴ്ചകളിൽ വേറിട്ട പലതുമുണ്ട്. ഓണാട്ടുകരയുടെ പൈതൃകത്തെ ശിരസ്സിലേറ്റുന്ന ആ നഗരത്തിലൂടെ സഞ്ചരിച്ചാലോ? നൂറ്റാണ്ടുകൾക്കു പിന്നിൽ, മലയാളക്കരയുടെ തന്നെ ചരിത്രത്തിലാണു നാമെത്തുക. കടവത്ത് അടുത്ത തോണി പശ്ചിമഘട്ടത്തിൽ നിന്നു കാടും മേടും കടന്ന് ഒഴുകി എത്തുന്ന
ഇന്ത്യയിൽ രാജ്യാന്തര അതിർത്തികളിൽ ബോർഡർ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളെപ്പറ്റി പറയുമ്പോൾ ആദ്യത്തേത് പ്രസിദ്ധമായ വാഗാ അതിർത്തിയാണ്. പഞ്ചാബിൽ അമൃത്സറിൽ നിന്ന് 32 കിലോമീറ്റർ മാറി വാഗാ–അട്ടാരി അതിർത്തിയിൽ അര നൂറ്റാണ്ടിലേറെയായി സായാഹ്നത്തിൽ പതാക താഴ്ത്തൽ ചടങ്ങ് ആഘോഷമായി നടക്കുന്നു.
വിമാനയാത്രകൾ ഒഴിവാക്കി സഞ്ചരിക്കുന്നത് ഇക്കാലത്ത് ഏറെ ബുദ്ധിമുട്ടാണ്. എന്നാൽ പലരേയും ആ മാർഗം ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്നത് ടിക്കറ്റ് നിരക്കാണ്. അൽപം ശ്രദ്ധയോടെ സഞ്ചാരം പ്ലാൻ ചെയ്താൽ കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റ് എടുക്കാം. ആദ്യത്തേത് കഴിയുന്നതും നേരത്തെ തന്നെ ടിക്കറ്റ് എടുക്കുക എന്നതാണ്. ചില
ഒരു സഞ്ചാരിയെ സംബന്ധിച്ച് രാജ്യാന്തര യാത്രയിൽ ഏറ്റവും നിർണായകമായ രേഖയാണ് വീസ. മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കാന് വേണ്ട അനുമതിപത്രമാണിത്. പോകുന്ന രാജ്യത്ത് പഠിക്കാനോ ജോലി ചെയ്യാനോ താമസിക്കാനോ ആ രാജ്യത്തിന്റെ അധികാരികൾ നൽകുന്ന അനുവാദമാണ് വീസ. ചിലപ്പോഴൊക്കെ, നയതന്ത്ര ബന്ധങ്ങൾ മൂലം പരസ്പരം രണ്ട്
സഞ്ചാരികൾക്ക് കത്തുകളും പോസ്റ്റ് ഓഫിസുകളും അനിവാര്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഡെസ്റ്റിനേഷനുകളിലെ പരിചയക്കാരെ എത്തിച്ചേരുന്ന തീയതികളും ഇടവുമൊക്കെ മുൻകൂട്ടി അറിയിക്കാനും നീണ്ട പര്യടനങ്ങളിലെ വിശേഷങ്ങൾ വീട്ടുകാരെയും സുഹൃത്തുക്കളെയുമൊക്കെ അറിയിക്കാനുമൊക്കെ കത്തുകളയച്ചിരുന്ന ആ കാലം പോയ്മറഞ്ഞു.
2024 നവംബറിലെ നേപ്പാൾ ട്രിപ്പിനിടയിൽ ഒരു ദിവസം. ആകാംക്ഷാഭരിതരായിരുന്ന മുഖങ്ങൾ മുകളിലെ സങ്കീർണമായ കൊത്തുപണികൾ നിറഞ്ഞ കട്ടിളകളുള്ള ജനാലയില് തന്നെ കണ്ണുകളുറപ്പിച്ച് നിന്നു. ദേവി ദർശനം നൽകാനെത്തുന്നത് അവിടെയാണ്. പെട്ടന്ന് ഒരു പുരുഷൻ അവിടേക്ക് കടന്നു വന്ന് ക്യാമറകൾ എല്ലാം ഓഫ് ചെയ്ത് മാറ്റി വയ്ക്കാൻ
ശൈത്യകാല വിനോദങ്ങൾക്ക് ഏറെ പ്രശസ്തമായ ഗുൽമാർഗിലെ ഉയർന്ന പ്രദേശങ്ങളിൽ ഈ സീസണില് ആദ്യമായി മഞ്ഞു പൊഴിഞ്ഞു. പച്ച പുതച്ച പുൽമൈതാനങ്ങൾക്കും കോണിഫറസ് മരങ്ങളുടെ തലപ്പൊക്കത്തിനും മുകളിലുള്ള അഫർവത് പർവത നിരകൾ വെള്ള പുതച്ചു തുടങ്ങി. വടക്കൻ കശ്മീരിലെ ബാരമുള്ള ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലാണ് വ്യാഴാഴ്ചയും
ഏതു വന്യജീവിയിലും ഉത്കണ്ഠയും അസ്വസ്ഥതയും ഭയവുമുണർത്തുന്നതാണ് മനുഷ്യ സാന്നിധ്യം. കാട്ടിൽ തന്റേതായ പ്രദേശം അടക്കിവാഴുന്ന കടുവകളിൽ പോലും അവന്റെ ഭൂപരിധിയിലെത്തുന്ന മനുഷ്യനിൽ നിന്ന് അകന്നു നിൽക്കാനുള്ള പ്രവണതയാണ് കണ്ടിട്ടുള്ളത്. കടുവയെ പോലും നിശ്ചിത ദൂരപരിധിയിൽ നിന്ന് വീക്ഷിക്കാറുള്ള മാനുകളും മ്ലാവുകളും
Results 1-15 of 266