Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
March 2026
January 2026
ശരീരത്തിന് ഉന്മേഷവും സുഖവും കിട്ടാനുള്ള പരിചരണമാണു ബോഡി മസാജ്. പേശികളെയും ഞരമ്പുകളെയും തഴുകിയുണർത്തുന്ന ചികിത്സ. ലോകത്ത് എല്ലായിടത്തും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നൂറു കണക്കിനു മസാജ് സെന്ററുണ്ട്. വിരൽ സ്പർശത്തിലൂടെ ആളുകളെ ‘സുഖിപ്പിക്കുന്ന’ മസാജ് ചൈനക്കാരുടെ കണ്ടുപിടിത്തമാണ്. മസാജ് ചെയ്ത് മഹാമാരി
‘‘അവർ വസ്ത്രം ധരിക്കാറില്ല. പൊക്കമേറിയ മരത്തിനു താഴെയാണ് അവരുടെ കൂര. മരത്തിൽ കയറിയാൽ പുഴ കാണാം. പുഴയുടെ അക്കരെയുള്ള മനുഷ്യരെ അവർക്കു പേടിയാണ്. പുഴ കടന്ന് കാട്ടിൽ കയറുന്നവരെ അവർ കശാപ്പു ചെയ്യും.’’ ഫോട്ടോകളിൽ വിരലോടിച്ച് ഡോ. ജാക് വീലർ കണ്ണുകൾ ഇറുക്കിയടച്ചു. വീലറെ സംബന്ധിച്ചിടത്തോളം അതു പഴയ കഥയാണ്.
നാൽപ്പത്തെട്ട് അക്കങ്ങൾ കൊണ്ട് പാക്കിസ്ഥാൻകാരന്റെ ഗിന്നസ് റെക്കോഡ് മറികടന്ന മലയാളിയാണ് അജി. അത്യപൂർവമായ ഓർമശക്തിയാണ് ഈ മുപ്പത്തേഴുകാരനെ ലോകത്തിലൊരാൾക്കു മാത്രം ലഭിക്കുന്ന പുരസ്കാരത്തിലേക്ക് എത്തിച്ചത്. എത്ര വലിയ സംഖ്യ ആയിക്കൊള്ളട്ടെ, നാലു സെക്കൻഡ് കൺമുന്നിൽ കിട്ടിയാൽ മതി. അടുത്ത നിമിഷം നിരയും
മാർഗദീപം തെളിഞ്ഞ പാതയിൽ അമ്മയുടെ കൈപിടിച്ചു നടക്കുകയാണ് അവർ. സയൻസും സ്പിരിച്വാലിറ്റിയും ഒരുമിച്ചുള്ള പ്രയാണം അമ്മയിൽ നിന്നാണു തുടങ്ങിയത്. ആദ്യദർശനം മുതൽ ഗുരുവായി മാറിയ ചൈതന്യത്തിന്റെ സാമീപ്യത്തിൽ, വാക്കുകളിൽ പകർന്നു കിട്ടിയ സ്നേഹാമൃതത്തിന്റെ മധുരം പങ്കുവയ്ക്കാൻ അവരിലെഴുപതു പേർ ഒത്തുചേർന്നു.
അരങ്ങിലെ വേഷങ്ങൾ ഹൃദയത്തിലേക്കു ചുവടു വയ്ക്കുന്ന ദൃശ്യാനുഭവമാണു കുചേലവൃത്തം കഥകളി. വർഷങ്ങൾക്കു ശേഷം കുട്ടിക്കാലത്തെ കൂട്ടുകാരനെ കണ്ടുമുട്ടുമ്പോൾ ശ്രീകൃഷ്ണന്റെ സ്നേഹപ്രകടനമാണ് കഥയുടെ ജീവൻ. എന്തേ വൈകിയെന്നു ചോദിച്ച് പരിഭവം പറയുന്ന കൃഷ്ണനും കാണാൻ അത്രമേൽ ആഗ്രഹമുണ്ടായിട്ടും വരാൻ സാധിച്ചില്ലെന്നു
അടച്ചുറപ്പുള്ളൊരു വീടില്ലാത്തവരുടെ സങ്കടങ്ങളില് കാരുണ്യ സ്പര്ശവുമായി എത്തുന്ന പുരോഹിതന്. ഫാ. ഡോ. റിഞ്ചു പി. കോശി വടക്കേത്തലയ്ക്കല് എ ന്ന വൈദികന് കടമ്പനാട്ടുകാര് നല്കുന്ന മേല്വിലാസമാണിത്. പത്തനംതിട്ടയിലെ അടൂരില് നിന്നു കടമ്പനാട്ടേക്കു പോകുന്ന വഴിയോരത്ത് ആരോടു ചോദിച്ചാലും റിഞ്ചു അച്ചന് ജോലി
ഏറെക്കാലത്തെ പ്രണയത്തിന്റെ അവസാന ചുംബനം ഊതിപ്പറപ്പിച്ച് വിമാനത്തിൽ കയറി കാനഡയിലേക്കു പോയ കാമുകിയെയോർത്തു കണ്ണീരണിഞ്ഞ് പ്രിയസുഹൃത്തിന്റെ ഫോൾ കോൾ: ‘‘അളിയാ രണ്ടു ദിവസം ഈ സാഹചര്യത്തിൽ നിന്നു മാറി നിൽക്കണം...’’ വിതുമ്പലിന്റെ വക്കോളമെത്തിയ വാക്കുകളിൽ ആത്മാർഥതയുടെ നൊമ്പരം തേങ്ങി. സഹൃദയങ്ങൾക്കു തലചായ്ക്കാൻ
പുഴയെ പുൽകിയ പാലക്കാടൻ കാറ്റ് മരത്തലപ്പുകളെ തൊട്ടപ്പോൾ മഞ്ഞു തുള്ളികൾ ഉരുകിയിറങ്ങി. ഓലഞ്ഞാലികളുടെ കലപില ശബ്ദം ബാക്ക് ഗ്രൗണ്ട് മ്യൂസിക് പോലെ മധുരമായിരുന്നു. അൽപ്പം റൊമാന്റിക്കായി പറഞ്ഞാൽ പ്രഭാതത്തെ ഇതാ പ്രണയം തലോടുന്നു. കുളക്കാട്ടുകുറിശ്ശിയിൽ പണ്ടുണ്ടായിരുന്ന നെൽപ്പാടങ്ങൾ തോട്ടങ്ങളായി മാറിയെങ്കിലും
‘‘ഈ നഗരം എത്രമാത്രം സുരക്ഷിതമാണെന്നും സ്ത്രീകൾക്ക് ഇതുപോലെ സുരക്ഷിതത്വമുള്ള മറ്റൊരു രാജ്യം ലോകത്ത് ഇല്ലെന്നും ദുബായിയിൽ ജീവിച്ചിട്ടുള്ളവർ തിരിച്ചറിയുന്നു’’ – ലോകത്ത് ഏറ്റവും ഇഷ്ടമുള്ള രാജ്യം ഏതാണെന്നു ചോദിച്ചാൽ നൈല ഉഷയുടെ മറുപടി ഇതാണ്. നൈല ഇതു വെറുതെ പറയുന്നതല്ല. സ്വന്തം ജീവിതാനുഭവങ്ങളുടെ
കിഴക്കേമാനത്തു സൂര്യനുദിച്ചിട്ടും സൗപർണിക നദിയുടെ ഉദ്ഭവസ്ഥാനത്ത് കോടമഞ്ഞ് മൂടിക്കെട്ടി നിന്നു. മലഞ്ചെരിവിൽ പഞ്ഞിക്കെട്ടിന്റെ രൂപത്തിൽ കാറ്റ് തണുപ്പിനെ ഊതിമാറ്റുന്ന ശബ്ദം മാത്രം. രാത്രി മുഴുവൻ കനംകെട്ടിയ കുളിരിനു പുറത്തേയ്ക്ക് കുടജാദ്രി ഉണരുകയാണ്. ഒന്നും കാണാൻ പറ്റുന്നില്ല, വെള്ളത്തുണികൊണ്ടു
ഹർഷാരവും നടത്തിയ ജനം അതു കണ്ട് ആനന്ദനൃത്തം ചവിട്ടി. വേഷഭൂഷാധികൾ അണിഞ്ഞവരിൽ ചിലർ കവിളിലൂടെ ശൂലമുന കുത്തിയിറക്കി. ചോര ഒലിച്ചിറങ്ങുമ്പോഴും അവർ കാതടപ്പിക്കുന്ന ഡപ്പാൻകൂത്ത് സംഗീതത്തിനൊപ്പം ചുവടുവച്ചു – ഇതു ദസറയാണ്, തമിഴ്നാട്ടിലെ കുളസൈ ദസറ. തമിഴ്നാട്ടിൽ തൂത്തുക്കുടി തിരുച്ചെന്തൂരിനു സമീപം കുലശേഖര പട്ടണം
പ്രിയപ്പെട്ട എലെയ്നർ... അങ്ങനെ വിളിക്കാമല്ലോ അല്ലേ? ഇവിടെ, ഈ സെമിത്തേരിയിൽ കോൺക്രീറ്റ് കല്ലറയുടെ അരികിൽ നിൽക്കുമ്പോൾ എന്തിനെന്നറിയാതെ കണ്ണു നിറയുന്നു. വെറുമൊരു കാഴ്ചക്കാരനായി മരിച്ചവരുറങ്ങുന്ന പറമ്പിലേക്കു കയറുന്ന സമയത്ത് തെല്ലും പേടി തോന്നിയിരുന്നില്ല. പക്ഷേ, പൂച്ചെടികളുടെ ചതുരമണ്ഡപത്തിനു നടുവിൽ
കേരളത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളും ഷിജിന കണ്ടിട്ടില്ല. സംസ്ഥാനത്തിലൂടെ സർവീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും കയറിയിട്ടുമില്ല. എന്നാൽ ഈ സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്നതിനു മുൻപേ ഷിജിനയുടെ ശബ്ദം ഓടിയെത്താറുണ്ട്. ‘ഞാൻ പറഞ്ഞാൽ ട്രെയിൻ വരും, എന്റെ ശബ്ദമുയർന്നാൽ ട്രെയിൻ പുറപ്പെടും’ ഇങ്ങനെ പറയാൻ
‘‘ദിവസക്കൂലിയിൽ നിന്ന് ചെറിയൊരു തുക നീക്കിവയ്ക്കാൻ തയാറാണെങ്കിൽ നിങ്ങൾക്കും അമേരിക്കയിലും റഷ്യയിലും ബ്രിട്ടനിലുമൊക്കെ പോകാം.’’ ഇതിനെക്കുറിച്ചു കൂടുതൽ അറിയണമെങ്കിൽ കോട്ടയം കങ്ങഴ ശിവക്ഷേത്രത്തിനു സമീപത്തു പ്രവർത്തിക്കുന്ന ശിവശക്തി പപ്പട നിർമാണ കേന്ദ്രം സന്ദർശിക്കണം. ശിവോദയ ഭവനിൽ കൃഷ്ണപിള്ളയുടെ മകൻ
എന്റെ അച്ഛൻ മാത്യു ടയർ വ്യാപാരിയായിരുന്നു. കോഴിക്കോട് വലിയങ്ങാടിക്കടുത്ത് രണ്ടാം ഗേറ്റിനു സമീപം അച്ഛന് ടയർ വിൽപന ശാല ഉണ്ടായിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി അദ്ദേഹം ധാരാളം യാത്ര ചെയ്തിരുന്നു. അച്ഛന്റെയൊപ്പം കടയിലേക്കു പോയപ്പോഴാണ് ഞാൻ ആദ്യമായി കോഴിക്കോട് പട്ടണം കണ്ടത്. ഹൽവാ ബസാറും വലിയങ്ങാടിയും
Results 1-15 of 129