Vanitha Veedu, on Home, Architecture & Interior Design is the largest selling magazine in this category in Malayalam.
October 2025
September 2025
ലക്ഷങ്ങൾ ചെലവാക്കി ഹോംതിയറ്റർ പണിതിട്ട് അവിടെ കയറാതെ എപ്പോഴും ഊണുമേശയ്ക്കടുത്തുള്ള ടിവിയുടെ മുന്നിൽ ഇരിക്കുന്നവരെ കണ്ടിട്ടില്ലേ? എന്നാൽ, ടിവി കാണാൻ ‘കൂടുതൽ സമയം ചെലവഴിക്കുന്നിടം ഏറ്റവും നല്ല രീതിയിൽ ക്രമീകരിക്കണം’ എന്നതാണ് പുതിയ കാഴ്ചപ്പാട്. ബെഡ്റൂം സിനിമ, ലിവിങ്റൂം സിനിമ, സ്റ്റുഡിയോ ഹോംതിയറ്റർ
ആത്തംകുടി ടൈൽ പോലെയുള്ള ഹാൻഡ്മെയ്ഡ് ടൈൽ നിർമിക്കുന്ന ഫാക്ടറി നമ്മുടെ നാട്ടിലുമുണ്ട്; അധികം ആർക്കും അറിയില്ല എന്നു മാത്രം. ചാത്തന്നൂരിനടുത്ത് ചിറക്കര വാഴവിള ജംക്ഷനിലാണ് കേരളത്തിലെ ഏക ഹാൻഡ്മെയ്ഡ് ടൈൽ ഫാക്ടറി. പേര് ലക്സ്ക്രീറ്റ്. ആർക്കിടെക്ട് സുധീഷ് സുധർമനാണ് സാരഥി. 250 സ്ക്വയർഫീറ്റോ അതിൽ കൂടുതലോ
ലെയ്ലാൻഡ് ലോറിയുടെ ഗിയർ ബോക്സ് ആണ് ഇവിടെ മേശയുടെ കാൽ. കൊച്ചി ഇടപ്പള്ളിയിലെ ‘ഹിഡൻ കഫേ’യിലെ സ്മാർട് െഎഡിയകളിൽ ഒന്നാണിത്. കാപ്പി കുടിച്ചിരിക്കുമ്പോൾ ഒരു രസത്തിന് ഗിയർ മാറ്റിക്കളിക്കാം. ഗെയ്റ്റ് മുതൽ ഇത്തരം വ്യത്യസ്ത കാഴ്ചകളും ആശയങ്ങളുമായി വൈറൽ ആയി മാറിയിരിക്കുകയാണ് ‘ഹിഡൻ കഫേ.’ ഡ്രില്ലിങ് മെഷീൻ,
Hidden Cafe in Kochi is a unique cafe hidden amidst lush greenery. Kochi's Hidden Cafe offers a refreshing escape with art and smart ideas.
വലിയ പൂക്കൾ, പക്ഷികൾ, ഇലകൾ... കാടിളകി വീട്ടിൽ കയറിയതാണോ എന്നു സംശയിക്കേണ്ട, വലിയ ചിത്രങ്ങൾ ഉള്ള വോൾപേപ്പറും സ്റ്റിക്കറുമൊക്കെ ഇപ്പോഴത്തെ ട്രെൻഡ് ആണ്. ബയോഫിലിക് ആർക്കിടെക്ചറിനു പ്രധാന്യമേറിയതോടെയാണ് വലിയ പൂക്കൾ, ഇലകൾ, വാഴ, മരങ്ങൾ, തെങ്ങോല തുടങ്ങിയ മോട്ടിഫുകൾ ഭിത്തിയിൽ സ്ഥാനം പിടിച്ചു തുടങ്ങിയത്.
കോർട്യാർഡ് ഒക്കെ കൊള്ളാം, പക്ഷേ, തുറന്ന റൂഫ് ആണെങ്കിൽ മഴ പെയ്താൽ അകത്താകെ വെള്ളം... ഗ്ലാസ് ഇട്ട മേൽക്കൂരയാണെങ്കിൽ വീടിനകം ഫർണസ് പോലെ... കോർട്യാർഡിനെക്കുറിച്ച് ആലോചിക്കുമ്പോൾ എല്ലാവരുടെ മനസ്സിലും ഇതൊക്കെയാണ് വരിക. ആവശ്യമനുസരിച്ച് അടച്ചുവയ്ക്കാനും വേണ്ടപ്പോൾ തുറക്കാനും കഴിയുന്ന മേൽക്കൂരയുണ്ടെങ്കിൽ
ടൈൽ വിപണിയിൽ വിലക്കുറവിന്റെ കാലമാണിപ്പോൾ. ചതുരശ്രയടിക്ക് 30 രൂപ മുതൽ ടൈൽ ലഭിക്കും. അതുകൊണ്ടുതന്നെ വീടുപണിയുകയോ പുതുക്കുകയോ ചെയ്യുന്നവർക്ക് ധൈര്യമായി ടൈലിനെ കൂട്ടുപിടിക്കാം. ഗ്രാനൈറ്റ്, മാർബിൾ, തടി, കൃത്രിമവും പ്രകൃതിദത്തവുമായ കല്ലുകൾ തുടങ്ങി എന്തിനും പകരം വയ്ക്കാൻ ഇന്നു ടൈലിനു സാധിക്കും. പുതു
ചെറിയ ബെഡ്റൂം ആണെങ്കിലും വിഷമിക്കേണ്ട. മൾട്ടിപർപ്പസ് ഫർണിച്ചർ, മൾട്ടിഫങ്ഷണൽ സ്റ്റോറേജ് തുടങ്ങിയവയൊക്കെ വിപണിയിലുണ്ട്. അതെല്ലാം പ്രയോജനപ്പെടുത്താം. പരമാവധി സ്റ്റോറേജ് സ്പേസ് ഉള്ള ബെഡ് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. ബെഡ്ഷീറ്റും മറ്റും അവിടെ സൂക്ഷിച്ചുവയ്ക്കാം. വാഡ്രോബിന്റെ പുറമേയുള്ള ഭംഗി
ഏറ്റവുമധികം സമയം നിന്ന് ജോലി ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് അടുക്കള. അതുകൊണ്ടുതന്നെ അടുക്കളയുടെ ചെറിയ പ്രശ്നങ്ങൾപോലും അവിടെ ജോലിചെയ്യുന്നവരുടെ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാം. അടുക്കള കഴിവതും ചെറുതാകുന്നതാണ് നല്ലത്. സ്ഥലം കൂടുംതോറും നടപ്പുകൂടും. സിങ്ക്, ഹോബ്, ഫ്രിജ് ത്രയത്തെയാണ് കിച്ചൺ ട്രയാംഗിൾ
ദിവസവും ഇരുന്നു പഠിക്കാൻ ഒരു നിശ്ചിത സ്ഥലം ക്രമീകരിച്ചു വയ്ക്കുന്നതു നല്ലതാണ്. അവിടെ ചെന്നിരിക്കുമ്പോൾത്തന്നെ തലച്ചോറിന് ഇത് പഠനവേളയാണ് എന്ന സൂചന കിട്ടാനും അതുവഴി ഏകാഗ്രത മെച്ചപ്പെടാനും പഠനമുറിയുണ്ടാകുന്നതു സഹായിക്കും. പഠിക്കാൻ ഇരിക്കുന്ന സ്ഥലത്ത് ആവശ്യത്തിനു വെളിച്ചം ഉണ്ടായിരിക്കണം. അത്,
Results 1-10 of 209