ADVERTISEMENT

നാല് വർഷം മുൻപ് സീറോ സ്റ്റുഡിയോയിലെ ആർക്കിടെക്ട് ഹഫീഫിന്റെ തലയിലുദിച്ച ആശയം... ന്യായമായ വിലയിൽ പ്രീമിയം, ഡിസൈനർ ഫർണിച്ചർ നിർമിക്കാമെന്ന ആ ആശയം ഹഫീഫ് അടുത്ത സുഹൃത്തായ ആർക്കിടെക്ട് അമീനോടു പങ്കുവച്ചു. അമീന്റെ കുടുംബം 1996 മുതൽ ഫർണിച്ചർ രംഗത്തുള്ളവരായതിനാൽ കുട്ടിക്കാലം കൂടുതലും ചെലവഴിച്ചത് തടി ഫാക്ടറിയിൽ ആണ്. ആർക്കിടെക്ചറിനു ചേരുന്നതിന് ഒരു വർഷം മുൻപ് ഹഫീഫും അമീനും കൂടി തടി ഫാക്ടറി നോക്കിനടത്തിയിരുന്നു. അങ്ങനെ ഒരുപാട് ആലോചനകൾക്കും തയാറെടുപ്പുകൾക്കുമൊടുവിൽ 2022ൽ ‘ബിയോണ്ട്’  (Beond) ഫർണിച്ചർ സ്റ്റോർ ജനിച്ചു. കണ്ണൂരിനും കോഴിക്കോടിനും ശേഷം ബിയോണ്ട് കൊച്ചിയിലേക്ക് എത്തുമ്പോൾ പാർട്നർമാരായ അമീൻ അഹമ്മദ്, അബ്ദുൽ ഫത്താഹ് ഹസൻ, ഷബ്ന ഹഫീഫ്, സത്യജിത് പ്രഭു എന്നിവർ സംസാരിക്കുന്നു.

beond4

എന്താണ് ബിയോണ്ടിനെ വ്യത്യസ്തമാക്കുന്നത്?

ADVERTISEMENT

പൂർണമായും കസ്റ്റമറിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രീമിയം, ഡിസൈനർ ഫർണിച്ചർ ആണ് ബിയോണ്ട് നൽകുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി ഈ രംഗത്തുള്ള കൈത്തൊഴിൽക്കാരുടെ അനുഭവസമ്പത്ത് കൈമുതലായുണ്ട്. ആർക്കിടെക്ടും ഡിസൈനറും പരിചയപ്പെടുത്തുന്ന ഏതു ഡിസൈനും ഏതു പുതിയ ട്രെൻഡും ഇവർക്ക് അനായാസം നിർമിക്കാൻ സാധിക്കും. അതിനാൽ വീടുകൾക്കും വാണിജ്യസ്ഥാപനങ്ങൾക്കുമുള്ള മുഴുവൻ ഇന്റീരിയർ വർക്കും ചെയ്തു നൽകാനാവും. മറ്റുള്ളവരെ അപേക്ഷിച്ച് വിലയും കുറവാണ്. സ്വന്തം ഫാക്ടറികൾ, സ്വന്തം റീടെയ്ൽ സ്റ്റോർ, സ്വന്തമായ ലോജിസ്റ്റിക്സ് സംവിധാനം എന്നിവയാണ് അതിനു സഹായിക്കുന്നത്.

beond2

ബിയോണ്ട് കൊച്ചിയിലേക്ക് എത്തുമ്പോൾ എന്താണ് പ്രതീക്ഷിക്കേണ്ടത്?

ADVERTISEMENT

ഇത് കേരളത്തിലെ ഞങ്ങളുടെ മൂന്നാമത്തെ സ്റ്റോർ ആണ്. കർണാടക, തമിഴ്നാട്, തെലുങ്കാന എന്നിവിടങ്ങളിലേക്കും ഫർണിച്ചർ നൽകുന്നുണ്ട്. ആർക്കിടെക്ട്, ഡിസൈനർമാർ എന്നിവരോട് കൈകോർക്കുന്നതിനൊപ്പം തന്നെ ഞങ്ങളുടെ വേറിട്ട ഡിസൈൻ പ്രദർശിപ്പിക്കുന്ന ഫർണിച്ചർ കാറ്റലോഗ് ഇവിടെയുണ്ട്. വുഡൻ ഡെക്കർ, ക്ലേ കൊണ്ടുള്ള വേസുകൾ, പോട്ടുകൾ, കണ്ണാടികൾ, ഓഫ്ബീറ്റ് ഫർണിച്ചർ പീസ് എന്നിവയും ഇവിടെ കാണാം. എക്സ്പീരിയൻസ് സെന്ററിൽ ഡിസൈനുകളുടെ വൈവിധ്യം, നിലവാരം, ശേഖരം, സാമഗ്രികൾ എന്നിവ അനുഭവിച്ചറിയാം. ആളുകൾക്ക് സ്വയം അവരുടെ മുറികൾ വിഭാവനം ചെയ്ത് ഡിസൈൻ തിരഞ്ഞെടുക്കാവുന്ന എക്സ്പീരിയൻസ് സെന്ററാണ്. പോക്കറ്റ് കീറാതെ പ്രീമിയം ഫർണിച്ചർ സ്വന്തമാക്കാൻ സാധിക്കും.

beond3

തടി കൂടാതെ ഏതെല്ലാം മെറ്റീരിയലിലുള്ള ഫർണിച്ചറാണ് ലഭിക്കുന്നത്?

ADVERTISEMENT

ഫോറസ്റ്റ് ഗ്രേഡിലുള്ള തേക്ക് ബിയോണ്ടിന്റെ പ്രത്യേകതയാണ്. വലിയ തടിക്കഷണങ്ങൾക്ക് ആഷ്‌വുഡ്, റോസ്‌വുഡ്, വെള്ള തേക്ക്, മഹാഗണി, റെയിൻട്രീ എന്നിവ ഉപയോഗിക്കുന്നു. മോഡുലറിൽ പ്ലൈവുഡ്, എച്ച്ഡിഎഫ്, പാർട്ടിക്കിൾ ബോർഡ് വിത് വെനീർ/മൈക്ക/പെയിന്റ് ഫിനിഷ് എന്നിവയും.

മെറ്റൽ, ചൂരൽ, ഗ്ലാസ്, മാർബിൾ, ഗ്രാനൈറ്റ്, ലെതർ, ഫാബ്രിക് തുടങ്ങിയവയും ചെയ്യുന്നുണ്ട്. പ്രീമിയം മെറ്റീരിയലും ബ്രാൻഡഡ് ആക്സസറികളുമേ ഉപയോഗിക്കാറുള്ളൂ. ലിവിങ്, ഡൈനിങ്, ബെഡ്റൂം, കിച്ചൺ ഇന്റീരിയർ ഉൾപ്പെടുത്തി കസ്റ്റമൈസേഷൻ സാധ്യതകളുടെ വലിയ ശേഖരമാണ് ഞങ്ങൾ ഒരുക്കുന്നത്.

കടപ്പാട്:
ബിയോണ്ട്,
പാലാരിവട്ടം, കൊച്ചി
ernakulam@beondspace.com