Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
January 2026
November 2025
ഇടുക്കി ഉപ്പുതറയിൽ യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. എംസി കവല സ്വദേശി മലയക്കാവിൽ രജനി സുബിനാണ് മരിച്ചത്. മക്കൾ സ്കൂൾ വിട്ടെത്തിയപ്പോൾ രജനിയെ മരിച്ച നിലയിൽ കാണുകയായിരുന്നു. ഇവർ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രാര്ഥനകളെ വിഫലമാക്കി 4 വയസുകാരന് റയാൻ മോൻ യാത്രയായി. ചെറിയ പ്രായത്തില് ബ്ലഡ് ക്യാൻസർ ബാധിച്ചതോടെ നാട്ടുകാരുടെ സഹായത്തോടെ മജ്ജ മാറ്റിവയ്ക്കലിന് വിധേയനായ കുട്ടി ഒടുവില് മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം പാറശാല കുഴിഞ്ഞാൻവിള സ്വദേശി കൂലിപ്പണിക്കാരനായ അജികുമാർ -
തൃശൂര് അമ്പലക്കാവില് അമ്മയെയും കുഞ്ഞിനെയും മരിച്ചനിലയില് കണ്ടെത്തി. അഞ്ചു വയസുകാരനായ അക്ഷയജിത്തിനെ കൊലപ്പെടുത്തി അമ്മ ശില്പ (30) ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ടു മുറികളിലായാണ് ശില്പയും ഭര്ത്താവും കഴിഞ്ഞിരുന്നത്. കുഞ്ഞ് ശില്പയ്ക്കൊപ്പമായിരുന്നു ഉറങ്ങിയിരുന്നത്. രാവിലെ
ചില സ്ത്രീകളുടെ കള്ള പരാതിയിന്മേൽ ജീവിതം നഷ്ടപെട്ട എത്രയെത്ര പുരുഷന്മാർ ഈ ലോകത്തുണ്ടെന്നു നിങ്ങൾക്കറിയോ എന്ന ചോദ്യവുമായി ഡബ്ബിങ് ആര്ട്ടിസ്റ്റും മോഡലുമായ പ്രില്ന രാജ്. കള്ള പരാതിയുടെ ഫലമായി പിന്നീട് അങ്ങോട്ട് അവർക്കു പുറത്തിറങ്ങി നടക്കാൻ പോലും ആവാത്ത സ്ഥിതിയിൽ ജീവൻ പോലും നഷ്ടപ്പെടുത്താൻ നോക്കിയ
പ്രസവം കഴിഞ്ഞതിനു പിന്നാലെ ശരീരത്തിനുള്ളില് കോട്ടണ് തുണി കണ്ട സംഭവത്തില് ദുരനുഭവം വെളിപ്പെടുത്തി യുവതി. രക്തസ്രാവം തടയാന് വച്ച തുണി പുറത്തെടുത്തില്ലെന്നാണ് ഡോക്ടര്മാര്ക്കെതിരായ ആരോപണം. മാനന്തവാടിയിലെ വയനാട് മെഡിക്കല് കോളജിന്റെ ചികില്സാപ്പിഴവാണ് സംഭവത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.
കൊട്ടാരക്കര- കൊല്ലം യാത്രക്കിടെ കെഎസ്ആര്ടിസി ബസില് നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി. സോഷ്യല് മീഡിയയിലൂടെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. 40നും 50നും ഇടയില് പ്രായം തോന്നിക്കുന്ന വ്യക്തി മറ്റ് സീറ്റുകള് ഉണ്ടായിട്ടും തന്റെ അടുത്ത് വന്ന് ഇരിക്കുകയായിരുന്നെന്നും
പത്തനംതിട്ടയിൽ കാമുകിയെ സ്വന്തമാക്കാൻ മനപൂര്വം വാഹനാപകടമുണ്ടാക്കി രക്ഷകനായെത്തിയ കാമുകനും സുഹൃത്തും അറസ്റ്റിൽ. രക്ഷകരായി എത്തി പെൺകുട്ടിയുടെ കുടുംബത്തിന്റെ അനുകമ്പ നേടി വിവാഹം നടത്താനായിരുന്നു പദ്ധതി. കോന്നി മാമ്മൂട് സ്വദേശി രഞ്ജിത്ത് രാജൻ, കോന്നിത്താഴം സ്വദേശി അജാസ് എന്നിവരാണ് അറസ്റ്റിലായത്.
രാജേഷിനിപ്പോൾ മനസ്സിലാണ് തീ! ഏക വരുമാന മാർഗമായ ഓട്ടോറിക്ഷ 2 വർഷത്തിനിടെ 3 തവണയാണു സാമൂഹികവിരുദ്ധർ തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ചത്. ആരാണെന്നു കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടുമില്ല. രണ്ടാമതു വാങ്ങിയ ഓട്ടോയും കത്തി നശിച്ചതിനാൽ നിലവിൽ കൂലിപ്പണി ചെയ്താണു രാജേഷ് കുടുംബം നോക്കുന്നത്. രാജാക്കാട്
ഏഴു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ പേടി മാറ്റാന് ആനയുടെ അടിയിലൂടെ കൊണ്ടുപോകുന്നതിനിടെ കുഞ്ഞ് നിലത്തുവീണു. പാപ്പാനെ കൊന്ന ആനയുടെ അടുത്തേക്കാണ് പിഞ്ചുകുഞ്ഞിന്റെ പേടി മാറ്റാന് കൊണ്ടുപോയത്. ആലപ്പുഴ ഹരിപ്പാട്ടാണ് സംഭവം. ഒരു പാപ്പാന് കുഞ്ഞിനെ ആനയുടെ തുമ്പികൈയുടെ അടിയിലൂടെ ആദ്യം ഏതിര്വശത്ത് നിന്ന
സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ പൊലീസ് ഉദ്യോഗസ്ഥനാണ് എസ് ഐ ഷാനവാസ്. ലഹരിക്കെതിരായി അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പത്തനാപുരത്തെ വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ ആയിരുന്നു എസ് ഐയുടെ പ്രസംഗം. ഒരു യുവാവിൽ നിന്ന്
ആലപ്പുഴ ജില്ല ജയിലിൽ പോക്സോ കേസ് പ്രതിക്ക് മർദനം. സഹതടവുകാരനാണ് പോക്സോ പ്രതിയുടെ പല്ല് അടിച്ചു കൊഴിച്ചത്. തനിക്കും പെൺമക്കൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു മർദനം. പോക്സോ കേസിലെ പ്രതിയാണെന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു മർദനം. പോക്സോ കേസ് പ്രതി 85 വയസുകാരനായ തങ്കപ്പനാണ് മർദനമേറ്റത്. സംഭവത്തിൽ ആലപ്പുഴ
വീടിന് തീ പിടിച്ചതോടെ മുറിക്കുള്ളില് കുടുങ്ങിപ്പോയ യുവതി ശ്വാസംമുട്ടി മരിച്ചു. ബെംഗളൂരുവിലെ സുബ്രഹ്മണ്യ ലേഔട്ടിലാണ് ദാരുണ സംഭവം. സോഫ്റ്റ്വെയര് എന്ജിനീയറായ ശര്മിള (34) ആണ് മരിച്ചത്. മംഗളൂരു സ്വദേശിയായ ശര്മിള അടുത്തയിടെയാണ് അപാര്ട്മെന്റിലേക്ക് താമസം മാറിയെത്തിയത്. രാത്രി പത്തരയോടെ മുകള്
Results 1-12 of 683