Manorama Traveller is a travel magazine in Malayalam from the house of Vanitha.
November 2025
സുന്ദരമായ നാല് ദിനരാത്രങ്ങൾക്ക് ശേഷം ബോസ്ഫറസ് ബ്രിജ് കടന്ന് ഇസ്താംബുളിനോട് വിട പറയുമ്പോൾ ‘ഏഷ്യയിലേക്ക് സ്വാഗതം’ എന്ന ബോർഡ് കണ്ടു. അതേ, ഞങ്ങൾ യൂറോപ്പിൽ നിന്നും വീണ്ടും ഏഷ്യയിലേക്ക് കടന്നിരിക്കുന്നു. റോഡ് ട്രിപ് എടുക്കുമ്പോൾ, തുർക്കിയിലെ ഞങ്ങളുടെ ഒരു ദിവസം അധികം നഷ്ടമാകുമല്ലോ എന്ന ആശങ്ക വൈകാതെ
ശരത്കാല കാറ്റ് തഷിച്ചോസോങ്ങിന്റെ മതിലുകളിൽ തട്ടുമ്പോൾ പാരമ്പര്യത്തിന്റെ ഗാംഭീര്യമുള്ള കാവൽക്കാരൻ കൂടിയായ ആ കോട്ട പതിവുപോലെ നിറങ്ങളുടെ തിളക്കത്തിൽ മുങ്ങിയിരുന്നു. ഇളകിയാടുന്ന പ്രാർത്ഥനാ പതാകകളും കാറ്റിൽ നൃത്തം ചെയ്യുന്ന ബാനറുകളും ആ പരിസരത്തിന്റെ നിറച്ചാർത്തിനെ ഉത്സവലഹരിയിലേക്ക് ഉയർത്തുന്നതായി
മേലേ നീലാകാശം. താഴെ നീലത്തടാകവും പച്ചപ്പുൽമേടുകളും. മനസ്സിൽ എന്നോ കടന്നു കൂടിയ സ്വപ്നമാണു മുന്നിൽ തെളിഞ്ഞത്. സോൻ കുൽ. കിർഗിസ്ഥാനിലെ അപൂർവ സുന്ദരമായ ഭൂപ്രദേശം. സുന്ദരതടാകക്കരയിൽ പച്ചപ്പ് മാത്രം കണ്ടായിരുന്നു ഇതുവരെയുള്ള യാത്ര. എന്നാൽ സോൻ കുലിലേക്കുള്ള യാത്രക്കിടയിലാണ് ഭൂപ്രകൃതി മാറി മറഞ്ഞത്.
സ്പെയിനിലെ ഗ്രാനഡയിൽ സ്ഥിതി ചെയ്യുന്ന നസ്രിദ് കൊട്ടാരങ്ങൾ അലമ്പ്രയുടെ ഏറ്റവും മനോഹാരിതയുള്ള ഇടമാണ്. മൂറിഷ് വാസ്തുകല, അറബിക് കൊത്തുപണി, പൂന്തോട്ടങ്ങൾ എന്നിവയാൽ ലോകപ്രശസ്തമാണ്. അലമ്പ സന്ദർശിക്കുന്നവർ തീർച്ചയായും കാണേണ്ട കൊട്ടാരസമുച്ചയമാണിത്. പ്രകൃതിസൗന്ദര്യം ചേർത്തു വച്ച ജനറലൈഫെ നസ്രിദ്
പ്രകൃതിയൊരുക്കിയ മായാജാലക്കാഴ്ചകളായാണു ചുവന്ന പാറകളാൽ നിർമിതമായ ജെറ്റി ഒഗുസും ചുവന്ന നിറമുള്ള സ്കസ്ക കാന്യനും മുന്നിൽ തെളിഞ്ഞത്. കിർഗിസ് ജനതയുടെ നാടോടി ജീവിതത്തിന്റെ ഓരത്തെ കാഴ്ചകളിലൂടെ... കാളക്കൂറ്റന്മാരെപ്പോലെ ജെറ്റിഒഗുസ് ഏഴ് കാളകളോട് സാമ്യമുള്ള ചുവന്ന മണൽക്കല്ലുകളാൽ പ്രകൃതി തീർത്ത
851 ഭാഷകൾ ഉള്ളയിടം, ആയിരത്തിലധികം ഗോത്രങ്ങൾ, ആമസോണും കോംഗോയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മഴക്കാടുകളുള്ള ഇടം... തുടങ്ങി വിവിധ പ്രത്യേകതകളുള്ള പാപുവ ന്യൂഗിനിയ. ആരെയും കൊതിപ്പിക്കുന്ന വർണശബളമായ പക്ഷികളുടെ ലോകം. ബേർഡ് ഫൊട്ടോഗ്രഫിയെ സ്നേഹിക്കുന്നവർക്ക് മുന്നിൽ തുറക്കപ്പെടുന്ന പറുദീസയാണ് പാപുവ ന്യൂഗിനിയ.
സ്പെയിനിലെ ചരിത്ര നഗരമാണു ഗ്രാനഡ. വിസ്മയിപ്പിക്കുന്ന വാസ്തുകലയുടെ പേരിൽ പ്രശസ്തമാണ് ഈ നഗരം. ഗ്രാനഡയിൽ മൂറിഷ് വാസ്തുകലയുെട മനോഹാരിതയിൽ തീർത്ത കൊട്ടാരങ്ങളും കോട്ടകളും പൂന്തോട്ടങ്ങളുമുള്ള സമുച്ചയമാണ് അലമ്പ്ര... യുനെസ്കോ പൈതൃക സ്മാരകം കൂടിയാണ് ഈ സമുച്ചയം. ഗ്രാനഡയുടെ തിലകമായ അലമ്പ്ര സെന്ട്രോയിൽ
കിർഗിസ്ഥാനിലെ ചരിത്ര സ്മാരകങ്ങളിൽ ഒന്നാണ് ബുറാന ടവർ. ഇത് യുനെസ്കോയുടെ സംരക്ഷണയിലാണ്. ടോക്മോക്ക് നഗരത്തിനടുത്താണ് ഈ ടവർ സ്ഥിതി ചെയ്യുന്നത്. ഗോപുരത്തിന് പുറമേ, ഉടനീളം നിരവധി ബാൽബലുകൾ (തുർക്കിക്/ഇസ്ലാമിക് ശവകുടീരങ്ങൾ) ഉണ്ട്. വളഞ്ഞുപുളഞ്ഞ പടികൾ കയറി ടവറിന്റെ മുകളിലേക്ക്. അവിടെ നിന്നാൽ ടിയാൻ ഷാൻ
അതിർവരമ്പുകൾ ഭേദിച്ചു ഒന്നായ നീലവാനവും, നീലത്തടാകവും. തീരത്തെ പച്ച പുൽമേട്ടിൽ തവിട്ടു നിറത്തിലുള്ള ഒരു കുതിര മേയുന്നു. അതിനപ്പുറം മഞ്ഞു മലകൾ. മനസ്സിൽ എന്നോ കടന്നു കൂടിയ സ്വപ്നം പോലൊരു ദൃശ്യം. കിർഗിസ്ഥാനിലെത്തിയപ്പോൾ കൺമുന്നിലെത്തിയത് ആ സ്വപ്നദൃശ്യങ്ങളാണ്... മനോഹരഭൂമിയിലേക്ക്... അബുദാബിയിൽ
വോൾഗ നദിയാൽ ചുറ്റപ്പെട്ട നഗരമാണ് മോസ്കോ. മനോഹരമായ അംബരചുംബികളും യൂറോപ്യൻ ക്ലാസിക്കൽ രീതിയിൽ പണിത കെട്ടിടങ്ങളും തെരുവോരം നിറയെ വഴിവാണിഭക്കാരുമുള്ള നഗരം. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം മോസ്കോ എന്നാൽ റെഡ് സ്ക്വയറും അതിന് ചുറ്റിലുമുള്ള സ്മാരകങ്ങളും തന്നെയാണ്. യുനെസ്കോ ലോക പൈതൃകപട്ടികയിൽ സ്ഥാനം
മാഡ്രിഡിൽ നിന്നു ബസിൽ കയറുമ്പോൾ മനസ്സിൽ ആവേശം നിറഞ്ഞു. ബക്കറ്റ് ലിസ്റ്റിൽ കാലങ്ങളായുള്ള ടൊലെഡൊയിലേക്കാണു യാത്ര. ജൂത, ക്രൈസ്തവ, ഇസ്ലാമിക സംസ്കാരങ്ങൾ സംഗമിക്കുന്ന നഗരമെന്നാണു ടൊലെഡൊ അ റിയപ്പെടുന്നത്. കെട്ടിടങ്ങളിലും കല്ലുപാകിയ തെരുവുകളിലും പലതരം സംസ്കാരങ്ങളുടെ അടയാളങ്ങൾ... ഉയരമേറിയ ഗോഥിക് കത്തീഡ്രൽ
മഞ്ഞണിഞ്ഞ ഈ ശൈത്യകാല പ്രഭാതത്തിൽ ബ്രസൽസിലിരുന്ന് ചൂട് ചോക്കലേറ്റും വേഫിൾസും കഴിച്ചാൽ പോരേ? എന്തിനുള്ള പുറപ്പാടാണ് ഇത്? തിരക്കേറിയ ബ്രസൽസ് നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ലക്സംബർഗിലേക്കുള്ള ട്രെയിനിൽ കയറവേ ഞാൻ എന്നോടു തന്നെ പലവട്ടം ചോദിച്ച ചോദ്യമായിരുന്നു ഇത്. എങ്കിലും എനിക്ക് അങ്ങനെ ഇരിക്കാൻ
വെള്ളത്തിനടിയിലൂടെ മാത്രം എത്തിച്ചേരാവുന്ന പുരാതന നഗരം. ആ കഥയുടെ കൗതുകവുമായാണ് ഈ സഞ്ചാരം. അന്റാലിയയിലെ ലൈസിയൻ ട്രെയിലാണു ലക്ഷ്യം. കൊന്യാൽറ്റിയിൽ ആരംഭിക്കുന്ന ഈ പാതയ്ക്ക് 760 കിലോമീറ്റർ ദൈർഘ്യമുണ്ട്. അന്തിമപോയിന്റ് ഫെത്തീ വരെ നടന്നെത്താൻ ഒരു മാസം വേണം. വാഹനത്തിലാണെങ്കിലും ദിവസങ്ങൾ വേണ്ടിവരും.
പഴക്കം കൂടും തോറും വീര്യം കൂടുന്ന രുചിക്കൂട്ട് അതിന്റെ പൂർണ അർഥത്തിൽ ആസ്വദിക്കാൻ ഒരു ഉത്സവം. വീഞ്ഞിന്റെ ലഹരി അത്രമേൽ സുന്ദരമായി സഞ്ചാരികളിലേക്കെത്തുന്ന കാഴ്ച, ജർമനിയിലെ ബാഡ് ഡുർക്കെയിം വൈൻ ആരാധകരുടെ സ്വർഗമാണ്. ലോകത്തിലെ ഏറ്റവും വലിയ െെവൻ ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം ബാഡ് ഡുർക്കെയിമിലെ വൂസ്റ്റ്
ഉച്ചവെയിലൊടുങ്ങും മുൻപ് കൊളംബോയിലെ ബണ്ടാരനായക വിമാനത്താവളത്തിൽ എത്തി. അത്യാവശ്യം കുറച്ച് പണം ശ്രീലങ്കൻ കറൻസിയിലേക്ക് മാറ്റിയെടുത്ത്, എയർപോർട്ടിലെ കൗണ്ടറിൽ നിന്ന് ഡയലോഗ് എന്ന ശ്രീലങ്കൻ സിം കാർഡും വാങ്ങി പുറത്തു കടക്കുമ്പോൾ ട്രാവൽകമ്പനി ഉടമ റിദ്വാൻ പറഞ്ഞയച്ച ടാക്സി കാത്തു നിന്നിരുന്നു. കാറിൽ കൊളംബോ
Results 1-15 of 103