Manorama Traveller is a travel magazine in Malayalam from the house of Vanitha.
July 2025
September 2025
ശൃംഗേരി യാത്ര നിശ്ചയിച്ച ദിവസമെത്തിയപ്പോൾ അവിടെ കനത്ത മഴ. ലീവ് വേറെ കിട്ടാനില്ല. ശനിയും ഞായറുമായി പോകാൻ തന്നെ ഉറച്ചു. മംഗളൂരു അടുക്കുമ്പോഴേക്ക് കിഴക്കൻ മാനത്ത് കാർമേഘം ഉരുണ്ടു കയറിത്തുടങ്ങിയിരുന്നു. മംഗളൂരു സെൻട്രലിൽ ട്രെയിൻ ഇറങ്ങി. മഴയ്ക്കു മുൻപേ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കോടി. സമയം ഉച്ചയ്ക്ക്
മനുഷ്യത്ത്വത്തിന് മരണമുണ്ടോ? ഇസ്രായേലിലെ ഹോളോകോസ്റ്റ് മ്യൂസിയമായ 'യാദ് വഷേം' ഈ ചോദ്യത്തിന്റെ ഉത്തരമാണ്. മനുഷ്യത്ത്വം മരിച്ച ഒരു കാലത്തിന്റെ അടയാളപ്പെടുത്തലുകളാണ് യാദ് വഷേം. ജൂതന്മാരെ കൂട്ടക്കുരുതി നടത്തിയതിന്റെ ഓർമ മന്ദിരം. സമാനതകളില്ലാത്ത പീഡനങ്ങളുടെ, സർവവ്യാപിയായ മരണത്തിന്റെ നിഴലുകൾ എങ്ങും
അസാമാന്യ വലുപ്പമുള്ള, ആന വശം തിരിഞ്ഞിരിക്കുന്നതുപോലെ കൂറ്റൻ ഒറ്റക്കൽ പാറ. ആനപ്പുറത്ത് പച്ചനിറമുള്ള കുട നിവർത്തിയതുപോലെ പാറപ്പുറത്ത് വളർന്ന് പന്തലിച്ച ബോധിവൃക്ഷം. നാന്നൂറോളം പടികൾ കയറി അവിടെത്തുമ്പോൾ മന്ദാരഗിരി കാഴ്ചവയ്ക്കുന്ന ദൃശ്യങ്ങൾ മയിൽപീലികൊണ്ടുള്ള തഴുകലിന്റെ സുഖമുള്ള തിരയിളക്കം
കേദാർകാന്തയിലെ സൂര്യോദയ ദൃശ്യം ഒരു മോഹമായി മനസ്സിൽ കയറിക്കൂടിയത് എന്നാണെന്ന് ഓർക്കുന്നില്ല. പക്ഷേ ഒന്നറിയാം, മിന്നിമാഞ്ഞുപോയ ആ വീഡിയോ ദൃശ്യം കണ്ട ദിവസം മുതൽ കേദാർ കാന്ത എന്നെ മാടി വിളിച്ചു കൊണ്ടേയിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ സംക്രി വില്ലേജിൽ 12500 അടി ഉയരത്തിലുള്ള ഹിമാലയൻ
മൗണ്ട് കിളിമഞ്ജാരോ, മൗണ്ട് എവറസ്റ്റ്, ഡെനാലി, എൽബ്രുസ്, മൗണ്ട് വിൻസൻ, അകൻകാഗ്വ, മൗണ്ട് കോസിയാസ്കോ... ഏഴ് പർവതങ്ങൾ ഭൂമിയുടെ ഏഴ് ഭാഗത്താണെന്ന് മാത്രമല്ല ഏഴ് വൻകരകളിലെയും വലിയ കൊടുമുടികൾ കൂടിയാണ്. ഇവ ഏഴിന്റെയും മുകളിലെത്തിയവർ ഏകദേശം 500 പേർ മാത്രമേയുള്ളു.അക്കൂട്ടത്തിൽ ഒരു മലയാളിയുണ്ട്, പത്തനംതിട്ട
കൊല്ലത്തിനു സമീപം പരവൂരിന്റെ അഴകിനു മാറ്റു കൂട്ടുന്നത് ഇത്തിക്കരയാറാണ്. ഇരുകര തൊട്ടൊഴുകുന്ന ജലസമൃദ്ധിയിലെ കണ്ടൽക്കാടുകൾ ധാരാളം വിനോദസഞ്ചാരികളെ പരവൂരിലേക്ക് ആകർഷിക്കുന്നു. ഇത്തിക്കരയാറിൽ നെടുങ്ങോലം കടവിൽ അടുത്തിടെ കയാക്കിങ് നടത്തിയിരുന്നു. ചെറുവഞ്ചികളുമായി തുഴയെറിഞ്ഞ് നൂറോളം പേർ ആറ്റിലിറങ്ങിയപ്പോൾ
മനസ്സിൽ ആഴ്ന്നു പതിഞ്ഞ കുറേ നാടുകളുടെ ഭംഗി ഹൃദയത്തെ സ്പർശിച്ചിട്ടുണ്ട്. അതിലൊന്നാണ് ആലപ്പുഴ. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുമായി ഹൃദയബന്ധമുണ്ടാകാനുള്ള കാരണം പലതാണ്. ഹൈറേഞ്ചിന്റെ ഹൃദയഭൂമിയായ ഇടുക്കിയിൽ ജനിച്ച ഒരാൾക്ക് കായലും കടലും വയലേലകളുമുള്ള ആലപ്പുഴ കൗതുകഭൂമിയാണ്. ഇടുക്കിയിലെ
മഞ്ഞിന്റെ നേർത്ത ആവരണം മുറിച്ച് താഴേക്കിറങ്ങുന്ന വെയിൽച്ചീളുകൾ. പ്രകൃതി മിഴിയടച്ചിരുന്ന് ധ്യാനത്തിലാണ്. മരത്തലപ്പുകൾ ചേർന്നൊരുക്കുന്ന പച്ചക്കുടയ്ക്ക് താഴെ അരുവിയുടെ ശിവ കീർത്തനങ്ങൾ... ഭക്തിയുടെ പരകോടിയിലേക്ക് പ്രാർഥനകളുടെ സൗമ്യതയിലേക്ക് ഭക്തരെ കൈപിടിച്ച് നടത്തുന്ന ദൈവം വസിക്കുന്നിടം. കാടിനു
പ്രഫഷനൽ ജീവിതത്തിൽ നിന്നുള്ള ഇടവേള മാത്രമല്ല, മനോഹരമായ ജീവിതകാല ഓർമകളുമാണ് സഞ്ചാരത്തിലൂടെ ലഭിക്കുന്നത്. ഓരോ അവധിക്കാലത്തും കുടുംബസമേതം യാത്ര ചെയ്യാറുണ്ട്. ടൂർ പാക്കേജുകൾ എടുത്തുള്ള യാത്രയാകുമ്പോൾ യാത്രയുടെ ഫോർമാലിറ്റികളെക്കുറിച്ച് ആകുലതകൾ ഒഴിവാക്കപ്പെടുന്നു. ഏറ്റവുമൊടുവിലെ ട്രിപ്പ് ആഫ്രിക്കയിലെ
ഭൂതത്താൻകെട്ട് ഡാം പരിസരത്തേക്ക് ഘനഗംഭീര ശബ്ദമുണ്ടാക്കി കടന്നു വന്ന മോട്ടർബൈക്ക് ആദ്യം ആരും ശ്രദ്ധിച്ചില്ല. എന്നാൽ അതിലെ സഞ്ചാരികളെ കണ്ടതോടെ അവിടെ നിന്നവർ ഒരിക്കൽക്കൂടി നോക്കി... ഇത് പൂച്ചയോ പുലിയോ? റൈഡിങ് ഡ്രസ്സിൽ പെറ്റിന്റെ ബെൽറ്റിൽ പിടിച്ച് താഴേക്ക് വിട്ട് ഇരുവരും നടക്കവേ, ചുറ്റും നിന്നവരുടെ
കോട്ടയത്ത് പതിവു ജോലിത്തിരക്കുമായി മുന്നോട്ടു പോകുമ്പോഴാണ് പ്രണയകുലം ആശ്രമത്തിലെ ശൂന്യം സ്വാമി വിളിച്ചത്. മാർഗദർശനങ്ങളിൽ ഗുരുതുല്യനാണ് കർണാടകയിൽ വസിക്കുന്ന സ്വാമി. ഗുണ്ടൽപേട്ടിൽ എത്തണമെന്നാണ് സ്വാമി പറഞ്ഞത്. ‘‘ഒരു സിനിമയിൽ അഭിനയിക്കുന്നുണ്ട്. താങ്കൾ സിനിമ ഇഷ്ടമുള്ളയാളാണല്ലോ. ഈ അവസരത്തിൽ
ലോകഭൂഖണ്ഡങ്ങൾ എല്ലാത്തിലും ഒരിക്കലെങ്കിലും പോകണം, 2018 ൽ യൂറോപ്യൻ യൂണിയനിലെ കുറച്ച് രാജ്യങ്ങളിലൂടെ സഞ്ചരിക്കവെ മനസ്സിലുറപ്പിച്ച കാര്യമായിരുന്നു. മൂന്നു വർഷത്തിൽ ഒരു ട്രിപ്പ് നടത്താനായിരുന്നു പ്ലാൻ. എന്നാൽ കോവിഡ് സാഹചര്യങ്ങൾ 2021 ൽ വഴിമുടക്കി. പിന്നീട് കുറച്ച് നാളുകളുടെ ചർച്ചകൾക്ക് ശേഷമാണ് അടുത്ത
അറുപത്തിനാലു തരം കറികൾ. ആടിപ്പാടാൻ അമ്പത്തൊന്നു കരക്കാർ. ആനച്ചന്തത്തിനു പകരം ആറാടിയെത്തുന്ന പള്ളിയോടം. ഭക്ഷണ പ്രിയർക്ക് ആനന്ദലബ്ധിക്കിനിയെന്തു വേണം...? ആറന്മുള ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ വള്ളസദ്യ ജൂലൈ 13 ന് തുടങ്ങി. പാട്ടു പാടി ചോറുണ്ണുന്ന നാട്ടുകാരെ കാണാൻ പുലർച്ചയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടു.
തട്ടമിട്ട മൊഞ്ചത്തിമാരും, ദം പൊട്ടിക്കുമ്പോൾ പരക്കുന്ന ബിരിയാണി വാസനയും, അദ്ഭുതങ്ങള് മാന്ത്രികചെപ്പിലൊളിപ്പിച്ച സർക്കസും, കേക്കിന്റെ മധുരവും ക്രിക്കറ്റിന്റെ ആവേശവും പലഹാരങ്ങളുടെ പറുദീസയുമാണ് തലശേരി. ഒന്നോ രണ്ടോ ദിനം ചുറ്റിക്കറങ്ങിയാലും തീരാത്തത്ര കാഴ്ചകളുടെയും കഴിച്ചാലും കഴിച്ചാലും മടുക്കാത്ത
തായ്ലൻഡിലെ ഫ്ലോട്ടിങ് മാർക്കറ്റ് പോലെ സഞ്ചാരികളെ ആകർഷിക്കും വിധം വിപുലമാക്കി അതേ മാതൃക പിന്തുടരാവുന്ന പ്രകൃതി അനുഗ്രഹങ്ങൾ കേരളത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അത്തരമൊന്നാണ് കണ്ണൂർ പഴയങ്ങാടിയ്ക്ക് അടുത്തുള്ള ചെമ്പല്ലിക്കുണ്ട്– വയലപ്ര പരപ്പ്. കുടുംബത്തോടൊപ്പമോ ചങ്ങാതിമാരോടൊപ്പമോ ഒരു ദിനം മുഴുവൻ
Results 1-15 of 237