ADVERTISEMENT

ഉമ്മയ്യദ് മസ്ജിദിൽ സ്ത്രീകൾക്കുള്ള ഗേറ്റിലൂടെ പ്രവേശിച്ചു. റോമാക്കാരുടെ കാലത്തു ജുപിറ്റർ ദേവന്റെ ക്ഷേത്രമായിരുന്നു ഇത്. ക്രൈസ്തവ ഭരണാധികാരികളുടെ കാലത്ത് അത് സ്നാപകയോഹന്നാന്റെ പേരിലുള്ള ദേവാലയമായി. ഓട്ടോമൻ ഭരണം വന്നപ്പോൾ ചർച്ചിന്റെ ഒരു ഭാഗം ഇസ്‌ലാം മതക്കാർക്കും മറ്റൊരു ഭാഗം ക്രിസ്ത്യാനികൾക്കും പ്രാർഥിക്കാൻ അനുവദിച്ചു.
പിന്നീട് ക്രൈസ്തവ ദേവാലയം മസ്ജിദ് ആക്കി മാറ്റി. ലോകത്തെ ഏറ്റവും പഴക്കം ചെന്ന, ഇപ്പോഴും ഉപയോഗത്തിലുള്ള വലിയ പള്ളികളിൽ ഒന്നാണിത്. അകത്തു സ്നാപകയോഹന്നാന്റെ തല സൂക്ഷിക്കുന്നതായാണു വിശ്വാസം. പ്രാർഥനാമന്ദിരത്തിന്റെ ഇടതു ഭാഗത്ത് മഖാം കാണാം.

നൂറ്റാണ്ടുകളുടെ കഥകൾ പറയുമിടം
തെക്കുകിഴക്കൻ കോണിൽ മിനാരത് ഈസാ. വിശ്വാസപ്രകാരം, യേശുക്രിസ്തു (ഈസാ നബി) ഭൂമിയിലേക്ക് മടങ്ങുമ്പോൾ ഇറങ്ങി വരുന്ന സ്ഥലമാണിത്. പോപ് ജോൺ പോൾ സിറിയ സന്ദർശിച്ചപ്പോൾ, മസ്ജിദിനുള്ളിൽ പ്രവേശിച്ചതു സാമുദായിക സമവായത്തിന്റെ പ്രതീകമായി മാധ്യമങ്ങൾ വാഴ്ത്തി.


സിറിയൻ സംസ്കാരത്തിന്റെ പ്രതീകമായ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള അൽ-നൗഫറ കഫേയിൽ, ‘ഷിഷ’പുകയുന്ന മേശകൾക്കരികിൽ ഇരുന്ന് ചെറിയ ഗ്ലാസിൽ കറുത്ത അറബിക് കാപ്പിയും പുതിന ചായയും കുടിച്ചത് വേറിട്ട അനുഭവമേകി. പശ്ചാത്തലത്തിൽ അറബ് വീരകഥകൾ ഉരുവിടുന്ന ഹകാവതിയുടെ സ്വരം.

ADVERTISEMENT


മാസങ്ങൾക്ക് മുൻപ് ബോംബ് സ്ഫോടനമുണ്ടായ മാരെലിയാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളി കണ്ടിട്ട് ബാബ് തൂമ പ്രദേശത്തെ സവിശേഷ ഭംഗിയുള്ള ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയും അർമേനിയൻ പള്ളിയും സന്ദർശിച്ചു. ക്രൈസ്തവ ഭൂരിപക്ഷമുള്ള ആ പ്രദേശങ്ങളിലൂടെ നടക്കവേ സുറിയാനി എന്ന കേരള ബന്ധം മനസ്സിലെത്തി.


 രണ്ടാമത്തെ ദിവസം, നാഷനൽ മ്യൂസിയവും ഉഗാറിത്ത് മ്യൂസിയവുമാണ് കണ്ടത്. സിറിയയുടെ വടക്കൻ തീരത്തുള്ള ഉഗാരിത്ത് എന്ന പുരാതന നഗരത്തിലാണ് ലോകത്തിലെ ആദ്യ ക്യൂനിഫോം അക്ഷരമാല കണ്ടെത്തിയത്. ഇവിടത്തെ എഴുത്ത് മണ്ണിൽ കൊത്തിയ അടയാളങ്ങളായിരുന്നു.
 ഡമാസ്കസിലെ പഴയ നഗരത്തിന്റെ വടക്കുകിഴക്കൻ കോണിലേക്കെത്തുമ്പോഴാണ്, ബാബ് തൂമ ഗേറ്റ് മുന്നിൽ തെളിഞ്ഞത്. കല്ലുകൊണ്ടുള്ള ഭിത്തികൾ നൂറ്റാണ്ടുകളുടെ കഥകൾ പറയുന്നുവെന്നോണം നിലനിൽക്കുന്നു. സെന്റ് തോമസിന്റെ നാമം ലഭിച്ച ഈ കവാടം ക്രിസ്ത്യൻ ഡമാസ്കസിന്റെ ആത്മാവാണ്. ബാബ് കിസാൻ  കണ്ടപ്പോൾ അപ്പസ്തോലൻ പോൾ രഹസ്യമായി രക്ഷപ്പെട്ടവഴി മനസ്സിൽ തെളിഞ്ഞു. മണികൾ കെട്ടി തൂക്കിയ ഒരു സ്‌തൂപം റോഡിനു നടുവിൽ കാണാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT