-
-
-
-
-
-
-
-
-
-
-
-
മലയാള സിനിമയിലെ താരദമ്പതികളായ ദിലീപും കാവ്യ മാധവനും അവരുടെ മകൾ മഹാലക്ഷ്മിക്കൊപ്പമുള്ള ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ദിലീപും നാദിർഷയും ചേർന്ന് നടത്തുന്ന 'ദേ പുട്ട്' റസ്റ്റൊറന്റിന്റെ ചെന്നൈയിലെ പുതിയ ഔട്ട്ലെറ്റ് ഉദ്ഘാടന ചടങ്ങിലാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചത്. ശാരദ, ഷീല, സീമ, രാധിക ശരത്കുമാർ, മീന, കല മാസ്റ്റർ, ഗായിക സുചിത്ര, പ്രിയദർശൻ, അശോകൻ തുടങ്ങിയ നിരവധി തമിഴ്, മലയാള സിനിമാ രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വ്യത്യസ്ത തരം പുട്ടുകൾക്ക് പുറമെ, രുചികരമായ ബിരിയാണികൾ, നാടൻ കറികൾ, മറ്റ് പ്രത്യേക വിഭവങ്ങൾ എന്നിവയും 'ദേ പുട്ട്' റസ്റ്റൊറന്റിൽ ലഭ്യമാണ്.
-
-
-
-
8u4t6l106pqvg7gp1bi27cdov 2s7esgk0ckknfa638oq2bg4nqq