‘സലീമ ഓറൽ കാൻസറുമായി പോരാടുകയാണ്, അതിജീവിക്കാൻ അവർ പാടുപെടുകയാണ്’: ചികിത്സാസഹായം തേടി കുറിപ്പ് Actress Saleema's Battle Against Oral Cancer
Mail This Article
കാർസിനോമ എന്ന ഓറൽ കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന നടി സലീമയ്ക്ക് ചികിത്സാസഹായം തേടി ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ സെക്രട്ടറി ഉമ പ്രേമൻ. ‘അടിയന്തര അപ്പീൽ: സലീമയുടെ ഓറൽ ക്യാൻസറിനെതിരായ പോരാട്ടത്തെ പിന്തുണയ്ക്കുക.
1995-ൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ശേഷം, മുൻ നടിയായ സലീമ ഒറ്റയ്ക്ക് ഓറൽ ക്യാൻസറുമായി പോരാടുകയാണ്. അവിവാഹിതയും സമ്പാദ്യവുമില്ലാതെ, തുടർച്ചയായ കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവയ്ക്കിടയിൽ അതിജീവിക്കാൻ അവർ പാടുപെടുകയാണ്. പിന്തുണയോടെയും പ്രാർത്ഥനയോടെയും നമുക്ക് അവർക്കൊപ്പം അണിനിരക്കാം. നിങ്ങളുടെ അടിയന്തര സഹായം അവരുടെ ചികിത്സാ ചെലവുകൾ ലഘൂകരിക്കുകയും വേഗത്തിൽ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷ നൽകുകയും ചെയ്യും’ എന്നാണ് ഉമ പ്രേമൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ആരണ്യകത്തിലെ അമ്മിണിയായും നഖക്ഷതങ്ങളിലെ ഊമയായ ലക്ഷ്മിയായും വന്ദനത്തിലെ കോളേജ് ഗേളായും മലയാളിയുടെ മനസ്സിൽ ഇടം നേടിയ സലീമ ‘രേഖാചിത്ര’ത്തിലെ പത്മയിലൂടെ തന്റെ രണ്ടാം വരവ് ഗംഭീരമാക്കിയിരുന്നു. എന്നാൽ ഈ ഘട്ടത്തിലാണ് അവർ കാൻസർ ബാധിതയായത്.