Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
December 2025
November 2025
കൊഞ്ചിക്കരഞ്ഞ കുഞ്ഞിന് പാട്ടിന്റെ അതിമധുരവുമായി ഗായകൻ ജി വേണുഗോപാൽ. വിമാനത്തിനുള്ളിൽ കരഞ്ഞ് നിലവിളിച്ച കുഞ്ഞ് തന്റെ പാട്ടിൽ ശാന്തനായ അനുഭവമാണ് ജി വേണുഗോപാൽ പങ്കുവച്ചത്. താനും ഏതനെന്ന പൈതലും തമ്മിലുള്ള ബന്ധം അവന്റെ ഭ്രൂണാവസ്ഥയിൽ തുടങ്ങിയതാണെന്നും അതിനു പിന്നിലെ രഹസ്യവും ജി വേണുഗോപാൽ
സർവംമായ പുറത്തിറങ്ങിയതിൽ പിന്നെ ‘സർവം ഡെലൂലു’ മയമാണ്. ക്യൂട്ട്നെസും കളിചിരികളുമായി നിവിൻ പോളിക്കൊപ്പം കട്ടയ്ക്കു നിന്ന ക്യൂട്ട് പൂക്കി ഡെലുലുവാണ് ഇപ്പോൾ യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഇടയിൽ താരം. ഇത്രയും ക്യൂട്ടായൊരു പ്രേതത്തെ ഇതിനു മുൻപ് മലയാള സിനിമ കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകർ ഒന്നടങ്കം
സ്വന്തമായി ഒരു വീട് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. തന്റേതെന്ന് അഭിമാനത്തോടെ പറയാൻ, പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷത്തോടെ ജീവിക്കാൻ മനസ്സിനിണങ്ങിയ ഒരു കൂട് വേണമെന്ന് ആഗ്രഹിക്കാത്തവരില്ല. അങ്ങനെയൊരു മോഹം ദീപക് പറമ്പോലിന്റെ മനസ്സിൽ മുളച്ചത് കുട്ടിക്കാലത്താണ്, സിനിമയെന്ന ലക്ഷ്യത്തോടൊപ്പം വീടെന്ന
തന്റെ പ്രിയപ്പെട്ട അച്ഛമ്മയെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യ ചുംബനമേകാനും പ്രണവ് മോഹൻലാൽ തിരുവനന്തപുരത്തെത്തി. പ്രിയതാരം മോഹൻലാലിന്റെ അമ്മ അന്തരിച്ച ശാന്തകുമാരിയമ്മയുടെ ഭൗതികദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന മുടവൻമുകളിലെ കുടുംബവീട്ടിലാണ് പ്രണവ് എത്തിയത്. കേരളത്തിന് പുറത്തായിരുന്നു പ്രണവ്. മരണ
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ വിയോഗത്തിൽ വികാരനിർഭരമായ കുറിപ്പുമായി നടനും സംവിധായകനുമായ അനൂപ് മേനോൻ. ആ സ്നേഹ സാമീപ്യവും കരുതലും ആവോളം അനുഭവിച്ചയാളാണ് താനെന്ന് വ്യക്തമാക്കുന്നതാണ് അനൂപ് മേനോന്റെ കുറിപ്പ്. കരിയറിന്റെ തുടക്കകാലത്ത് ഒരു ടെലിവിഷൻ അവതാരകനായി അമ്മയെ കാണാൻ പോയ
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് വിടചൊല്ലുകയാണ് നാട്. പ്രിയതാരത്തിന്റെ സ്നേഹനിധിയയാ അമ്മയെക്കുറിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് കുടുംബസുഹൃത്തും ഡോക്ടറുമായ ജ്യോതിദേവ് കേശവദേവ്. അമ്മ 90 വയസ്സ് വരെ ജീവിച്ചിരുന്നു എന്നതിന്റെ രഹസ്യം, ഈ മകനും കുടുംബവും നൽകിയ സ്നേഹവും വാത്സല്യവും പരിചരണവും
പ്രതിഭ കൊണ്ട് ലോകം കീഴടക്കിയ മോഹൻലാല്‍ അമ്മയ്ക്കരിൽ എന്നും കുട്ടിയാണ്. ഏതു തിരക്കിലും ആ സ്നേഹത്തണലിൽ ഓടിയെത്തും, ആ കരുതലിൽ പ്രായം മറന്ന് പൈതലാകും. അമ്മയെക്കുറിച്ച് പറയുമ്പോഴൊക്കെ മോഹൻലാൽ വികാരാധീനനാകുന്നത് നാം കണ്ടിട്ടുണ്ട്. അമ്മ ശാന്തകുമാരിയെക്കുറിച്ച് ഒരു മാതൃദിനത്തില്‍ മോഹന്‍ലാല്‍ മലയാള മനോരമ
മലയാളക്കരയൊന്നാകെ ഹൃദയത്തിലേറ്റിയ മകനെ നമുക്ക് നൽകി ആ അമ്മ യാത്രയാകുകയാണ്. മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയ്ക്ക് നാട് യാത്രാമൊഴിയേകുമ്പോൾ ഹൃദയം തൊടുന്നൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറായ സിദ്ധു പനയ്ക്കൽ. മോഹൻലാലിന് അമ്മയുമായുള്ള സ്നേഹ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് സിദ്ധു
2025 – ൽ മലയാള സിനിമയുടെ നായിക കല്യാണി പ്രിയദർശനാണ്. ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’യുടെ പാൻ ഇന്ത്യൻ വിജയം തീർച്ചയായും കല്യാണിയുടെ പ്രകടനത്തിനു കൂടി അവകാശപ്പെട്ടതാണ്. ശ്രദ്ധിച്ചില്ലെങ്കിൽ പാളിപ്പോയേക്കാവുന്ന ഒരു വേഷം മലയാളത്തിലെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളുടെ നിരയിലേക്കുയർന്നെങ്കിൽ കല്യാണിയെ
2025 – ല്‍, മലയാള സിനിമയില്‍, അഭിനയമികവിനാൽ ശ്രദ്ധ നേടിയവര്‍ നിരവധി. മോഹൻലാലിന്റെ പ്രതിഭയുടെ തിളക്കത്താൽ ഓർക്കപ്പെടുന്ന ധാരാളം സീനുകൾ തുടരും പ്രേക്ഷകർക്കു നൽകിയപ്പോൾ മമ്മൂട്ടിയുടെ പ്രതിനായകപരകായ പ്രവേശമായിരുന്നു കളംകാവൽ സമ്മാനിച്ചത്. ഒപ്പം അപ്രതീക്ഷിതാനുഭവങ്ങളായ ചില ഗംഭീര പ്രകടനങ്ങളും ഈ
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പക്ഷാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അമ്മയ്ക്ക് സംസാരിക്കാന്‍ കഴിയില്ലെന്ന് രണ്ട് വര്‍ഷം
2025 മലയാള സിനിമയെ സംബന്ധിച്ച് വലിയ വിജയങ്ങളുടെയും വൻ പരാജയങ്ങളുടെയും കാലമാണ്. സൂപ്പർതാരങ്ങളും യുവനായകൻമാരും കളം നിറഞ്ഞപ്പോൾ, കൊമേഴ്സ്യല്‍ പാക്കേജുകൾക്കൊപ്പം സമാന്തര – ആർട്ട് ഹൗസ് സിനിമകൾക്കും സ്വീകാര്യത ലഭിച്ചു. മോഹൻലാൽ നായകനായ ‘തുടരും’, കല്യാണി പ്രിയദർശന് നായികയായ ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’,
മലയാളി പ്രേക്ഷകരുടെ പ്രിയതാരദമ്പതികളായിരുന്നു സംവിധായകൻ പ്രിയദർശനും നടി ലിസിയും. അതുകൊണ്ടു തന്നെ 24 വർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ചു ഇരുവരും പിരിയാൻ തീരുമാനിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിതാ, വർഷങ്ങൾക്കു ശേഷം ഇരുവരും ഒരു ചടങ്ങിൽ ഒന്നിച്ചെത്തിയതിന്റെ വിഡിയോ സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്.
യക്ഷിയുടെ വിലാസം മാറിയതാണു 2025. മലയാള സിനിമയിലുണ്ടായ ‘നൂറു കോടി’ മാറ്റം. ‘കരിമ്പനക്കോളനിയിൽ’ നിന്നും ‘പാലമരത്തറവാട്ടി’ൽ നിന്നും യക്ഷി ഇറങ്ങി ബെംഗളൂരു നഗരത്തിലെ ഫ്ലാറ്റില്‍ ‘ചോരകാച്ചി’ താമസം തുടങ്ങി.
അന്തരിച്ച കലാ സംവിധായകൻ കെ. ശേഖറിനെ അനുസ്മരിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി. ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സിനിമയിലേക്ക് കലാസംവിധായകനായി ശേഖർ എത്തിയ കഥയും രഘുനാഥ് പലേരി പങ്കുവയ്ക്കുന്നു. രഘുനാഥ് പലേരിയുടെ കുറിപ്പ് – കുട്ടിച്ചാത്തൻ സിനിമയുടെ ഏതാണ്ടൊരു പൂർണ്ണ കഥാരൂപം ഉണ്ടാക്കിയശേഷം
Results 1-15 of 9907