ADVERTISEMENT

ഭാവന നായികയായി എത്തുന്ന ‘അനോമി’യുടെ സക്സസ് ട്രെയിലർ പങ്കുവച്ച് മോഹൻലാൽ. സിനിമയ്ക്ക് എല്ലാവിധ ആശംസകളും താരം നേര്‍ന്നു. 'സാറ' എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തുന്നത്. ഫെബ്രുവരി 6 നാണ് ചിത്രം തിയറ്ററിൽ എത്തിയത്.

മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത സാങ്കേതിക മികവോടെയാണ് 'അനോമി' എത്തുന്നത്. പ്രശസ്തമായ 'സൗണ്ട് പാർട്ടിക്കിൾസ്' സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന ഖ്യാതിയും അനോമിക്കുണ്ട്. സുജിത്ത് സാരംഗിന്റെ ഹോളിവുഡ് നിലവാരമുള്ള ഛായാഗ്രഹണവും 'അനിമൽ' ഫെയിം ഹർഷവർദ്ധൻ രാമേശ്വറിന്റെ പശ്ചാത്തല സംഗീതവും ട്രെയിലറിന് വലിയൊരു ഇംപാക്ട് നൽകുന്നു.

ADVERTISEMENT

ഭാവനയും റഹ്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ക്രൈം ത്രില്ലറിൽ ഷെബിൻ ബെൻസൺ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു. ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിക്കുന്ന 'സൗണ്ട് പാർട്ടിക്കിൾസ്' എന്ന അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ്.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡനഅറ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി.ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നായിക ഭാവനയും നിർമ്മാണ പങ്കാളിയാണ്. 

ADVERTISEMENT

ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ: ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഓ അപർണ ഗിരീഷ്.

Mohanlal Shares Success Trailer for Bhavana's 'Anomie':

Anomie, the highly anticipated crime thriller starring Bhavana as a forensic analyst, has released its success trailer, shared by Mohanlal. The movie is noted for its groundbreaking use of 'sound particles' technology, a first for an Indian film, and features impressive cinematography and music.

ADVERTISEMENT
ADVERTISEMENT