Manorama Arogyam is the largest circulated health magazine in India.
July 2025
September 2025
മത്തങ്ങ മില്ലറ്റ് സൂപ്പ് ചേരുവകൾ 1. തിന (Fort tail Millet)– 1/2 കപ്പ് 2. ചെറുപയർ പരിപ്പ്- – 1/4 കപ്പ് 3. മത്തങ്ങ– 100 ഗ്രാം (കഷണങ്ങളാക്കിയത്) 4. പച്ചമുളക് – 1 എണ്ണം 5. ഇഞ്ചി – ചെറിയ കഷണം 6. വെളുത്തുള്ളി – 1 ടീസ്പൂൺ 7. എണ്ണ – 1 ടീസ്പൂൺ 8. സവാള – 1 ടേബിൾ സ്പൂൺ 9. കൊഴുപ്പ് കുറഞ്ഞ പാൽ – 50 മി.ലീ 10.
നൂറ്റാണ്ടുകളായി നിത്യജീവിതത്തിന്റെ ഒരു ഭാഗമാണെങ്കിലും കരിക്കിന്റെ ഗുണങ്ങൾ കൂടുതലായി കണ്ടെത്തിയിട്ട് അധിക നാളുകൾ ആയിട്ടില്ല. കത്രിമ ഏരിയേറ്റഡ് പാനീയങ്ങൾക്കോ സ്പോർട്സ് പാനീയങ്ങൾക്കോ ഉള്ള ഒരു പകരക്കാരനായി ഉപയോഗിക്കാവുന്നതാണ് കരിക്കിൻ വെള്ളം. വളരെ രുചികരവും എന്നാല് മറ്റു മധുരപാനീയങ്ങളെ അപേക്ഷിച്ചു
നമ്മുടെ നാട്ടിൽ ആകെ കാൻസർ കേസുകളുടെ എണ്ണം കൂടിവരികയാണെന്നതിൽ സംശയമൊന്നുമില്ല. ഇതു രണ്ട് ആംഗിളിൽ കൂടി നോക്കിക്കാണണം. ഒന്ന്, നമ്മുടെ നാട്ടിൽ അത്ര സാധാരണം അല്ലാതിരുന്ന പല അർബുദങ്ങളും ഇപ്പോൾ സാധാരണമായി വരികയാണ്. പാൻക്രിയാറ്റിക് കാൻസർ, തൈറോയ്ഡ് കാൻസർ, ലിവർ കാൻസർ എന്നിവ ഉദാഹരണം. ഒപ്പം നിലവിൽ
കുറേ വർഷങ്ങൾക്കു മുൻപുവരെ ഹൃദ്രോഗബാധിതരിൽ ഭൂരിഭാഗവും മധ്യവയസ്സു പിന്നിട്ടവരും വാർധക്യത്തിലേയ്ക്കു യാത്ര തുടങ്ങിയവരും ആയിരുന്നു. ഇന്ന് 35 വയസ്സു കഴിയുമ്പോൾ തന്നെ ഹൃദ്രോഗം യുവത്വത്തിന്റെ ജീവൻ അപഹരിക്കുന്ന വാർത്തകൾ നമ്മെ ഭീതിയിലാഴ്ത്തുന്നു. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന കാരണങ്ങളിൽ അമിതവണ്ണം, ഉയർന്ന
കോഴിക്കോട് വെസ്റ്റ് നടക്കാവിലുള്ള കരകൗശല വിൽപനശാലയായ ‘സർഗശേഷി’ക്കു മറ്റു ഷോപ്പുകൾക്കൊന്നുമില്ലാത്ത ഒരു പ്രത്യേകതയുണ്ട്. ഏറെ സ്പെഷലായൊരിടമാണത്. ഒന്നിനും കൊള്ളാത്തവരായും കുടുംബത്തിന്റെ ബാധ്യതയായും സമൂഹം മുദ്രകുത്തിയവർ തങ്ങളുടെ ശേഷികളെ മിനുക്കിയെടുത്ത് അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ജോലിചെയ്തു
തൊഴിൽ സമ്മർദം സഹിക്കാനാകാതെ കേരളത്തിലെ പ്രമുഖ ബാങ്കിൽ മാനേജരായിരുന്ന ഒരു യുവതി സ്വന്തം ജീവിതത്തിനു വിരാമമിട്ട വാർത്ത നമ്മുടെ ഒാർമയിലുണ്ട്. ജോലിയുമായി ബന്ധപ്പെട്ട സമ്മർദമാണ് തന്റെ മരണകാരണം എന്നു ഡയറിയിൽ കുറിച്ച്, കുരുന്നു മക്കളെപ്പോലും മറന്ന്, തൊഴിലിടത്തിൽ തന്നെ പ്രാണനുപേക്ഷിച്ചു. ആ വാർത്ത
പുതുപ്പള്ളിയുടെ നായകനായി സജീവ രാഷ്ട്രീയത്തിലേക്കു ചാണ്ടി ഉമ്മൻ എംഎൽഎ എത്തിയിട്ട് രണ്ടുവർഷങ്ങൾ പൂർത്തിയാകുന്നു. തിരക്കിലും സമ്മർദത്തിലും മുങ്ങിപ്പോകുമ്പോഴും തളരാതെ, പുഞ്ചിരി മായാതെ നിൽക്കാൻ അദ്ദേഹത്തെ സഹായിക്കുന്നതെന്താകും? ജീവിതത്തെ മനോഹരവും ആരോഗ്യകരവുമാക്കുന്ന വഴികളെക്കുറിച്ച് ചാണ്ടി ഉമ്മൻ
തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതു കൊണ്ടോ ആവശ്യാനുസരണം രക്തം ലഭിക്കാത്തതു കൊണ്ടോ തലച്ചോറിന്റെ പ്രവർത്തനം പെട്ടെന്നു നിലച്ചു പോവുകയോ മന്ദീഭവിക്കുകയോ ചെയ്യുന്ന അവസ്ഥയാണു പക്ഷാഘാതം അഥവാ സ്ട്രോക്ക്. തലച്ചോറിലെ ഏതു ഭാഗത്തേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കുന്നുവോ അപ്രകാരം രോഗിയിൽ പ്രകടമാകുന്ന
ലഹരി അടിമത്തത്തിൽ നിന്നുള്ള തിരിച്ചുവരവ് എത്രമാത്രം പ്രായോഗികമാണ് എന്നത് എക്കാലത്തും പ്രസക്തമായ ചോദ്യമാണ്. ലഹരിക്ക് അടിമപ്പെട്ട ആളുടെ വ്യക്തിത്വം. വ്യക്തി മാറ്റത്തിലേക്കു വരാൻ എത്രമാത്രം തയാറാണ്. എത്രമാത്രം പ്രചോദനം നേടിയിട്ടുണ്ട്. എന്നതൊക്കെ അറിഞ്ഞാലേ ചികിത്സ വിജയകരമായി മുൻപോട്ടു പോകൂ.
ഒരിക്കൽ ലഹരിക്ക് അടിമപ്പെട്ടാൽ പിന്നെ നല്ലൊരു ജീവിതം ഇല്ല എന്നാരാണു പറഞ്ഞത്? ലഹരിയിൽ മയങ്ങിയ കാലത്തെ ജീവിതത്തിലേക്കു വീണ ഒരു ഇരുണ്ട നിഴൽ മാത്രമായി കരുതുക. ‘നമുക്കു സൂര്യനു നേരെ മുഖം തിരിക്കാം. അപ്പോൾ നിഴലുകൾ പിന്നിലാകും’ എന്നു പറയാറില്ലേ. പ്രകാശത്തിലേക്ക്, സുബോധത്തിലേക്ക് നടക്കാൻ തീരുമാനിച്ചാൽ
സോഷ്യൽ മീഡിയയിലൊക്കെ ഡെയ്ലി റുട്ടീൻ റീലുകൾ കാണുമ്പോൾ സ്വന്തമായി ഒരു കിടിലൻ ഹെൽതി റുട്ടീൻ വേണമെന്നു തോന്നിയിട്ടില്ലേ? പക്ഷേ, അതിനു വേണ്ടി വല്ലാതങ്ങു മിനക്കെടാനും വയ്യ അല്ലേ? ഇതാ ആർക്കും പരീക്ഷിക്കാവുന്ന ലളിതവും വളരെയേറെ ആരോഗ്യഗുണങ്ങൾ നൽകുന്നതുമായ ഒരു ദിനചര്യ പരിചയപ്പെടാം. ∙ അലാം അടിക്കുമ്പോൾ
ആരോഗ്യദായകമായ ഭക്ഷണവുമായി ബന്ധപ്പെട്ട് ഇന്നു ധാരാളം കേൾക്കുന്ന ഒന്നാണു പുളിപ്പിച്ച ഭക്ഷണം അഥവാ ഫെർമെന്റഡ് ഫൂഡ്. നൂറ്റാണ്ടുകൾക്കു മുൻപു തന്നെ മനുഷ്യർ പുളിപ്പിക്കൽ എന്ന പ്രക്രിയ വഴി ആഹാരത്തെ സംരക്ഷിക്കുകയും അവയുടെ പോഷകമൂല്യവും ആരോഗ്യമേന്മയും ഉയർത്തുകയും ചെയ്തിട്ടുണ്ട്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ദോശ,
ശിരസ്സിന്റെ അർധഭാഗത്ത് ഉണ്ടാകുന്ന ശക്തിയായ വേദനയാണു മൈഗ്രെയ്ൻ അഥവാ ചെന്നിക്കുത്ത്. സാധാരണയായി പത്തിൽ ഒരാൾക്ക് എന്ന രീതിയിൽ മൈഗ്രെയ്ൻ കാണപ്പെടുന്നു. അതിൽ തന്നെ സ്ത്രീകളിലാണു കൂടുതലായും കാണപ്പെടുന്നത്. ശാരീരികമായോ മാനസികമായോ ഉണ്ടാകുന്ന സമ്മർദം രക്തക്കുഴലുകളിൽ ഉണ്ടാക്കുന്ന വ്യതിയാനമാണു മൈഗ്രെയ്നിനു
ദീപിക പദുക്കോൺ തന്റെ ഡയറ്റിൽ ഗ്രീക്ക് യോഗർട്ട് ഉൾപ്പെടുത്തുന്നു എന്ന കാര്യം മിക്കവർക്കും അറിയാം. പോഷകസമ്പന്നമായ സംതുലിതാഹാരം തിരഞ്ഞെടുക്കുന്ന ദീപിക തന്റെ വർക്കൗട്ട് ഭക്ഷണക്രമത്തിൽ ഗ്രീക്ക് യോഗർട്ടും ഉൾപ്പെടുത്തുന്നു. ദീപികയെപ്പോലെ സെലിബ്രിറ്റികളുടെ ഡയറ്റിൽ ഇടം നേടിയതു കൊണ്ടു മാത്രമല്ല
Results 1-15 of 400