-
-
-
'അമ്മ' എന്ന് പേരിട്ടിരിക്കുന്ന ഈ വീട് അങ്കമാലിയിൽ 13,500 ചതുരശ്രയടി വിസ്തീർണ്ണത്തിൽ 1 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. മുംബൈ വാസികളായ ജോയിയുടെയും കുടുംബത്തിൻ്റെയും ഈ വീട്, പ്രാദേശിക വാസ്തുവിദ്യയും ആധുനിക സമീപനങ്ങളും സമന്വയിപ്പിച്ച്, അതിവിശാലമായ പൂന്തോട്ടത്തിനുള്ളിൽ നിർമ്മിച്ചതാണ്. വീടിൻ്റെ രൂപകൽപ്പനയിൽ പരമ്പരാഗതമായ ഓടുമേഞ്ഞ ചരിഞ്ഞ മേൽക്കൂരകളും, ചുറ്റുവരാന്തകളും, ആധുനികമായ വലിയ ചില്ലുജാലകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വീട്ടുകാർക്കും അതിഥികൾക്കുമായി രണ്ട് പ്രത്യേക പ്രവേശന കവാടങ്ങൾ, സ്വകാര്യത നൽകുന്ന ഇടഭിത്തികൾ, കൂടാതെ പൂന്തോട്ടത്തിനകത്തുള്ള അതിഥി പവലിയൻ, ബാഡ്മിന്റൺ കോർട്ട്, സ്വിമ്മിംഗ് പൂൾ തുടങ്ങിയ സൗകര്യങ്ങളും ഇതിൻ്റെ പ്രധാന ആകർഷണങ്ങളാണ്. ഓരോ മുറിയും പൂന്തോട്ടത്തിലേക്കും ജലാശയങ്ങളിലേക്കും തുറക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്, ഇത് പ്രകൃതിയുമായി ഇഴുകിച്ചേർന്നുള്ള ജീവിതാനുഭവം നൽകുന്നു.
-
-
-
ഇനിയുള്ള കാലത്തെ നിർമ്മാണ പ്രവർത്തനങ്ങളിൽ പരിസ്ഥിതിയെ കൂടി പരിഗണിക്കണം എന്നതിൻ്റെ ഭാഗമായി, പ്രകൃതിയിൽ നിന്ന് നേരിട്ട് ലഭിക്കുന്ന നിറങ്ങൾ ഉപയോഗിച്ചുള്ള പെയിന്റുകൾ കേരള വിപണിയിൽ ലഭ്യമായിത്തുടങ്ങിയിരിക്കുന്നു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭൂമി നാച്വറലിൻ്റെ പെയിന്റുകൾ 95% പ്രകൃതിദത്ത വസ്തുക്കളും 5% രാസ സംയുക്തങ്ങളും ഉൾക്കൊള്ളുന്നവയാണ്. മണ്ണ്, ഇലകൾ തുടങ്ങിയവയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന നിറങ്ങളുപയോഗിച്ച് നിർമ്മിക്കുന്ന ഇവ വെള്ള, കറുപ്പ്, പിങ്ക്, പച്ച, ഇളം നീല, ബേജ് തുടങ്ങിയ ഷേഡുകളിൽ ലഭ്യമാണ്. ഈ പെയിന്റുകൾക്ക് പ്രത്യേകിച്ച് മണമില്ലാത്തതുകൊണ്ടും, വൊളാറ്റൈൽ ഓർഗാനിക് കോമ്പൗണ്ടുകൾ (VOC) വളരെ കുറവായതുകൊണ്ടും, രോഗികളും ചെറിയ കുട്ടികളും കഴിയുന്ന മുറികൾക്ക് ഏറ്റവും അനുയോജ്യമാണ്. പ്രൈമർ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല എന്നതും ഇവയുടെ പ്രത്യേകതയാണ്. സാധാരണ പെയിന്റുകൾക്ക് ഉണങ്ങാൻ എടുക്കുന്നതിനേക്കാൾ അല്പം കൂടുതൽ സമയം എടുത്താലും, ഇവ പൂപ്പലിനെയും ഈർപ്പത്തെയും ഒരുപോലെ പ്രതിരോധിക്കുമെന്നും കൂടുതൽ കാലം ഈടുനിൽക്കുമെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
-
-
-
-
-
4fedbnr23a1ves0ij1cgrg1ar 6498tvp1coaf51f53vkhbfg3bl