ADVERTISEMENT

മുൻപ് പഴയ ഓടിന് ആവശ്യക്കാർ കുറവായിരുന്നു. രണ്ടു രൂപയും മൂന്ന് രൂപയും മാത്രമായിരുന്നു ഒരു ഓടിന്റെ വില! എന്നാൽ, ഇപ്പോൾ സ്ഥിതി മാറി. പഴയ ഓടിന് ആവശ്യക്കാർ കൂടി. വില രണ്ട് രൂപയിൽ നിന്ന് ആറ് രൂപയിലെത്തി. സിംഗിൾ ഗാഡി ഓടാണ് ആറ് രൂപയ്ക്ക് ലഭിക്കുന്നത്. ഡബിൾ ഗാഡി ഓടിന് 10–12 രൂപയാണ് വില. ഡബിൾ ഗാഡി പുതിയതിന് 30 രൂപയിലധികമാണ് വില.

onlinemasterpageNew13

ഗുണനിലവാരവും വിലക്കുറവുമാണ് പഴയ ഓടിന്റെ ‍ഡിമാൻഡ് കൂടാൻ കാരണം. 150 വർഷം മുൻപ് ബാസൽ മിഷൻ നിർമിച്ച ഓടിന് ഇപ്പോഴും ഒരു കേടുമില്ല. പഴയ സ്കൂളുകളും സർക്കാർ ഓഫിസുകളുമൊക്കെ പൊളിക്കുമ്പോഴാണ് ഇത്തരം ഓട് കൂടുതൽ കിട്ടുന്നത്.

ADVERTISEMENT

പലരും പഴയ ഓട് വാങ്ങി കഴുകി വൃത്തിയാക്കി പെയിന്റടിച്ചാണ് ഉപയോഗിക്കുന്നത്. ഇത് ചെലവ് കൂട്ടും. വണ്ടിക്കൂലി, പണിക്കൂലി, പെയിന്റിങ് ചെലവ് എന്നിവ വരുമ്പോൾ ഒരു ഒാടിന് 15 രൂപയ്ക്കടുത്ത് ചെലവാകും.

പഴയ ഓട് അതിന്റെ തനിമയോടെ ഉപയോഗിക്കുകയാണ് ഏറ്റവും നല്ലത്. ഉരച്ച് കഴുകി വൃത്തിയാക്കുമ്പോൾ ഓടിന്റെ പുറം കോട്ടിങ് ഇളകാനും സാധ്യതയുണ്ട്.

ADVERTISEMENT
ADVERTISEMENT