Manorama Arogyam is the largest circulated health magazine in India.
May 2025
December 2025
തുമ്മലും ചുമയും മാറാതെ നിൽക്കുന്നതു ചിലപ്പോൾ അലർജി കാരണമാകാം. അലർജിക്കു കൃത്യസമയത്തു ശരിയായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അലർജി തടയാൻ വീട്ടിൽ പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം.
ദേശീയ വിരവിമുക്ത ദിനം, നവംബർ 2<br> <br> <br> നിർത്താതെ കരയുന്ന കുട്ടിയുമായാണ് രാത്രി അമ്മ ഒപിയിൽ വന്നത്. ഇഴഞ്ഞുനടക്കുന്ന പ്രായത്തിലുള്ള കുട്ടിയാണ്. രാത്രിയായപ്പോൾ തുടങ്ങിയ കരച്ചിൽ നിർത്തുന്നേയില്ല. ഉറങ്ങുന്നുമില്ല. കുഞ്ഞു വല്ലാതെ അസ്വസ്ഥനാണ്, ഇടയ്ക്കു മലദ്വാരത്തിന്റെ ഭാഗത്തേക്ക് കൈ കൊണ്ടു
<b>മാതാപിതാക്കളെ ജോലികളിൽ സഹായിക്കുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കണം. ഏതു ജോലികളാണു കുട്ടികൾ ചെയ്തുതുടങ്ങേണ്ടത് എന്നറിയാം</b> കുട്ടികൾ ജനനം മുതൽ വിദ്യാഭ്യാസ കാലഘട്ടം വരെ കൂടുതൽ സമയവും ചെലവഴിക്കുന്നതു മാതാപിതാക്കളോടൊപ്പമാണ്. അതുകൊണ്ടാണു മാതാപിതാക്കളെ കുട്ടികളുടെ പ്രഥമ അധ്യാപകർ എന്നു
ഛർദി ഒരു രോഗമല്ല; രോഗലക്ഷണമാണ്. ഛർദിയെന്നാൽ ആമാശയത്തിലുള്ള വസ്തുക്കൾ, അതായത് നമ്മൾ കഴിച്ച ഭക്ഷണം ദഹിക്കാത്ത രൂപത്തിൽ പുറത്തേക്കെത്തുന്ന അവസ്ഥയാണ്. കുട്ടികളിലെ ഛർദി പലപ്പോഴും അച്ഛനമ്മമാരെ വല്ലാതെ ആകുലപ്പെടുത്താറുണ്ട്. എന്നാൽ ഛർദിയുടെ കാരണം അറിഞ്ഞ് ചികിത്സിക്കുകയാണെങ്കിൽ ആശയങ്കപ്പെടേണ്ടതില്ല. <b>∙
എന്തുവന്നാലും ആദ്യം വന്ന് പറയാവുന്ന തരത്തിലുള്ള സ്വാതന്ത്ര്യം നൽകി മക്കളെ വളർത്തുക. പല കുട്ടികളും എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ ‘അയ്യോ, അച്ഛനും അമ്മയും അറിയല്ലേ’ എന്നാണ് ആദ്യം വിചാരിക്കുക. കുട്ടികൾക്ക് തങ്ങളോടുള്ള ഭയം ബഹുമാനമായിട്ടാണ് പല മാതാപിതാക്കളും കണക്കിലെടുക്കുക. തെറ്റായ രീതിയാണിത്. എന്തു
മകന് 14 വയസ്സുണ്ട്. കടുത്ത വയറുവേദനയുമായി ഡോക്ടറെ സമീപിച്ചു. അപ്പെൻഡിക്സ് അണുബാധയാണു വേദനയുടെ കാരണമെന്നു പറഞ്ഞു. ശസ്ത്രക്രിയ ചെയ്ത് അപ്പെൻഡിക്സ് നീക്കിയില്ലെങ്കിൽ അടിക്കടി അണുബാധ ഉണ്ടാകാമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി. എന്നാൽ ഞങ്ങൾ ഉടൻ ഒരു ശസ്ത്രക്രിയയ്ക്കു തയാറായില്ല. ആന്റിബയോട്ടിക് ചികിത്സയും
മകൾക്ക് 11 വയസ്. നഖം കടി ശീലം വിട്ടുമാറുന്നില്ല. ഈ ദുശ്ശീലം മാറ്റാൻ എന്താണു ചെയ്യേണ്ടത്? സ്റ്റെഫി, മുംബൈ ഒരുതരം ആകാംക്ഷ, പിരിമുറുക്കം, വിരസത, അനുകരണം എന്നിവയുടെ ഭാഗമായും കുട്ടികളിൽ നഖം കടിക്കുന്ന ശീലം പ്രകടമായേക്കാം. ഇത്തരത്തിൽ മേൽ പറഞ്ഞ രണ്ടുമൂന്നു കാരണങ്ങളാലാണ് ഈ ശീലങ്ങൾ പ്രകടമാകുന്നതെങ്കിൽ
ചെവിയിലെ അണുബാധ മധ്യകർണത്തിലോ ബാഹ്യകർണത്തിലോ ഉണ്ടാകാം. മധ്യകർണത്തിലെ അണുബാധ (acute otitis media) കൂടുതലും കുട്ടികളിൽ ആണ് ഉണ്ടാകുന്നത്. ജലദോഷം ഉള്ളപ്പോൾ മൂക്കിലെ കഫം മൂക്കിനെയും ചെവിയെയും ബന്ധിപ്പിക്കുന്ന യൂസ്റ്റേഷ്യൻ നാളി വഴി മധ്യകർണത്തിൽ അണുബാധ ഉണ്ടാക്കുന്നതാണ് അക്യൂട്ട്<br> ഒട്ടൈറ്റിസ് മീഡിയ.
ഒരിക്കൽ ഒരപ്പൻ മകനോട് ചോദിച്ചു. ‘‘എടാ മോനേ, വധൂവരന്മാർ യാത്ര ചെയ്യുന്ന കാറുകൾ എന്തിനാണ് പൂക്കൾ കൊണ്ട് അലങ്കരിക്കുന്നത്. ?’’ മകൻ പറഞ്ഞു ‘‘ രണ്ടുപേരുടെയും ശവസംസ്കാരം ആരംഭിക്കുന്നതുകൊണ്ട്’’ അദ്ഭുതപ്പെട്ടുപോയ അപ്പൻ മകനോട് ചോദിച്ചു ‘‘നിന്നോട് ഇത് ആരു പറഞ്ഞു’’ മകൻ മറുപടി പറഞ്ഞില്ല. പകരം മനസ്സിൽ
കുട്ടികളിലെ ഛർദി എന്നത് മാതാപിതാക്കളെ ആശങ്കയിലാഴ്ത്തുന്ന ഒന്നാണ്. എന്നാൽ ഛർദിയുടെ കാരണങ്ങളും പരിഹാരമാർഗങ്ങളും മനസ്സിലാക്കിയാൽ പേടി കൂടാതെ നേരിടാം. <b>ഛർദിയുടെ കാരണങ്ങൾ</b> കുട്ടികളിലെ ഛർദിക്കു പിന്നിൽ ഒട്ടേറെ കാരണങ്ങളുണ്ട്. വൈറൽപനി, ഭക്ഷ്യവിഷബാധ, മൂത്രനാളിയിലെ അണുബാധ, മെനിഞ്ജൈറ്റിസ്, ന്യുമോണിയ
ഒന്നാം ക്ലാസിൽ പഠിക്കുന്ന അലനെ ദേഷ്യം, പഠിക്കാൻ മടി, കടുത്ത പിടിവാശി തുടങ്ങിയ പ്രശ്നങ്ങളുമായാണ് ഡോക്ടറുടെ അടുത്തെത്തിച്ചത്. ക്ലാസ് ടെസ്റ്റുകളിൽ ഉത്തരമെഴുതി ടീച്ചറെ കാണിക്കാൻ ഓടിയിരുന്ന അലൻ ഇപ്പോൾ അങ്ങനയല്ല. ഇടവേളകളിൽ കൂട്ടുകാർ പന്തിനൊപ്പം ഓടുമ്പോൾ അലൻ പടിക്കെട്ടിൽ സങ്കടഭാവത്തോടെ തനിച്ചിരുന്നു.
നീണ്ട പത്തുമാസം അമ്മ വയറിനുള്ളിൽ, മാതൃശരീരത്തിൽ നിന്നുള്ള പോഷകങ്ങൾ സ്വീകരിച്ച് ആ നെഞ്ചിടിപ്പും വികാരവിചാരങ്ങളും തൊട്ടറിഞ്ഞു കിടന്ന ഗർഭസ്ഥശിശു ആദ്യമായി പുറംലോകത്തേക്കു വരുകയാണ്. ശ്വാസമെടുക്കുന്നതു മുതൽ എല്ലാം പുതുമയാണു കുഞ്ഞിന്. ആദ്യ ശ്വാസമെടുക്കൽ ഒരു കരച്ചിലായാണു പുറംലോകം കേൾക്കുന്നത്. ആദ്യത്തെ
കുട്ടികളുടെ വൈറൽ ഫീവർ – കരുതലെടുക്കാം കുട്ടികളുടെ പനിക്കാലമാണിത്, മഴക്കാലവും. വൈറൽ പനി വ്യാപകമാകുകയാണ്. വായുവിലൂടെ പകരുന്ന ഇൻഫ്ളുവൻസ പോലുള്ള രോഗങ്ങൾ, കൊതുകിലൂടെ പകരുന്ന ഡെങ്കി പോലുള്ള പനികൾ, എലി മൂത്രം കലർന്ന വെള്ളത്തിൽ കുട്ടികൾ കളിക്കുന്നതിന്റെ ഭാഗമായി ബാധിക്കാവുന്ന എലിപ്പനി അങ്ങനെ ഒട്ടേറെ പനികൾ.
കുട്ടികളിലെ വയറിളക്കം കുട്ടികളുടെ കാര്യത്തിൽ നിർജലീകരണം ഉണ്ടാകുന്നുണ്ടോ എന്നുറപ്പുവരുത്തണം. ഇങ്ങനെ ഗുരുതരാവസ്ഥയിലേക്കു പോകുന്നത് തിരിച്ചറിയുന്നതിനുള്ള ലക്ഷണങ്ങൾ അമ്മയെ പഠിപ്പിച്ചുകൊടുക്കമം. കുട്ടിയുടെ കണ്ണ് കുഴിഞ്ഞിരിക്കുക, വായ വരളുക, വെള്ളത്തിനായി കരയുക, ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നു പറയുക
ദഹനസംബന്ധമായ തകരാറുകൾ കുട്ടികൾക്കിടയിൽ വർധിച്ചു വരുന്നു. ഇതു കുട്ടിയുടെ വളർച്ചയേയും മാനസിക വളർച്ചയേയും ആകെ പ്രതിരോധ ശേഷിയേയും ബാധിക്കും. കാരണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ 70 ശതമാനവും ദഹനേന്ദ്രിയം വഴിയാണ്. ക്രമരഹിതവും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണങ്ങൾ, പഞ്ചസാര, കൊഴുപ്പ്, ലാക്ടോസ് എന്നിവ
Results 1-15 of 155
You can always sign back in at any time.