Vanitha Veedu, on Home, Architecture & Interior Design is the largest selling magazine in this category in Malayalam.
October 2025
വീടിനു പിന്നിലെ മുറ്റം കാടുപിടിച്ചു കിടക്കുന്നത് മിക്കവർക്കും ഒരു തലവേദനയാകും, പ്രത്യേകിച്ച് വർഷത്തിൽ ആറ് മാസവും മഴ പെയ്യുന്ന നമ്മുടെ നാട്ടിൽ. വീടിനു പിന്നിലെ 15 സെന്റ് മനോഹരമായി ലാൻഡ്സ്കേപ് ചെയ്ത് പ്രയോജനപ്പെടുത്തിയത് തൃശൂർ ഇരവ് സ്വദേശി അജീഷും മീരയുമാണ്. ലാൻഡ്സ്കേപ് ഡിസൈൻ ചെയ്തത് തൃശൂർ ഓഡ്
മുടി വളരാൻ, സ്കിൻ നന്നാകാൻ ഒക്കെ റോസ്മേരി ഓയിലും റോസ്മേരി വെള്ളവുമൊക്കെ ഇപ്പോൾ വളരെയധികം പ്രചാരം നേടുന്നുണ്ട്. തുളസി പോലെ ഒരു ഔഷധസസ്യമാണ് റോസ്മേരി. റോസ്മേരിയുടെ ഇലകൾ ഭക്ഷണത്തിന് രുചി കൂടാനും മണം കിട്ടാനും ഉപയോഗിക്കാറുണ്ട്. മാത്രമല്ല, കൊതുകിനെ നശിപ്പിക്കാനും റോസ്മേരി ഉപയോഗിക്കാറുണ്ട്. പരിചരണം
ട്രോപ്പിക്കൽ കാലാവസ്ഥയുള്ള ഏതു രാജ്യത്തും നന്നായി വളരുന്ന ചെടിയാണ് പ്ലുമേറിയ. പ്ലുമേറിയയുടെ വെള്ളി നിറമുള്ള തണ്ടും നീണ്ട പച്ച ഇലകളും പോലും ഭംഗിയാണെങ്കിലും അതിന്റെ പൂക്കളുെട ഭംഗിയും മൃദുഗന്ധവും എടുത്തുപറയാതിരിക്കാൻ സാധിക്കില്ല. അഞ്ച് ഇതളുള്ള വെള്ളപ്പൂവിന്റെ നടുവിൽ മഞ്ഞയായ നാടൻ ഇഴേച്ചമ്പകമാണ് നമുക്കു
ടൗണിൽ ചെറിയ പ്ലോട്ടിൽ വീടുവയ്ക്കുമ്പോൾ സ്വകാര്യത പലപ്പോഴും വിഷയം തന്നെയാണ്. തൊട്ടടുത്ത വീടിന്റെ പിറകിലേക്കോ ബെഡ്റൂമിന്റെ വശത്തേക്കോ ഒക്കെ തുറക്കാത്ത വശങ്ങൾ ഉണ്ടാകില്ല. ഇത്രയും ഭാഗം മുഴുവൻ മതിൽ കെട്ടുന്നത് വൻ സാമ്പത്തിക നഷ്ടമാണ്. അത്തരമൊരു സാഹചര്യം നേരിടാൻ എറണാകുളത്തെ കോൺസെപ്റ്റ്സ് ഡിസൈൻ
ഗന്ധം... കോരിത്തരിപ്പിക്കുന്ന സുഗന്ധം... മുല്ലപ്പൂമ്പൊടി ഏറ്റുകിടന്നാൽ കല്ലിനു പോലും സുഗന്ധമുണ്ടാകുമെന്നല്ലേ?! അപ്പോൾ മുറ്റത്ത് ഒരു മുല്ലയെങ്കിലും ഇല്ലാതിരിക്കുന്നതെങ്ങനെ? ഉഷ്ണമേഖലാ കാലാവസ്ഥയിൽ നന്നായി വളരുന്ന ചെടിയാണ് മുല്ല. നല്ല വെയിൽ, നന, നീർവാർച്ചയുള്ള മണ്ണ്... ഇത്രയുമുണ്ടെങ്കിൽ മുല്ല
പൂന്തോട്ടനിർമാണവും ചെടി പരിപാലനവുമൊക്കെ സോഷ്യൽ മീഡിയയിൽ റീൽസ് ഇടുന്നവർ എത്രയാണ്! ചെടികളോടും കൃഷിയോടുമുള്ള താൽപര്യം കൂടിയതുമാത്രമാണോ അതിനു കാരണം? പൂന്തോട്ടത്തിലെയും പച്ചക്കറിത്തോട്ടത്തിലെയും പണികൾ ഇപ്പോൾ പണ്ടത്തെപ്പോലെ ചെളി പുരണ്ടതല്ല എന്നതാണ് ഈ റീൽസ് പ്രളയത്തിന്റെ ഒരു കാരണം. മണ്ണോ വളമോ നേരിട്ട്
ആകാശത്തിന്റെ നീലയ്ക്കും വെയിലിന്റെ സ്വർണനിറത്തിനും പൂക്കളുടെ തുടുപ്പിനുമൊക്കെ പ്രസക്തി നഷ്ടപ്പെടുന്ന സമയമാണ് വർഷകാലം. മഴക്കാലം പച്ചപ്പിന്റേതാണ്; പല ഷേഡുകളിലുള്ള പച്ചയാൽ ഉദ്യാനവും തൊടിയുമൊക്കെ വർണാഭമാകുന്ന ഊർവരകാലം. മഴക്കാലത്ത് പൂന്തോട്ടത്തിന് നിറം വയ്ക്കണമെങ്കിൽ ഉഷ്ണമേഖല കാലാവസ്ഥയിൽ വളരുന്ന
മഴ തുടങ്ങിയാൽ മുറ്റത്തെ പൂക്കളുടെ സമയം കഴിയും. മഴക്കാലത്തും ഉദ്യാനത്തിൽ പൂക്കൾ വേണം എന്ന് ആഗ്രഹമുണ്ടെങ്കിൽ വെള്ളത്തിൽ വളരുന്ന ചെടികളെ ആശ്രയിക്കാം. വളരെ എളുപ്പമാണ് ആമ്പലും താമരയും വളർത്താൻ. കാര്യമായ പരിചരണമൊന്നും ഇല്ലാതെ തന്നെ ധാരാളം പൂക്കൾ ലഭിക്കും. നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് വയ്ക്കാൻ മാത്രം
വർണ്ണമത്സ്യങ്ങൾ തുള്ളിക്കളിക്കുന്ന അലങ്കാരമത്സ്യക്കുളം വീട്ടുമുറ്റത്തോ കോർട്യാർഡിലോ ഉണ്ടാകുന്നത് ആർക്കാണ് ഇഷ്ടമല്ലാത്തത്? കോയ്പോണ്ട് എന്നാൽ കോയ് കാർപ് മത്സ്യങ്ങൾ നിറഞ്ഞ അലങ്കാരമത്സ്യക്കുളമാണ്. പുതിയതായി വീടുപണിയുന്ന മിക്കവരും ഇത്തരമൊരു പോണ്ട് വീടിനോടു കൂട്ടിച്ചേർക്കുന്നുണ്ട്. ലാൻഡ്സ്കേപ്പിന്റെ
ഇന്തൊനീഷ്യൻ ബേർഡ് ഓഫ് പാരഡൈസ് അല്ലെങ്കിൽ ഗ്രീൻയോൻ ബേർഡ് ഓഫ് പാരഡൈസ്, ഹെലിക്കോണിയ വിഭാഗത്തിൽപ്പെട്ട ചെടിയാണ്. വളരെ കുറഞ്ഞ പരിചരണം നൽകിയാൽ മതി, ധാരാളം പൂക്കൾ തരും ഈ ചെടി. കട്ട് ഫ്ലവർ വിഭാഗത്തിൽപ്പെടുന്നതിനാൽ പൂക്കൾ ആദായവും തരും. ഓറഞ്ചിനൊപ്പം നീലയും വയലറ്റും പിങ്കുമെല്ലാം കലരുന്ന പൂക്കളാണ് ഈ ചെടിയുടെ
നന്നായി ലാൻഡ്സ്കേപ്പിങ് ചെയ്ത മിക്ക പുതിയ വീടുകളിലും കാണുന്ന ചെടിയാണ് കലാത്തിയ ലൂട്ടിയ. വലിയ ഇലകളോടു കൂടിയ ഈ ചെടി അഞ്ചോ ആറോ അടി ഉയരത്തിൽ വളരും. ട്രോപ്പിക്കൽ, ട്രെഡീഷനൽ, കന്റെംപ്രറി വീടുകളിലേക്ക് ഒരുപോലെ അനുയോജ്യമാണ്. ചട്ടിയിലും നേരിട്ട് മണ്ണിലും നടാമെങ്കിലും മണ്ണിൽ നടുന്നതാണ് കൂടുതൽ നല്ലത്. ഒരു
ഭംഗിയും സുഗന്ധവുമുള്ള വെളുത്ത പൂക്കളുടെ കുലകൾ, അവ കൊഴിഞ്ഞാൽ നിറയെ കായ്കൾ... അതാണ് ലെമൺ വൈൻ. കഴിഞ്ഞ ഒന്നുരണ്ട് വർഷത്തിനുള്ളിൽ ചെടിപ്രേമികൾ ഏറ്റവുമധികം വാങ്ങിക്കൂട്ടിയ ചെടികളിൽ ഒന്നാണിത്. കുലകളായി വിരിയുന്ന പൂക്കൾ ഒരു ദിവസമേ നിൽക്കാറുള്ളൂ. വെളുത്ത നിറത്തിൽ, മുല്ലപ്പൂക്കളേക്കാൾ വലുപ്പമുള്ള പൂക്കളും
നഗരങ്ങളിലെ ലംബമായി വളരുന്ന ഫ്ലാറ്റ് ജീവിതം കൗതുകമേറിയതാണ്. ബിൽഡർമാർ ഉടമകൾക്ക് പുതിയ അപാർട്മെന്റ് കോംപ്ലക്സുകൾ കൈമാറുമ്പോൾ ആദ്യമൊക്കെ കോമൺ ഏരിയ, ഗാർഡൻ എല്ലാം സൂപ്പർ ലക്ഷ്വറി ആയിരിക്കും. കാലക്രമേണ അവയുടെ പ്രൗഢി മങ്ങിക്കൊണ്ടേയിരിക്കും. പുൽത്തകിടിയിലെ കാർപെറ്റ് ഗ്രാസ്സിന്റെ വളർച്ചയെ വെല്ലും വേഗതയിൽ
വീടിനകത്തെ പ്രകാശം പോലെത്തന്നെ പ്രധാനമാണ് പുറത്തെയും. രാത്രി പുറത്തിറങ്ങേണ്ടിവരുമ്പോൾ കാഴ്ച വ്യക്തമാക്കുന്നതു മാത്രമല്ല, അഴക് പൊലിപ്പിക്കുന്നതുമായ വെളിച്ചമാകണം പൂന്തോട്ടത്തിലേത്. മൃദുവായി പരന്നൊഴുകുന്ന വെളിച്ചമാണ് പൂന്തോട്ടത്തിലേക്കു യോജിക്കുക. സോളർ ലാംപുകൾ വീടിനു പുറത്തെ ആവശ്യങ്ങൾക്ക് വളരെ
പൂന്തോട്ടവും വീടും പരസ്പര പൂരകവും സംതുലിതവുമായിരിക്കണം. കൊല്ലം ജില്ലയിലെ ആയൂരിൽ പുതിയ വീട് വയ്ക്കുന്ന സമയത്ത് മനു ഫിലിപ്പും ജെൻസി ജോണും ഇത്തരമൊരു തീരുമാനത്തിലായിരുന്നു. വീടിനും പൂന്തോട്ടത്തിനും ഒരേ പ്രാധാന്യമാണ് ജെൻസിയും മനുവും അന്നും ഇന്നും കാണുന്നത്. വീട് എന്ന ചിന്ത മനസ്സിൽ കയറിയപ്പോൾ
Results 1-15 of 94