ചില ചെടികൾ പഴയ വീടിന്റെ ലുക്കും മാറ്റിമറിക്കും; ക്ഷേത്രങ്ങളിൽ കണ്ടിരുന്ന ഈ മരത്തിന്റെ ഇമേജ് ഇന്ന് വേറെയാണ് Hybrid Plumeria: Perfect for Small Gardens
Mail This Article
ട്രോപ്പിക്കൽ കാലാവസ്ഥയുള്ള ഏതു രാജ്യത്തും നന്നായി വളരുന്ന ചെടിയാണ് പ്ലുമേറിയ. പ്ലുമേറിയയുടെ വെള്ളി നിറമുള്ള തണ്ടും നീണ്ട പച്ച ഇലകളും പോലും ഭംഗിയാണെങ്കിലും അതിന്റെ പൂക്കളുെട ഭംഗിയും മൃദുഗന്ധവും എടുത്തുപറയാതിരിക്കാൻ സാധിക്കില്ല. അഞ്ച് ഇതളുള്ള വെള്ളപ്പൂവിന്റെ നടുവിൽ മഞ്ഞയായ നാടൻ ഇഴേച്ചമ്പകമാണ് നമുക്കു പരിചയമുള്ള പ്ലുമേറിയ.
ചെറിയ സ്ഥലങ്ങളിലേക്കും കോർട്‌യാർഡിലേക്കുമൊക്കെ യോജിക്കുന്ന അധികം വലുപ്പം വയ്ക്കാത്ത ഹൈബ്രിഡ് പ്ലുമേറിയയാണ് ഇപ്പോൾ കൂടുതൽ പ്രചാരത്തിലുള്ളത്. പിങ്കിന്റെയും വെള്ളയുടെയും വിവിധ ഷേഡുകൾ പൂക്കളിലുണ്ട്.
നല്ല വെയിൽ ആവശ്യമാണ് എന്നതിനാൽ ഔട്ട്ഡോർ ഗാർഡനിലേക്കാണ് ഈ ചെടി കൂടുതൽ അനുയോജ്യം. പൂന്തോട്ടത്തിന്റെ കേന്ദബിന്ദുവായി ഈ ചെടിയെ അവരോധിക്കാം. വാട്ടർബോഡി ഉണ്ടെങ്കിൽ അതിനടുത്തോ നടുവിലായോ ഒക്കെ പ്ലുമേറിയ നടാം. ഹൈബ്രിഡ് ഇനത്തിൽ ഇലകളും പൂക്കളും ഏതുകാലത്തും ഉണ്ടാകും. വെള്ളം അധികമായാൽ തണ്ട് ചീഞ്ഞുപോകാൻ സാധ്യതയുണ്ട് എന്നതാണ് പ്ലുമേറിയ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്.
