-
-
-
-
-
-
-
-
-
-
-
-
ശരീരത്തിന്റെ ബലത്തിൽ അസ്ഥികൾക്ക് നിർണായക പങ്കുണ്ട്. അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഒടിവുകൾ, വേദന എന്നിവ കുറയ്ക്കുന്നതിനും വേണ്ടത്ര പോഷകങ്ങൾ അത്യാവശ്യമാണ്. കാൽസ്യം, ഫോസ്ഫേറ്റ്, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവയാണ് അസ്ഥികളുടെ പ്രധാന ഘടകങ്ങൾ. കാൽസ്യം, ഫോസ്ഫേറ്റ്, മഗ്നീഷ്യം എന്നിവ അസ്ഥികളിൽ നിക്ഷേപിക്കാനും ശരീരത്തിൽ അവ ശരിയായി ആഗിരണം ചെയ്യാനും വിറ്റാമിൻ ഡി അനിവാര്യമാണ്. ദിവസവും 15-20 മിനിറ്റ് സൂര്യപ്രകാശം കൊള്ളുന്നത് വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കും. അസ്ഥികൾക്ക് ബലം നൽകാൻ പാൽ, പാൽ ഉത്പന്നങ്ങൾ, മീൻ, മുട്ട, നട്സ്, വിത്തുകൾ, ഇലക്കറികൾ, പയർവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ കെ2 എന്നിവയും കാൽസ്യം അസ്ഥികളിലേക്ക് എത്താൻ സഹായിക്കുന്ന ഘടകങ്ങളാണ്. കോള, സോഡ പോലുള്ള പാനീയങ്ങളും ജങ്ക് ഫുഡുകളും അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
-
കോവിഡ് കാലത്തും അതിനു ശേഷവും നിരവധി ആളുകൾ അരുമകളെ ജീവിതമാർഗമായും മാനസികോല്ലാസത്തിനായും വളർത്താൻ തുടങ്ങിയിട്ടുണ്ട്. പൂച്ച, പട്ടി എന്നിവയെ കൂടാതെ പ്രാവുകൾ, ലൗ ബേഡ്സ് തുടങ്ങിയ പക്ഷികളെയും വളർത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇത് പക്ഷികളുമായി ബന്ധപ്പെട്ട് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വർദ്ധിപ്പിച്ചിരിക്കുന്നു. മൃഗങ്ങളുടെ രോമം പോലെ പക്ഷികളുടെ കാഷ്ഠവും അലർജിക്ക് കാരണമാകാം, ഇത് ശ്വാസകോശത്തിൽ ഗുരുതരമായ പ്രതികരണങ്ങൾക്ക് ഇടയാക്കും. പെറ്റ് ഡാൻഡർ, മൃഗങ്ങളുടെയും പക്ഷികളുടെയും തൊലി കോശങ്ങളിൽ നിന്ന് വരുന്നതാണ് പ്രധാന അലർജൻ. ഇത് കൂടാതെ ഉമിനീർ, മൂത്രം, വിസർജ്യങ്ങൾ എന്നിവയിലെ പ്രോട്ടീനുകളും അലർജിയുണ്ടാക്കാം. പക്ഷികളുടെ തൂവലുകളിലെ പ്രോട്ടീനുകളും അലർജിക്ക് കാരണമാകാം. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഈ അലർജനുകൾ വായുവിലൂടെ പടർന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കാം. ഉണങ്ങിയ കാഷ്ഠത്തിൽ നിന്ന് പകരുന്ന സിറ്റക്കോസിസ്, ക്ലമീഡിയ സിറ്റാക്കി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ്. ഇത് ശ്വാസകോശത്തിന് ദോഷം വരുത്താം. ബേഡ് ഫാൻസിയേഴ്സ് ഡിസീസ് പോലുള്ള രോഗങ്ങൾ പക്ഷിക്കാഷ്ഠത്തിലെ പ്രോട്ടീനുകളോടുള്ള അലർജി കാരണം ഉണ്ടാകാം. മൂക്കൊലിപ്പ്, തുമ്മൽ, കണ്ണരിച്ചിൽ, ശ്വാസതടസ്സം എന്നിവയാണ് അലർജി ലക്ഷണങ്ങൾ. ആസ്മയുള്ളവരിൽ ഇത് രോഗം തീവ്രമാക്കാൻ സാധ്യതയുണ്ട്. അലർജി സാധ്യതയുള്ളവർ അരുമകളുമായുള്ള സമ്പർക്കം കുറയ്ക്കുക, വീടും ഫർണിച്ചറുകളും വൃത്തിയായി സൂക്ഷിക്കുക, ഹെപ്പാ ഫിൽട്ടറുകൾ ഉപയോഗിക്കുക, വളർത്തുമൃഗങ്ങളെ പതിവായി വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
-
-
-
difj25vr36gkg2ckp6k4nv2al 6a0m50qfoitlfpft0ihb85t6h9