Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
October 2025
September 2025
തന്റെ ഒരു പഴയകാല ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന് നമ്പൂതിരി. 1969-70 കാലത്തെ തന്റെ ഒരു ചിത്രമാണ് കൈതപ്രം സോഷ്യല് മീഡിയയില് പങ്കുവച്ചിരിക്കുന്നത്. ‘1969- 70 കാലത്തെ ഞാനാണ് ഈ ചിത്രത്തിൽ. കൃത്യമായ സംഗീത പഠനവും സാധകവും പൂഞ്ഞാർ കാഞ്ഞിരമറ്റം കോവിലത്തെ
പ്രശസ്ത ഹിന്ദി ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു. കുടുംബത്തോടൊപ്പം ദില്ലിയിൽ ദീപാവലി ആഘോഷിക്കാൻ എത്തിയതായിരുന്നത്രേ റിഷഭ്. അവിടെ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിയോഗം. ഫക്കീർ എന്ന പേരിൽ സംഗീതലോകത്ത് അറിയപ്പെട്ടിരുന്ന ആളാണ് റിഷഭ് ടണ്ടൻ. ആലാപനത്തോടൊപ്പം, അഭിനയത്തിലും സംഗീതസംവിധാനത്തിലും
ഭാവസാന്ദ്രമായ പാട്ടുകളിലൂടെ വേദികൾ കീഴടക്കിയ നവനീത് ഉണ്ണികൃഷ്ണൻ സിനിമ പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചു. ഹൃദയപൂർവത്തിലെ പാട്ട് ജനഹൃദയങ്ങൾ കീഴടക്കുമ്പോൾ നവനീത് വനിതയ്ക്കു നൽകിയ പ്രത്യേക അഭിമുഖം. ചക്രവർത്തിനീ നിനക്കു ഞാനെന്റെ... ശിൽപഗോപുരം തുറന്നൂ... പുഷ്പപാദുകം പുറത്തു വയ്ക്കു നീ...
യൂറോപ്പ് പര്യടനത്തിന്റെ അവസാന ഷോയിൽ വച്ച് വലത് കാൽമുട്ടിന്റെ ലിഗമെന്റിന് പരുക്കേറ്റതു ഭേദമായെന്നും ആരോഗ്യ നില പൂർവസ്ഥിതിയിലായെന്നും റാപ്പർ ഹനുമാൻകൈൻഡ്. ഫെബ്രുവരി – മാർച്ച് മാസങ്ങളിലായി നോർത്ത് അമേരിക്കൻ പര്യടനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘തിരിച്ചുവരുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ. ശരീരവും
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയിലെ ആദ്യ ഗാനം എത്തി. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനം പ്രമാണിച്ചാണ് ഗാനത്തിന്റെ റിലീസ്. പൃഥ്വിരാജും നായിക പ്രിയംവദ കൃഷ്ണനുമാണ് ഗാനരംഗത്തിലുള്ളത്. ‘കാട്ടുറാസാ....’ എന്ന ഈ ഗാനം വിജയ് യേശുദാസും പാർവതി മീനാക്ഷിയും ചേർന്നാണ്
ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ രഘുവരന്റെ സഹോദര പുത്രൻ റിതിഷ് വരൻ നായകനായ തമിഴ് മ്യൂസിക് ആൽബം ‘പോര പോകുല’ ശ്രദ്ധേയമാകുന്നു. സംഗീത ചക്രവർത്തി ഇളയരാജയാണ് ഗാനം ആലപിച്ചിരിക്കുന്നത്. രണ്ട് പ്രത്യേക പതിപ്പുകളിലാണ് പാട്ട് എത്തിയിരിക്കുന്നത്. ഉലഗനായകൻ കമൽഹാസനും സൂപ്പർസ്റ്റാർ രജനീകാന്തുമാണ് ഈ പതിപ്പുകൾ
സഹോദരി റീനുവിന്റെ മക്കളായ കുട്ടാപ്പിക്കും കുട്ടിമാണിക്കും സഹോദരന് റിങ്കുവിന്റെയും മുക്തയുടെയും മകള് കണ്മണിക്കുമൊപ്പമുളള യാത്രാചിത്രങ്ങള് പങ്കുവച്ച് മലയാളികളുടെ പ്രിയഗായിക റിമി ടോമി. സിംഗപ്പൂരിലേക്കായിരുന്നു റിമിയുടെയും കുട്ടികളുടെയും യാത്ര. ‘ഒരുപാട് യാത്രകൾ പോയതിൽ ഇവരുടെ ഒപ്പം പോവുമ്പോ
പ്രിയതമയുടെ പിറന്നാൾ സുദിനത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഭാര്യ ദേവകി ദാമോദരന്റെ പിറന്നാൾ ദിനത്തിലാണ് സമൂഹമാധ്യമങ്ങളിൽ ഹൃദ്യമായ ചിത്രത്തോടൊപ്പം കുറിപ്പും പങ്കുവച്ചത്. തന്റെ എല്ലാ കാര്യത്തിനും പിന്നിൽ ഭാര്യ ഉണ്ടെന്നും അവരുടെ സഹായമില്ലാതെ പറ്റുകയില്ലെന്നും
യുവ സംഗീതസംവിധായകനും ഗായകനുമാണ് ഇഷാൻ ദേവ്. കേരളത്തിലെ ആദ്യ ബോയ് ബാൻഡ് ആയ ‘കൺഫ്യൂഷൻ’ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറും ഇഷാൻദേവുമൊക്കെ ചേർന്നാണ് ആരംഭിച്ചത്. ജയരാജ് സംവിധാനം ചെയ്ത ‘ഫോർ ദ് പീപ്പിൾ’ എന്ന സിനിമയിലെ ‘ലജ്ജാവതിയെ’ എന്ന ഗാനത്തിന്റെ പിന്നണി ഗായകനായാണ് ഇഷാൻ ദേവ് ചലച്ചിത്ര സംഗീത
മധുരമായ, ഭാവാർദ്രമായ പാട്ടുകളിലൂടെ നവനീത് ഉണ്ണികൃഷ്ണൻ സോഷ്യൽ മീഡിയ കീഴടക്കിയിട്ടു കാലങ്ങളായി. അമേരിക്കയിൽ ജനിച്ചു വളർന്ന ഈ കണ്ണൂരുകാരൻ സംസാരിക്കുമ്പോൾ വാക്കുകൾ തപ്പിപ്പെറുക്കുന്മെങ്കിലും പാടുമ്പോൾ വരികൾ ഒഴുകി വരും. ആ മാജിക്കിനു പിന്നിലൊരു രഹസ്യമുണ്ട്. കഷ്ടിച്ച് ഒന്നര വയസ്സുള്ളപ്പോൾ തന്നെ അരികിൽ
മലയാള സിനിമയുടെ മഹാനടൻ മധുവിനു 92–ാം പിറന്നാൾ ആശംസകൾ നേർന്ന് ഗായകൻ ജി.വേണുഗോപാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിനെതിരെ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന് തമ്പി രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. മധുവിനെക്കുറിച്ച് വേണുഗോപാല് പങ്കുവച്ച കുറിപ്പ് പുകഴ്ത്തുകയാണെന്ന മട്ടില് അങ്ങേയറ്റം
ഗായകൻ ജി. വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനാകുന്നു. നടിയും നർത്തകിയും മോഡലുമായ സ്നേഹ അജിത് ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകൾ കഴിഞ്ഞ സന്തോഷം വേണുഗോപാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘അരവിന്ദിന്റെ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി എത്തുന്നു. ഞങ്ങൾക്ക് ഒരു മകൾ കൂടി.
നിലാവിനു അത്രമേൽ ഭംഗി തോന്നുന്നതു കുട്ടനാട്ടിലെത്തുമ്പോഴാണ്. ശാന്തമായ കായലിന്റെ മുഖപടം പോലെ പ്രതിഫലിക്കുന്ന നിലാവ്. അത്തരം കാഴ്ചകളുടെ ശ്രുതിയിൽ പിറന്നതാണു ജോബ് കുര്യന്റെ പാട്ടുകൾ. അതുകൊണ്ടാകാം വർഷങ്ങൾക്കു മുൻപിറങ്ങിയ ‘എന്നിലെ ചുടുതാളമായ് ഒരു യാത്രയായ്... പദയാത്രയായ്.’ ‘കണ്ണോടു കണ്ണായിടാം...
കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് പിറന്നാള് ആഘോഷിച്ച് മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി. സഹോദരങ്ങളുടെ മക്കള്ക്കൊപ്പം കേക്ക് മുറിയ്ക്കുന്ന വിഡിയോ റിമി സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ‘എന്തു വേഗത്തിലാണ് ഇശോയേ സമയം ഓടിപ്പോകുന്നത്. ഒരുപാട് ആഗ്രഹിച്ച ഇരിക്കണ ഒരു ദിവസം, എന്റെ കുഞ്ഞുങ്ങളുടെ കൂടെ
മലയാളത്തിന്റെ പ്രിയഗായിക റിമി ടോമിക്കു പിറന്നാൾ ആശംസകൾ നേർന്ന് നാത്തൂനും നടിയുമായ മുക്ത ജോർജ്. ‘ഹാപ്പി ബര്ത്ത് ഡേ ചേച്ചി. നിങ്ങള് ഏറ്റവും മികച്ച നാത്തൂനും, ഈ കുടുംബത്തിന്റെ ശക്തമായ നെടുംതൂണുമാണ്. സന്തോഷവും സ്നേഹവും അനുഗ്രഹങ്ങളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് റിമിയെ കെട്ടിപ്പിടിച്ച്
Results 1-15 of 775