ADVERTISEMENT

പിന്നണി ഗാനരംഗത്തു നിന്നു പിൻമാറുന്നതായി പ്രശസ്ത ബോളിവുഡ് ഗായകന്‍ അരിജിത് സിങ്. പിന്നണി ഗാനരംഗത്തു നിന്നു മാത്രമുള്ള പിന്മാറ്റമാണെന്നും സംഗീതമേഖലയില്‍ തുടരുമെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അദ്ദേഹം പ്രഖ്യാപിച്ചു.

‘കഴിഞ്ഞ കാലങ്ങളില്‍ ശ്രോതാക്കളെന്ന നിലയില്‍ നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിന് നന്ദി. ഇനി മുതല്‍ പിന്നണി ഗായകനായി പുതിയ ജോലികള്‍ ഏറ്റെടുക്കില്ലെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ഞാന്‍ ഇത് അവസാനിപ്പിക്കുകയാണ്. ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നു. ദൈവം എന്നോട് അങ്ങേയറ്റം ദയ കാണിച്ചു. ഞാന്‍ നല്ല സംഗീതത്തിന്റെ ആരാധകനാണ്. ഭാവിയില്‍ ഒരു ചെറിയ കലാകാരനായി കൂടുതല്‍ പഠിക്കാനും സ്വന്തമായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും ആഗ്രഹിക്കുന്നു. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും ഒരിക്കല്‍ കൂടി നന്ദി. തീര്‍പ്പാക്കാത്ത ജോലികള്‍ ഞാന്‍ പൂര്‍ത്തിയാക്കും. അതിനാല്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് ചില റിലീസുകള്‍ പ്രതീക്ഷിക്കാം. ഞാന്‍ സംഗീതം ചെയ്യുന്നത് നിര്‍ത്തുന്നില്ല എന്നത് വ്യക്തമാക്കാനും ആഗ്രഹിക്കുന്നു’- അര്‍ജിത്ത് സിങ് കുറിച്ചു.

ADVERTISEMENT

38–ാം വയസിലാണ് ആരാധകരെ നിരാശരാക്കിയുള്ള അരിജിത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 2012ല്‍ ഏജന്‍റ് വിനോദ് എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാന രംഗത്തെ അദ്ദേഹത്തിന്റെ അരങ്ങേറ്റം. 2013ല്‍ ആശിഖി 2 എന്ന ചിത്രത്തിലെ ‘തും ഹി ഹോ’ എന്ന ഗാനത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കി.

ADVERTISEMENT
Bollywood Star Arijit Singh Retires from Playback Career:

Arijit Singh, the renowned Bollywood playback singer, has announced his retirement from playback singing. He clarified that this decision is solely about playback and he will continue to be actively involved in the music industry, pursuing further learning and personal projects.

ADVERTISEMENT
ADVERTISEMENT