ADVERTISEMENT

തെന്നിന്ത്യയുടെ പ്രിയഗായിക എസ്.ജാനകിയുടെ മകൻ മുരളി കൃഷ്ണ അന്തരിച്ചു. ഗായിക കെ.എസ്. ചിത്രയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

‘ഇന്ന് രാവിലെ മുരളി അണ്ണയുടെ (ഞങ്ങളുടെ പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകന്‍) പെട്ടന്നുളള വിയോഗവാര്‍ത്ത അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. സ്‌നേഹനിധിയായ ഒരു സഹോദരനെ നഷ്ടപ്പെട്ടു. ഈ അസഹനീയമായ വേദനയും ദുഃഖവും മറികടക്കാന്‍ ദൈവം അമ്മയ്ക്ക് ശക്തി നല്‍കട്ടെ. പരേതാത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഓം ശാന്തി’ എന്നാണ് മുരളി കൃഷ്ണയുടെ ചിത്രം പങ്കുവച്ച് ചിത്ര കുറിച്ചത്.

ADVERTISEMENT

നിരവധിയാളുകളാണ് ചിത്രയുടെ പോസ്റ്റിന് താഴെ അനുശോചനം അറിയിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT