‘സമയമില്ലെങ്കിലും...റീടേക്കുകള്‍ ഇല്ല’: വൈറല്‍ ഗാനത്തിനു ചുവടു വച്ച് റിമി ടോമി
Mail This Article
×
അനശ്വര രാജന്‍ നായികയായ തെലുങ്ക് ചിത്രം ചാമ്പ്യനിലെ ‘ഗിര ഗിര ഗിന്‍ഗിരാഗിരേ’ എന്ന വൈറല്‍ ഗാനത്തിനു ചുവടു വച്ച് ഗായിക റിമി ടോമി. നീല നിറത്തിലുളള സാരിയുടുത്ത് മനോഹരമായി നൃത്തം ചെയ്യുന്ന റിമിയെ വിഡിയോയില്‍ കാണാം.
‘സമയമില്ലെങ്കിലും ആ നിമിഷം പകര്‍ത്താന്‍ ആഗ്രഹിക്കുമ്പോള്‍.. റീടേക്കുകള്‍ ഇല്ല. വയനാട്ടിലെ അമ്പലവയലില്‍ ഷോ ചെയ്യുന്നതിന് തൊട്ടുമുന്‍പ് പകര്‍ത്തിയത് ’എന്ന കുറിപ്പോടെയാണ് റിമി ഡാന്‍സ് വിഡിയോ പോസ്റ്റ് ചെയ്തത്.
നിരവധിയാളുകളാണ് റിമി ടോമിയെ അഭിനന്ദിച്ച് കമന്റിടുന്നത്.
Rimi Tomy's Viral Dance to Telugu Song 'Gira Gira Gingi Giragire':