‘ഒരു ഇടവേള എടുക്കേണ്ട സമയമായി, ഞാൻ തിരിച്ചുവരുമോ ഇല്ലയോ എന്ന് ഉറപ്പില്ല’: ചർച്ചയായി നേഹ കക്കറിന്റെ പ്രഖ്യാപനം Neha Kakkar Announces Break from Everything
Mail This Article
താൻ കുറച്ചുകാലത്തേക്ക് എല്ലാത്തിൽ നിന്നും ബ്രേക്ക് എടുക്കുകയാണെന്ന് ഗായിക നേഹ കക്കർ.
‘ഉത്തരവാദിത്തങ്ങളിൽ നിന്നും ബന്ധങ്ങളിൽ നിന്നും ജോലിയിൽ നിന്നും ഇപ്പോൾ എനിക്ക് ചിന്തിക്കാൻ കഴിയുന്ന എല്ലാത്തിൽ നിന്നും ഒരു ഇടവേള എടുക്കേണ്ട സമയമായി. ഞാൻ തിരിച്ചുവരുമോ ഇല്ലയോ എന്ന് ഉറപ്പില്ല. നന്ദി.
പാപ്പരാസികളോടും ആരാധകരോടും എന്നെ ചിത്രീകരിക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ എന്റെ സ്വകാര്യതയെ മാനിക്കുകയും ഈ ലോകത്ത് എന്നെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ക്യാമറകൾ വേണ്ട, ഞാൻ അഭ്യർത്ഥിക്കുന്നു! എന്റെ സമാധാനത്തിനായി നിങ്ങൾക്കെല്ലാവർക്കും എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും കുറഞ്ഞത് ഇതാണ്...’ എന്നാണ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി നേഹ കുറിച്ചത്.
നേഹ കക്കറിന്റെ അവസാനമായിറങ്ങിയ പാട്ട് കാൻഡി ഷോപ്പ് ഏറെ വിമർശനങ്ങൾക്കും ട്രോളുകൾക്കും വിധേയമായിരുന്നു.
സഹോദരൻ ടോണി കക്കറിനൊപ്പം നിർമ്മിച്ചതാണ് ‘കാൻഡി ഷോപ്പ്’ എന്ന ഗാനം. ഗാനത്തിന്റെ കടുത്ത വിമർശനമായിരിക്കാം ഈ തീരുമാനത്തിന് കാരണമായതെന്നാണ് ആരാധകര്‍ കുറിക്കുന്നത്.
പഞ്ചാബി ഗായകൻ റോഹൻപ്രീത് സിങ്ങിനെയാണ് നേഹ വിവാഹം ചെയ്തിരിക്കുന്നത്. ടോണിയെ കൂടാതെ, മറ്റൊരു സഹോദരൻ കൂടിയുണ്ട് നേഹയ്ക്ക്, പിന്നണി ഗായകനും ഗാനരചയിതാവുമായ സോനു കക്കർ.