ADVERTISEMENT

നല്ല ക്യൂട്ട് ആയ പൂക്കൾ. കണ്ടാൽ ചൈനയിലെ പരമ്പരാഗത കടലാസ് വിളക്കുകൾ പോലെയുണ്ട്. അതാണ് ചൈനീസ് ലാന്റേൺ ഹിബിസ്കസ്. ചുവപ്പും ഓറഞ്ചും ഇടകലർന്ന പൂക്കളുള്ള ഇനത്തിനാണ് കൂടുതൽ പ്രചാരമെങ്കിലും വെള്ള, മഞ്ഞ, മറൂൺ, പിങ്ക് എന്നിങ്ങനെ വ്യത്യസ്ത നിറമുള്ള പൂക്കൾ ഉണ്ടാകുന്ന ഇനങ്ങളും ചൈനീസ് ലാന്റേൺ ഹിബിസ്കസിലുണ്ട്.

പൂക്കൾ ഒന്നിലേറെ ദിവസം
പൂക്കൾ വിരിഞ്ഞാൽ മൂന്ന്–നാല് ദിവസം വരെ വാടാതെ നിൽക്കും എന്നതാണ് ഈ ചെടിയുടെ പ്രത്യേകത. ദിവസം മൂന്നോ നാലോ മണിക്കൂറെങ്കിലും വെയിൽ കിട്ടുന്ന സ്ഥലത്തുവേണം നടാൻ. വളക്കൂറുള്ള മണ്ണും കംപോസ്റ്റും 70:30 അനുപാതത്തിൽ എടുത്ത് അതിൽ തൈകൾ നടാം. മണ്ണിൽ നേരിട്ടു നടുകയുമാകാം.
 കൂടുതൽ വളപ്രയോഗമോ പരിചരണമോ ഒന്നും ആവശ്യമില്ല. ചുവട്ടിൽ വെള്ളം കെട്ടിനിൽക്കരുത്. രണ്ടോ മൂന്നോ മാസത്തിൽ ഒരിക്കൽ ജൈവവളം നൽകുന്നതു നല്ലതാണ്. കമ്പ് അല്ലെങ്കിൽ വിത്ത് നട്ട് പുതിയ ചെടി വളർത്താം.
പ്രൂണിങ് ഈ ചെടിയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മൂന്ന് മീറ്റർ വരെ ഉയരം വയ്ക്കുന്ന ചെടിയാണിത്. മൂപ്പെത്തും മുൻപ് താങ്ങുകൊടുക്കുന്നത് തണ്ട് ഒടിയാതിരിക്കാൻ സഹായിക്കും. തലപ്പ് ഇടയ്ക്കിടെ നുള്ളിക്കൊടുത്താൽ ഇലകൾ നിറഞ്ഞ് ചെടി കൂടുതൽ ഭംഗിയോടെ വളരും. കൂടുതൽ പൂക്കൾ ഉണ്ടാകാനും പ്രൂണിങ് സഹായിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT