മുറ്റത്ത് കാർ ഇടാൻ ആവശ്യത്തിനു സ്ഥലമില്ലേ? നിരക്കി നീക്കാവുന്ന പടികൾ കൊടുത്ത് പരിഹാരം കാണാം
Mail This Article
പരിമിതികൾ മറികടക്കാനാണ് ഏറ്റവുമധികം കണ്ടെത്തലുകൾ ഉണ്ടാകുന്നത് . മൂന്നോ നാലോ സെന്റിലാണെങ്കിലും പോ ർച്ച് വീട്ടിൽ ഒഴിവാക്കാനാവില്ല. കാർ കൂടാതെ , ബൈക്കും സ്കൂട്ടറുമെല്ലാം ഉള്ള വീടുകളിൽ പോർച്ചിന്റെ വലുപ്പം പ്രശ്നം തന്നെയാണ്. പോർച്ചിന്റെ വലുപ്പക്കുറവായിരുന്നു കോട്ടയം മാങ്ങാനത്തുള്ള സൂരജ് – ദിവ്യ ദമ്പതികളുടെ വീടിന്റെയും പ്രശ്നം. വീട് ഡിസൈൻ ചെയ്ത നവോൻ നാരായണനാണ് ഇതിനു പരിഹാരം കണ്ടെത്തിയത്. രണ്ട് പടികളിൽ താഴത്തേത് മുകളിലെ പടിയുടെ അടിയിലേക്ക് നിരക്കി നീക്കിയാൽ അത്രയും സ്ഥലം കിട്ടുമല്ലോ. ചക്രം ഘടിപ്പിച്ച മെറ്റൽ ഫ്രെയിമിൽ ഗ്രാനൈറ്റ് ഉറപ്പിച്ചാണ് താഴത്തെ പടി ഡിസൈൻ ചെയ്തത്. പടി മുന്നോട്ടും പുറകോട്ടും വലിക്കാൻ പാകത്തിന് ഹാൻഡിലും, മുന്നോട്ടു നീങ്ങിയിരിക്കുമ്പോൾ അനങ്ങാതിരിക്കാൻ ഇരുവശത്തും കുറ്റികളും ഘടിപ്പിച്ച് സുരക്ഷിതമാക്കി.
