ADVERTISEMENT

തടിക്കു പൊന്നുംവിലയായതിനാൽ ഫർണിച്ചറിൽ പുതിയ പല മെറ്റീരിയലുകളും പരീക്ഷിക്കുന്നത് ട്രെൻഡാകുന്നു. തടി പോലെ തോന്നിക്കുന്നവയും കൊത്തുപണി ചെയ്യാവുന്നവയും ഏത് ആകൃതിയിലും നിർമിക്കാവുന്നതുമായ മെറ്റീരിയലുകൾ വിപണിയിലുണ്ട്. അവയിൽ കുറഞ്ഞ ചെലവിലുള്ള രണ്ടെണ്ണം പരിചയപ്പെടാം.

ഡബ്ല്യുപിസി ഡയമണ്ട് പ്ലസ്

ADVERTISEMENT

തേക്കിൻതടിക്കു സമാനമായ കടുപ്പവും സാന്ദ്രതയുമുള്ള ഡബ്ല്യുപിസി ബോർഡ് ആണ് ഡബ്ല്യൂപിസി ഡയമണ്ട് പ്ലസ്. സാധാരണ ഡബ്ല്യൂപിസിയുടെ ഡെൻസിറ്റി 0.65-0.70 ആണെങ്കിൽ 0.85 ഡെൻസിറ്റിയാണ് ഡയമണ്ട് പ്ലസിനുള്ളത്. ഉയർന്ന സ്ക്രൂ ഹോൾ‍ഡിങ് കപ്പാസിറ്റി, വെള്ളം വീണാൽ കേടാകില്ല, ചിതൽ തിന്നില്ല തുടങ്ങിയവയാണ് സവിശേഷതകൾ. ലാമിനേറ്റ് ഒട്ടിച്ചോ പെയിന്റടിച്ചോ ഇഷ്ട ഫിനിഷ് നൽകാം. കൊത്തുപണി, സിഎൻസി കട്ടിങ് എന്നിവ സാധ്യമാണ്. 8x4 അടി സ്റ്റാൻഡേർഡ് അളവിലാണ് ലഭിക്കുക. 17 എംഎം ആണ് കനം. ചതുരശ്രയടിക്ക് 200 രൂപ മുതലാണ് വില.

സ്റ്റീൽ

ADVERTISEMENT

ഉയർന്ന ഈടിനും ഉറപ്പിനുമൊപ്പം തടിയേക്കാൾ ചെലവു കുറവുമാണ് സ്റ്റീൽ ഫർണിച്ചറിന്. വെള്ളം വീണാൽ കേടു വരില്ല. സ്റ്റീലിനൊപ്പം തടി, ഗ്ലാസ് എന്നിവ ചേർത്ത് ഭംഗിയുള്ള ഫർണിച്ചർ പണിയാം. ഉയർന്ന നിലവാരമുള്ള ഹോളോ സെക്‌ഷൻ ട്യൂബുകൾ ഉപയോഗിച്ചാണ് നിർമിക്കുന്നത്. ജിെഎ, എംഎസ്, എസ്എസ് എന്നീ ഇനം സ്റ്റീൽ ഉപയോഗിച്ച് ഫർണിച്ചർ നിർമിക്കാം. പൗഡർ കോട്ടിങ്ങും മെറ്റാലിക് പെയിന്റിങ്ങും വഴി ഇഷ്ട നിറം നൽകാം. നനഞ്ഞ തുണി കൊണ്ട് തുടച്ച് വൃത്തിയാക്കാം എന്ന ഗുണവുമുണ്ട്.

ADVERTISEMENT